Newsofkeralam | a online news portal കണ്ണൂർ : നാട്ടുകാർക്ക് ആവേശമായി കണ്ണൂർ മണ്ഡലത്തിലെ കണ്ണൂർ എളയാവൂർ കെഎസ്ആർടിസി ബസ്സിന് തുടക്കമായി. കെഎസ്ആർടിസി ബസിന്റെ ആദ്യ സർവീസിന്റെ ഉദ്ഘാടനം അഡ്വ. ടി ഒ മോഹനൻ എംഎൽഎ ബാലകൃഷ്ണൻ എന്ന യാത്രക്കാരന് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനശേഷം എംഎൽഎയും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും ബസ്സിൽ യാത്ര ചെയ്തു. ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, കൗൺസിലർമാരായ സുനില സി, വിജിന കെ കെ, കെഎസ്ആർടിസി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എ എൻ രാജേഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, എം.പി മുഹമ്മദലി, സി ടി ഗിരിജ, മുസ്‌ലിഹ് മഠത്തിൽ, രാഹുൽ കായക്കൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കോളേക്കര മുസ്തഫ സതീശൻ ബാവുക്കൻ, അമീനുള്ള പി.സി, രാധാകൃഷ്ണൻ, ഷാജി ചാലിലോത്ത്, ഷാഹിന മൊയ്തീൻ, സോമ സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാദിവസവും രാവിലെ 6:45ന് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രി,മുണ്ടയാട് പള്ളിപ്രം, മേലെ ചൊവ്വ,താഴെ ചൊവ്വ കാപ്പാട്, കാഞ്ഞിരോട...