പുതുവർഷത്തെ വരവേറ്റ് ലോകം.

 


 പ്രിയപ്പെട്ട വായനക്കാർക്ക് 'ന്യൂസ് ഓഫ് കേരളം വാർത്ത'യുടെ പുതുവത്സരാശംസകൾ.

 പുതുവർഷത്തെ വരവേറ്റ് ലോകം. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവർഷം ആദ്യമെത്തിയത്‌. കിരിബാട്ടിയിലെ ക്രിതിബതി ദ്വീപാണ്‌ പുതുവർഷത്തെ ആദ്യം വരവേറ്റ ജനവാസമേഖല. ഇന്ത്യൻ സമയം ഡിസംബർ 31ന് വൈകിട്ട്‌ 3.30 മുതൽ ഇവിടെ പുതുവർഷാഘോഷം തുടങ്ങി. ന്യൂസിലൻഡാണ്‌ പുതുവർഷത്തെ ആഘോഷാരവങ്ങളോടെ ആദ്യം വരവേറ്റത്. ഓക്‌ലൻഡിൽ വർണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം 2023നെ വരവേറ്റു. ഗൾഫ്‌ രാജ്യങ്ങളും പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റു. യുഎഇയിൽ ബുർജ്‌ ഖലീഫയിലെ ദൃശ്യവിരുന്നിന്‌ സാക്ഷിയാകാൻ ആയിരങ്ങൾ എത്തി.

Comments