Posts

Showing posts from June, 2026

പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു.

Image
പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1953 ജനുവരി ഏഴിന് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളന്‍കോയിലിലായിരുന്നു കെ ഭാഗ്യരാജിന്റെ ജനനം. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് ഭാഗ്യരാജ് സിനിമയില്‍ എത്തിയത്. 16 വയതിനിലേ, സിഗപ്പു റോജാക്കള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയായും ചെറിയ വേഷങ്ങള്‍ ചെയ്തും അദ്ദേഹം ശ്രദ്ധേയനായി. 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

Image
വാരം : പ്രമുഖ പണ്ഡിതനും സമസ്ത അവിഭക്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ല മുശാവറ അംഗവുമായിരുന്ന പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ (94) നിര്യാതനായി. മുണ്ടേരിയിലും നാദാപുരം ചാലിയത്തും പ്രാഥമിക പഠനം പൂർത്തിയാക്കിയ അദ്ദേഹം പ്രമുഖ പണ്ഡിതരായ റഷീദുദ്ദീൻ മൂസ മുസ്ല്യാർ, മാമു മുസ്‌ല്യാർ, ഓ. കെ സൈനുദ്ധീൻ മുസ്‌ല്യാർ കീഴന ഉസ്താദ് എന്നിവരുടെ ശിഷ്യനാണ്. പിന്നീട് ദയൂബന്ദിൽ നിന്ന് എം.എഫ്.ബി. ബിരുദം നേടി. കൈക്കോട്ട് കടവ്, കാങ്കോൽ പൂച്ചക്കാട്, ഉടുമ്പുന്തല തുടങ്ങി വിവിധ പ്രദേശങ്ങളിൽ ദീർഘകാലം ദർസ് നടത്തി നിരവധി ശിഷ്യന്മാരെ വാർത്തെടുത്തു. യു.എ.ഇ. ഡിഫൻസ് വകുപ്പിൽ ഇമാമായി ഇരുപത് വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം മത-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഭാര്യ: ആയിഷ. മക്കൾ: സഈദ്, അബ്ദുൽ ലതീഫ്, ത്വാഹിറ, സീനത്ത്, സൽവ. സഹോദരങ്ങൾ: ഹലീമ, അബ്ദുല്ല , ആസിയ, കുഞ്ഞാമിന. പരേതയായ ഖദീജ, നഫീസ, ആയിഷ. ജാമാതാക്കൾ: ഷംസുദ്ധീൻ, ഷുക്കൂർ, മൈമൂന, ഷംഷീറ, പരേതനായ മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്രജൻ ബസിൽ യാത്ര നടത്തി; ഗ്രീൻ ഇന്ധനത്തിൻ്റെ പ്രോത്സാഹനത്തിനും ബസിൻ്റെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ബസ് യാത്രയെന്ന് മന്ത്രി. newdelhi news

Image
ന്യൂഡൽഹി: സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്രജൻ ബസിൽ യാത്ര നടത്തി.  കെ. എസ്. ആർ.ടി സി (സി.എം ഡി) പ്രമോജ് ശങ്കർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത കറങ്ങി സെൻട്രൽ സെക്രട്ടറിയേറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഹൈഡ്രജൻ ബസിൻ്റെ യാത്ര.  ഗ്രീൻ ഇന്ധനത്തിൻ്റെ പ്രോത്സാഹനത്തിനും  ബസിൻ്റെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ബസ് യാത്രയെന്ന് മന്ത്രി പറഞ്ഞു. ഡി.എം.ആർ.സി അധികൃതരോടും ബസ് ഓപ്പറേറ്ററോടും ബസിൻ്റെ പ്രവർത്തനങ്ങളും സവിശേഷതകളും പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി യാത്ര അവസാനിപ്പിച്ചത്.

ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു നിരവധി ആളുകളിൽ നിന്നും പണം വാങ്ങി വഞ്ചന നടത്തി കേസുകളിൽ പ്രതിയായതിന് ശേഷം കോടതിയിൽ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Image
Newsofkeralam | a online news portal June 2026 കണ്ണൂർ : ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു നിരവധി ആളുകളിൽ നിന്നും പണം വാങ്ങി വഞ്ചന നടത്തി കേസുകളിൽ പ്രതിയായതിന് ശേഷം കോടതിയിൽ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര വാളകം അണ്ടൂർ പൂവത്തുങ്കൽ ഹൗസിൽ എസ്. സന്തോഷ്‌ കുമാറിനെ (56) യാണ് കണ്ണൂര് ക്രൈം ബ്രാഞ്ച് എസ്പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് പി.പി.ഷിനോജ് പി.ബിജു.കെ എന്നിവർ അടങ്ങുന്ന സംഘം എറണാകുളം കാക്കനാട് വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കണ്ണൂര് ക്രൈം ബ്രാഞ്ച് കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, കർണാടകയിലെ മംഗലാപുരം ഈസ്റ്റ്‌ എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിൽ ഉണ്ട്. ഇന്ത്യയിലും വിദേശത്തും സർക്കാർ,സ്വകാര്യ മേഖലകളിൽ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളിൽ നിന്നും പണം തട്ടിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്...

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: തലശ്ശേരിയിൽ 5K റൺ സംഘടിപ്പിക്കുന്നു.

Image
Newsofkeralam | a online news portal |  June 2026         • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിന്റെയും തലശ്ശേരി പോലീസ് സബ് ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ "5K റൺ സീസൺ 2" എന്ന പേരിൽ റൺ സംഘടിപ്പിക്കും. 2026 ജൂൺ 26-ന് രാവിലെ 5.30-ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് ലഹരിവിരുദ്ധ റൺ നടക്കുക. കേരള പോലീസിന്റെ ലഹരിവിരുദ്ധ തീവ്രയജ്ഞ പരിപാടിയായ 'ഓപ്പറേഷൻ തൂഫാൻ - ദി നർക്കോ ഹണ്ട്' ക്യാമ്പയിന്റെ ഭാഗമായാണ് ഈ ശക്തമായ പോരാട്ടവും അവബോധ പരിപാടിയും ആസൂത്രണം ചെയ്തിരിക്കുന്നത്. 'ലഹരിയോട് നോ പറയുക, ജീവിതത്തോട് യെസ് പറയുക' എന്ന ശക്തമായ സന്ദേശം മുൻനിർത്തി നടത്തുന്ന ഈ കൂട്ടയോട്ടം ഇൻഡൽ മണിയുടെ സഹകരണത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദൻ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഫ്ലാഗ് ഓഫ് ചടങ്ങിൽ തലശ്ശേരി എം.എൽ.എ കാരായി രാജൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഐ.എ.എസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീ...

8.260 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിലെ ഒളിവിൽ പോയ പ്രതി പിടിയിൽ.

Image
Newsofkeralam | a online news portal June 2026 കടയ്ക്കൽ (കൊല്ലം) : എം.ഡി.എം.എ കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചെറുകര, കുമ്മിൾ വില്ലേജിൽ പാറവിള വീട്ടിൽ വിഷ്ണു (35) നെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ 11-ന് 8.260 ഗ്രാം എം.ഡി.എം.എ കടത്തിയതുമായി ബന്ധപ്പെട്ട് കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിഷ്ണു സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു. തുടർ അന്വേഷണത്തിന്റെയും വ്യാപകമായ അന്വേഷണ നടപടികളുടെയും ഭാഗമായി പ്രതിയെ 2026 ജൂൺ 22-ന് എസ് ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ വിട്ടു വീഴ്ച്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസ് അറിയിച്ചു.

ജൂലൈ 15നകം സ്‌കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക്; സാവിത്രി ഭായ് ഫുലെ ആശ്രമം വിദ്യാലയം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

Image
Newsofkeralam | a online news portal കാസർഗോഡ് : അടുത്തമാസം 15നകം കുണ്ടംകുഴി സാവിത്രി ഭായ് ഫുലെ സ്‌കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളും അപര്യാപ്തതകളും സ്‌ക്കൂള്‍ സന്ദര്‍ശിച്ച് നേരിട്ട് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. പുതിയ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കിയതിനാലും നിലവിലെ സ്‌കൂളില്‍ 250 ഓളം വരുന്ന കുട്ടികളെ ഉള്‍ക്കൊള്ളാന്‍ സ്ഥല പരിമിതി ഉള്ളതിനാലും ആണിത്. എന്നാല്‍ കുട്ടികളുടെ താമസ സൗകര്യം പഴയ സ്‌കൂള്‍ കെട്ടിടത്തില്‍ തന്നെ തല്‍ക്കാലം തുടരും. സ്‌കൂള്‍ കെട്ടിടത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിന് രണ്ട് ബസ്സുകള്‍ അനുവദിക്കും. സ്‌കൂളിലേക്ക് പഠനാവശ്യങ്ങള്‍ക്കായി 10 ലാപ്‌ടോപ്പുകളും ഒരു ഇന്ററാക്ഷന്‍ ബോര്‍ഡും അനുവദിക്കും. കുട്ടികളെ പരിചരിക്കുന്നതിന് രണ്ട് ആയമാരെ പുതുതായി നിയമിക്കും. നിലവില്‍ രണ്ട് ആയമാരുടെ സേവനം സ്‌കൂളില്‍ ഉണ്ടെങ്കിലും കുട്ടികളുടെ എണ്ണം പരിഗണിച്ചാണ് രണ്ട് പുതിയ ആയമാരെ കൂടി നിയമിക്കുന്നത്. ഒരു സ്വീപ്പറി നെയും പുതിയ കെട്ടിടത്തിലേക്ക് ഒരു വാച്ച് മാ...

കണ്ണൂർ സിറ്റി കൊടപ്പറമ്പ് റഹ്മത്ത് മൻസിലിൽ താമസിക്കുന്ന എം. അബ്ദുൽ സലാം (74) നിര്യാതനായി.

Image
കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റി കൊടപ്പറമ്പ് റഹ്മത്ത് മൻസിലിൽ താമസിക്കുന്ന എം. അബ്ദുൽ സലാം (74) നിര്യാതനായി. ഭാര്യ : പരേതയായ സറീന സലാം. മക്കൾ : സഞ്ജീർ, ഷംസീർ, സമീർ, സഫീർ. മരുമക്കൾ : നാസിയ, സൈനബ്, സ്വാലിഹ. സഹോദരങ്ങൾ : സാഹിദ, ശംസിയ, ഫൗസിയ, പരേതരായ ശരീഫ, സൗജത്ത്.

മത്സ്യ വിപണികളില്‍ പരിശോധന ശക്തമാക്കി; ഗുണനിലവാരമില്ലാത്ത ആറ് കിലോഗ്രാം മത്സ്യം നശിപ്പിച്ചു. 19

Image
  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ സെന്‍ട്രല്‍ മാര്‍ക്കറ്റ്, വെള്ളയില്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പ്രത്യേക പരിശോധന നടത്തി. 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനകള്‍ നടത്തി. ഗുണനിലവാരമില്ലാത്ത ആറ് കിലോഗ്രാം സ്‌കിപ്പ്ജാക്ക് ട്യൂണ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.ഫ്രോസന്‍ മത്സ്യങ്ങള്‍ 18 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ സൂക്ഷിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരം മത്സ്യങ്ങള്‍ മത്സ്യക്കടകളില്‍ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഫ്രോസന്‍ മത്സ്യങ്ങള്‍ ഉരുകിയ നിലയില്‍ സൂക്ഷിക്കുന്നതോ വില്‍പ്പന നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 18004251125 ല്‍ അറിയിക്കണം. റീട്ടെയില്‍ വില്‍പ്പനക്കാര്‍ മത്സ്യം സൂക്ഷിക്കുമ്പോള്‍ ഒരു കിലോഗ്രാം മത്സ്യത്തിന് കുറഞ്ഞത് ഒരു കിലോഗ്രാം ഐസ് എന്ന അനുപ...

ജിഎസ്ടി ദിനത്തോട് മുന്നോടിയായി ജിഎസ്ടി സംവാദ് സംഘടിപ്പിക്കുന്നു.

Image
         • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : ജിഎസ്ടി നിലവിൽ വന്നു 9 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 2026 ജൂലൈ ഒന്നിന് ജിഎസ്ടി ദിനം ആഘോഷിക്കുകയാണ്. അതിനു മുന്നോടിയായി സെൻട്രൽ ജിഎസ്ടി ഡിപ്പാർട്മെന്റ് കണ്ണൂർ ഡിവിഷൻ, കോഴിക്കോട് കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിൽ വെച്ചു ജൂൺ 23 നു ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ 5.30 വരെ ജിഎസ്ടി സംവാദ് നടത്തുന്നു. ഈ പരിപാടിയിൽ നികുതിദായകർക്കും മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുക്കാവുന്നതാണ്. ജിഎസ്ടി ഡേയുടെ ഭാഗമായി ഈ മാസം 17 മുതൽ ജൂലൈ 1 വരെ കണ്ണൂർ സെൻട്രൽ ജിഎസ്ടി ഡിവിഷനിൽ ജിഎസ്ടി ഹെൽപ് ഡസ്ക് പ്രവർത്തിക്കുമെന്ന് കണ്ണൂർ സെൻട്രൽ ജിഎസ്ടി അസിസ്റ്റൻ്റ് കമ്മീഷണർ  മനോജ് കുമാർ എൻ അറിയിച്ചു.

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.

Image
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. 2025-26 അധ്യയന വർഷം പ്ലസ് ടു പരീക്ഷയിലെ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ 90%ത്തിലധികം മാർക്ക് നേടിയ വിദ്യാർത്ഥികളെയും കോര്‍പ്പറേഷന്‍ ആദരിക്കുന്നു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിച്ച് മറ്റ് സ്കൂളിൽ പഠിച്ച വിദ്യാർത്ഥികളെയും, കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളെയും ആണ് ആദരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ് ഫോട്ടോ എന്നിവ 23-06-2026 ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സെക്ഷനില്‍ ലഭ്യമാക്കേണ്ടതാണ്.

ബജറ്റ് 2026... ▶️ സ്‌കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും.

Image
  ബജറ്റ് 2026... ▶️ സ്‌കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും ▶️ 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ഹെൽത്ത് ചെക്കപ്പ് നടത്തുന്നതിന് പദ്ധതി ▶️ തീരമേഖലയിൽ കോസ്റ്റൽ കെയർ യൂണിറ്റ് ▶️ മൊബൈൽ ടെസ്റ്റിംഗ് ലാബുകൾക്കായി 20 കോടി

ബജറ്റ് 2026... കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിന് ബജറ്റിൽ 200 കോടി രൂപ

Image
 ബജറ്റ് 2026... കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിന് ബജറ്റിൽ 200 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കാർഗോ, ലോജിസ്റ്റിക്സ്, എയർപോർട്ട് അധിഷ്ഠിത വ്യവസായ വികസനത്തിന് പുതിയ ഊർജം പകരും. എയറോപാർക്ക്, എയറോസിറ്റി, വിമാനപരിപാലന കേന്ദ്രങ്ങൾ, പൈലറ്റ് പരിശീലന സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. ആഗോള വ്യാപാര–ഗതാഗത ശൃംഖലയിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന നിർണായക ചുവടുവെപ്പാണ് ഈ പദ്ധതി.

ബജറ്റ് 2026...വിനോദസഞ്ചാര മേഖലക്ക് ₹325.36 കോടി.

Image
 ...ബജറ്റ് 2026... ▶️വിനോദസഞ്ചാര മേഖലക്ക് ₹325.36 കോടി ▶️വിനോദസഞ്ചാരത്തെ വ്യവസായമായി പ്രഖ്യാപിക്കാൻ നടപടി ▶️ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ടും ഹൗസ്‌ബോട്ട് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും ▶️അർത്തുങ്കൽ, അമ്പലപ്പുഴ, കാക്കാഴം, മണാറശ്ശാല, ഓച്ചിറ എന്നിവയെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം സർക്യൂട്ട് ▶️പാതിരാമണൽ ദ്വീപിനെ ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കും ▶️മുസിരിസ് പൈതൃക ടൂറിസം പദ്ധതിക്ക് ₹19 കോടി ▶️പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ മാർഷൽസ് പദ്ധതി ▶️ഇക്കോ ടൂറിസം, ഫാം ടൂറിസം, ഗ്രാമീണ ടൂറിസം, കമ്മ്യൂണിറ്റി ടൂറിസം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ▶️'ബ്രാൻഡ് വയനാട്' ആശയം നടപ്പിലാക്കും ▶️സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങളും ഹോംസ്റ്റേകളും വ്യാപിപ്പിക്കും ▶️AI അധിഷ്ഠിത സ്മാർട്ട് ടൂറിസം പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കും

ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് വെച്ച് മേയര്‍ അഡ്വ.പി ഇന്ദിര നിര്‍വ്വഹിച്ചു.

Image
  ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് വെച്ച് മേയര്‍ അഡ്വ.പി ഇന്ദിര നിര്‍വ്വഹിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ ഉടമസ്ഥരുടെ അനുമതിയോടെ വൃത്തിയാക്കി സ്ത്രീ കൂട്ടായ്മയിൽ പൂക്കൃഷി നടത്തി ഓണത്തിന് വിളവെടുപ്പ് നടത്തുന്നതാണ് പദ്ധതിയെന്നും പരമാവധി ആളുകൾ ഈ പദ്ധതി ഉപയോഗപ്പെടുത്തണമെന്നും മേയർ പറഞ്ഞു .ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ലിഷ ദീപക് സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ മാത്യു പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, ഷമീമ ടീച്ചര്‍, വി കെ മുഹമ്മദലി, അഡ്വ.സോന ജയറാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പോരാടണമെന്ന് കാസർക്കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍.

Image
  പുകയില വിരുദ്ധ ബോധവല്‍ക്കരണം; ജില്ലാതല ഉദ്ഘാടനം നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്സില്‍ നടന്നു. കാസർക്കോട് : വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പോരാടണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ നടക്കുന്ന പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ നടക്കുന്ന പുകയില വിരുദ്ധ ബോധവത്ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പുകയില വിരുദ്ധ പ്രതിജ്ഞയും വിദ്യാനഗര്‍ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്സില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിനും പുകയിലയ്ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നിന്ന് പോരാടി മിടുക്കരായി വളരണം.ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷനായിരുന്നു. ജില്ലയില്‍ വിവിധ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ പുകയില വിരുദ്ധ പ്രതിജ്ഞ എടുക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ പൂര്‍ണമായും പുകയില രഹിതമാക്കും. സ്‌കൂള...

വാരം കടവ് താനംപറമ്പത്ത് നൗഷാദ് ടി. പി നിര്യാതനായി.

Image
  കണ്ണൂർ : വാരം കടവ് താനംപറമ്പത്ത് നൗഷാദ് ടി. പി (42) നിര്യാതനായി. ഭാര്യ : ഷഹനാസ് (കണ്ണൂർ സിറ്റി). മകൾ : സെന്ഹ. പിതാവ് : പരേതനായ അസീസ് വട്ടത്ത് കണ്ടോത്ത്. മാതാവ് : താനംപറമ്പത്ത് സഫിയ. സഹോദരങ്ങൾ : നസറിയ, തസ്‌ലീം, ഇർഷാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വാരംകടവ് പുതിയപ്പള്ളി ഖബർസ്ഥാനിൽ. മുസ്ലിം ലീഗിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും സജീവ പ്രവർത്തകനായിരുന്നു.

പുതിയ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിധിൻരാജ്. പി ഐപിഎസ് ചുമതലയേറ്റു.

Image
കാസർകോട്: പുതിയ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിധിൻരാജ്. പി ഐപിഎസ്, സ്ഥാനമൊഴിയുന്ന  ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസിൽ നിന്നും ചുമതലയേറ്റെടുത്തു.

വിജയികളെ അനുമോദിച്ചു.

Image
  കണ്ണൂർ : കൂനം യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരിധിയിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ  അനുമോദിച്ചു. അനുമോദനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി മാധവൻ ഉദ്‌ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം പി വി ബാലചന്ദ്രൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. കുട്ടികൾക്കായി ഇന്നത്തെ കുട്ടികളുടെ സാമൂഹിക ഇടപെടലിനെ വിലയിരുത്തി അസി എക്സൈസ് ഇൻസ്പെക്ടർ കെ രാജേഷ് ബോധവത്കരണ ക്ലാസ് എടുത്തു. 50 ഓളം കുട്ടികൾ അനുമോദനത്തിന് അർഹത നേടി.

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Image
               • വാർത്ത : അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി നോയ്ഡ തൃലോക് പുരി സൗരവ് രാജേഷ് കുമാർ (22)നെയാണ് ഡൽഹിയിൽ വെച്ച് കണ്ണൂർ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കോടേരി അറസ്റ്റ് ചെയ്തത്.ഈ കേസിൽ നേരത്തെ മൂന്നു പേർ അറസ്റ്റിലായിരുന്നു. ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവർ ആണ് നേരത്തെ അറസ്റ്റിലായത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ മധുസൂദനൻ, എഎസ് ഐ പ്രമോദ് പി.പി എന്നിവർ ഉണ്ടായിരുന്നു.

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Image
             • വാർത്ത : അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി നോയ്ഡ തൃലോക് പുരി സൗരവ് രാജേഷ് കുമാർ (22)നെയാണ് ഡൽഹിയിൽ വെച്ച് കണ്ണൂർ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കോടേരി അറസ്റ്റ് ചെയ്തത്.ഈ കേസിൽ നേരത്തെ മൂന്നു പേർ അറസ്റ്റിലായിരുന്നു. ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവർ ആണ് നേരത്തെ അറസ്റ്റിലായത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ മധുസൂദനൻ, എഎസ് ഐ പ്രമോദ് പി.പി എന്നിവർ ഉണ്ടായിരുന്നു.

7.940 ഗ്രാം ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ.

Image
കണ്ണൂർ: ഓപ്പറേഷൻ തണ്ടർന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ചിറക്കൽ കോട്ടക്കുന്ന് സ്വദേശി പൂച്ച റഹീം എന്നറിയപ്പെടുന്ന റഹീം ( 56) നെ 7.940 ഗ്രാം ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും ഗണേഷ് ബാബു പി വി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബോംബയിൽ നിന്ന് മൊത്തമായി എത്തിക്കുന്ന ബ്രൗൺ ഷുഗർ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണൂർ ടൌൺ, പുതിയതെരു, വളപട്ടണം ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ റഹീം. പ്രതി റഹീമിന്റെ പേരിൽ പോലീസ്, എക്സൈസ് ഓഫിസുകളിൽ സമാനമായ നിരവധി മയക്കു മരുന്ന് കേസുകളും ക്രിമിനൽ കേസുകളും നിലവിൽ ഉണ്ട്. പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടത്തിൽ ...

നിപ: കോഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; കണ്‍ട്രോള്‍ റൂം തുറന്നു.

Image
  കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. 43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്.നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.  ഫീല്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്‍.ആര്‍.ടി യോഗം ചേര്‍ന്നി...

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 22.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Image
  കൂത്തുപറമ്പിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. തൊക്കിലങ്ങാടി സ്വദേശി അനീസ് മുഹമ്മദാണ് 22.8 ഗ്രാം എംഡിഎംഎയുമായി കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ലഹരിവിരുദ്ധ കാമ്പയിനായ "ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട്"ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിമരുന്നും, സിപ്പ് ലോക്ക് കവറുകളും, ഗ്ലാസ് നിർമ്മിത ട്യൂബുകളും വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, കൂത്തുപറമ്പ് എസിപി സിബി ടോം, കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിജു ആൻ്റണി എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ ബിജിൻ കെ ബെന്നി, എസ്.സി.പി.ഒ സുധീഷ്, സിപിഒ സുബിന എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

വേൾഡ് കപ്പ് ആവേശവുമായി 'ട്രൈയോണ്ട 2026'; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. 11

Image
   2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക-യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ട്രൈയോണ്ട 2026' വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട്‌ബോൾ പ്രദർശന മത്സരവും കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ഏവർക്കും ആവേശം നൽകുന്ന കായികവിനോദമാണ് ഫുട്‌ബോളെന്നും മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. മെസ്സിയെപ്പോലെയുള്ള ലോകോത്തര താരങ്ങൾ കേരളത്തിൽ നിന്നും വളർന്നുവരണം. ഇന്ത്യയിൽ ഫുട്‌ബോൾ ഏറ്റവും ആവേശത്തോടെ ഏറ്റെടുക്കുന്നത് മലയാളികളാണെന്നും മന്ത്രി പറഞ്ഞു.ഭാവിയിൽ ഇന്ത്യ ലോകകപ്പിൽ കളിക്കുന്ന അവസരം വരുമ്പോൾ ദേശീയ ടീമിൽ പകുതിയിലധികവും മലയാളികൾ ആയിരിക്കണം എന്നാണ് തന്റെ ആഗ്രഹം. പത്തു വർഷങ്ങൾ കഴിയുമ്പോൾ രാജ്യത്തിന് അഭിമാനമാകുന്ന മികച്ച താരങ്ങളെ കേരളത്തിൽ നിന്ന് വാർത്തെടുക്കുക എന്നതാണ് കേരളം ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.മറ്റ് സ്‌കൂളുകളിലെ വിദ്യാർഥികളോട് പഠിച്ചു വളരണമെന്ന് നമ്മൾ പറയുമ്പോൾ, ജി.വി. രാജാ സ്‌പോർട്സ് സ്‌കൂളിലെ വിദ്യാർഥികളോട് കളിച്ചു വളരണമെന്ന...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 08

Image
  *കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* *കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*  *റെഡ് അലർട്ട്* *09/06/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* മേൽ പറഞ്ഞ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *റെഡ് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. *ഓറഞ്ച് അലർട്ട്* *08/06/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* *09/06/2026: മലപ്പുറം, വയനാട്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. *മഞ്ഞ അലർട്ട്* *08/06/2026:* തിരുവനന്തപുരം, കൊല്ലം, പത്തനംതിട്...

ചിരിമാഞ്ഞു: നടൻ സലിംകുമാർ അന്തരിച്ചു.

Image
പ്രമുഖ സിനിമ നടന്‍ സലിം കുമാര്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സലിം കുമാര്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

Image
  *കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* *കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*  *റെഡ് അലർട്ട്* *06/06/2026:  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *റെഡ് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. *ഓറഞ്ച് അലർട്ട്* *06/06/2026:  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്* *07/06/2026:  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* *08/06/2026:  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* *09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവ...

മായമില്ലാത്ത ഭൂമിയും ജലവും തിരിച്ചുപിടിക്കണം: മന്ത്രി കെ. എം. ഷാജി.

Image
  മായമില്ലാത്ത ഭൂമിയും ജലവും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നതെന്നും  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി.  അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാതൃകാ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പോളി എത്തിലീൻ ബാനറുകളും പ്രിൻ്റിങ് മെറ്റീരിയലുകളും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ശേഖരിച്ച്, ഹമാര പ്ലാസ്‌റ്റിക്‌സ് എന്ന റീസൈക്ലിങ് സ്ഥാപനത്തിന്റെ സഹകരണത്തോടെ പുനഃചംക്രമണം നടത്തി ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ള വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പുനഃചംക്രമണം ചെയ്‌ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് സജ്ജമാക്കിയതാണ്  മണക്കാട് സ്കൂളിലെ മാതൃകാ പൂന്തോട്ടം. പരിസരവും വീടും നമ്മൾ ശ്വസിക്കുന്ന വായുവും നല്ലതാക്കി മാറ്റാൻ ലോകം മുഴുവൻ അധ്വാനിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ദിവസം ലോക പരിസ്ഥിതി ദിനമായി  തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. ദൈവം...

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(06/06/26), ശനിയാഴ്ച അവധി.

Image
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06/06/26, ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.  ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

മഴക്കാല മുന്നൊരുക്കം; മന്ത്രി ഒ.ജെ ജനീഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 05

Image
  തൃശൂർ : തൃശൂർ ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി യുവജനക്ഷേമം-കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദേശീയപാത 544, 66 എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണെന്ന് ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളക്കെട്ട്, ഗതാഗതക്കുരുക്കുണ്ടാക്കുന്ന യു ടേണ്‍, കാല്‍നടയാത്രക്കാരുടെ പ്രശ്‌നങ്ങള്‍, റോഡ് മുറിച്ച് കടക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ട്, മതിയായ സിഗ്‌നല്‍ ബോര്‍ഡുകളുടെ അഭാവം, വെളിച്ചക്കുറവ് എന്നിവ അടിയന്തരമായി പരിഹരിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കൊരട്ടി, ചിറങ്ങര, മുരിങ്ങൂര്‍ എന്നിവിടങ്ങളില്‍ നിരപ്പില്ലാതെ സ്ലാബുകള്‍ സ്ഥാപിച്ചത്മൂലം അപകങ്ങള്‍ ഉണ്ടാകുന്നുണ്ടന്നും ഇതിന് ഉടനടി പരിഹാരം കാണണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പോരായ്മകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. പൊലീസും ആര്‍ടിഒയും എന്‍.എച്ച്.എ.ഐയും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നി...

ചക്കരക്കല്ലിൽ 2.25 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ; അറസ്റ്റ് 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി.

Image
           • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. ചക്കരക്കൽ: വിൽപ്പനയ്ക്കായി വാടകമുറിയിൽ സൂക്ഷിച്ച 2.25 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശിയെ ചക്കരക്കൽ പോലീസ് പിടികൂടി. ബീഹാർ സ്വദേശിയായ സന്തോഷ് മുനി (39) ആണ് അറസ്റ്റിലായത്. ലഹരിമാഫിയകൾക്കെതിരെ സംസ്ഥാനവ്യാപകമായി പോലീസ് ആരംഭിച്ച ശക്തമായ ആന്റി-ഡ്രഗ് കാമ്പെയ്ൻ 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. കാവിൻമൂലയിലെ ഒരു വാടകമുറി കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെയും കഞ്ചാവ് ശേഖരത്തെയും പോലീസ് സംഘം കണ്ടെത്തിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ് പി ഐപിഎസ് നൽകിയ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനീത് ഇ വി, എഎസ്എ നിസാർ, എസ്.സി.പി.ഒ ലിജു, സിപിഒ മുഹമ്മദ് റമീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; നാളെ (06.06.2026, ശനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Image
  കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (06.06.2026 - ശനിയാഴ്ച) അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലുടനീളം അതീവ ജാഗ്രത പുലർത്തണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം.

കണ്ണൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തം; കതിരൂരിൽ വൻ എം.ഡി.എം.എ ശേഖരവുമായി നാലുപേർ പിടിയിൽ.

Image
കതിരൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല തകർക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ഡ്രൈവിന്റെ ഭാഗമായി കതിരൂരിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 16.4393 ഗ്രാം മാരക സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ.  യുമായി നാലംഗ സംഘത്തെ കതിരൂർ പോലീസ് പിടികൂടി.ചോനാടം സ്വദേശി ജംഷീർ എൻ (21), കണ്ണവം സ്വദേശി സഹീർ കെ.വി (38), മാടപീടിക സ്വദേശികളായ തൻവീർ (35), റെനെ ഒലിവർ (46) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നടന്നു വരുന്ന വ്യാപക പരിശോധനകൾക്കിടെയാണ് പ്രതികൾ വലയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കതിരൂർ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറും അതിലുണ്ടായിരുന്നവരെയും പോലീസ് സംഘം തടഞ്ഞുവെച്ച് വിശദമായി പരിശോധിക്കുകയായിരുന്നു.  അറസ്റ്റിലായ സഹീറിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു എംഡിഎംഎ കേസിലും, റെനെ ഒലിവറിന് പള്ളൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് കേസിലും പ്രതികളാണ്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻ രാജ് ഐ.പി.എസ്.-ന്റെ നിർദ്ദേശപ്രകാ...

ട്രോളിംഗ് നിരോധനം 2026 ജൂൺ 9 മുതൽ. 03

Image
  • ഈ വർഷത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച് ചേർന്ന് യോഗത്തിൽ നിലവില്‍ അഴീക്കല്‍ ഹാർബറിൽ ലഭ്യമായ റെസ്ക്യൂ ബോട്ടിന്  ആയിക്കര മാപ്പിളബേ ഹാർബറിൽ ട്രോളിംഗ് സമയത്ത്  പ്രവേശനം സാധ്യമാകുമോ എന്ന് പരിശോധിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിന് ജില്ലാ കലക്ടർ എന്ന നിലയില്‍ നിർദ്ദേശം നൽകി. യോഗത്തിൽ മത്സ്യത്തൊഴിലാളി സംഘടന നേതാക്കളാണ് മാപ്പിളബേ ഹാർബറിൽ റെസ്ക്യൂ ബോട്ട് ഇല്ലാത്ത കാര്യം ഉന്നയിച്ചത്. ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) 2026 ജൂണ്‍ 6 ന് പാലക്കോട് ഫിഷ് ലാൻഡിംഗ് കേന്ദ്രത്തിൽ നേരിട്ട് സന്ദര്‍ശിച്ച മണൽത്തിട്ട ഡ്രെഡ്ജിങ് സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തും. ഇതോടൊപ്പം മാപ്പിളബേ ഹാർബറിലെ ഡ്രെഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണാൻ മൈതാനപള്ളിയിൽ പുലിമുട്ട് നിർമ്മിക്കുന്ന കാര്യവും പരിഗണിക്കും. കണ്ണൂർ ജില്ലയിൽ 157ട്രോളറുകളാണ് നിലവിലുള്ളത്. മത്സ്യബന്ധന ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട യാനങ്ങൾക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധന രീതികൾ അനുവർത്തിക്കാം.ട്രോളിങ് കണക്കിലെടുത്...

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

Image
          • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലി...