Posts

Showing posts from August, 2026

പുലിക്കളി; തൃശൂർ താലൂക്ക് പരിധിയിൽ ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അവധി.

Image
Newsofkeralam | a online news portal  പുലിക്കളി മഹോത്സവവുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 29, ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി അനുശോചിച്ചു; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ.

Image
Newsofkeralam | a online news portal  എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ ടൂറിസം, സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി  പി. സി. വിഷ്ണുനാഥ് അനുശോചിച്ചു. നാൽപ്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ച അദ്ദേഹം മലയാള നാടകത്തിന്റെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. എഴുത്തുകാരൻ എന്ന നിലയിലും നാടകപ്രവർത്തകൻ എന്ന നിലയിലും പ്രഭാഷകനായും കലാസംഘാടകനായും അദ്ദേഹം നൽകിയ സംഭാവനകൾ സാംസ്കാരിക കേരളം എന്നും ഓർമിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ➖➖➖➖  സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ആഗസ്റ്റ് 28ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പേരിൽ ജില്ലാ കലക്ടർ പുഷ്പചക്രം സമർപ്പിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെയുള്ള പോലീസ് ബഹുമതികളും ഒരുക്കും. ഇതു സംബന്ധിച്ച് പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് ജില്ലാ കളക്ടർക്കും പോലീസ് മേധാവി...

കണ്ണൂരിൽ റോബോട്ട് ടോയിക്കുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാവ് അറസ്റ്റിൽ.

Image
Newsofkeralam | a online news portal  കണ്ണൂർ:കണ്ണൂരിൽ റോബോട്ട് ടോയിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്. അതിവിദഗ്‌ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്‌തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 20.5 ഗ്രാം എം.ഡി.എം.എ.യുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്. ഇത് ബംഗളൂരുവിൽ നിന്ന് പാഴ്സൽ വഴി അയച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം എസ്.ഐ. ഉണ്ണികൃഷ്ണൻ പി.യുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ. ബിജു, സി.പി.ഒ.മാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചരമം ടി.വി.അബ്ദുൽജബ്ബാർ, വളപട്ടണം.

Image
Newsofkeralam | a online news portal  കണ്ണൂർ : വളപട്ടണം ശാദുലി പള്ളിക്ക് സമീപം പ്രശസ്ത കോൽക്കളി ഉസ്താദും, മുട്ടിപ്പാട്ട് സ്ഥാപകനും, ഗായകനുമായ ടി.വി അബ്ദുൽജബ്ബാർ (72) നിര്യാതനായി ഭാര്യ: സായിന്റ കത്ത് സൈനബ. മക്കൾ: ജസീല, ഫർനാസ്,പരേതനായ സജാസ്. മരുമക്കൾ: സലീം,ഫൗസിയ.

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

Image
Newsofkeralam | a online news portal  മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെ. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.  സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന...

ദേശീയപാത നിർമ്മാണം നടക്കുന്ന എളയാവൂരിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ടി ഒ മോഹനൻ എം എൽ എ സ്ഥലം സന്ദർശിച്ചു.

Image
Newsofkeralam | a online news portal  കണ്ണൂർ : ദേശീയപാത നിർമ്മാണം നടക്കുന്ന  എളയാവൂരിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്,  ടി ഒ മോഹനൻ എം എൽ എ, കണ്ണൂർ ജില്ലാ കളക്ടർ വിഷ്ണുരാജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.ചൊവ്വാഴ്ച രാവിലെ 6:00 മണിയോടെയാണ് കനത്ത മഴയെ തുടർന്ന് പ്രദേശത്ത് മണ്ണിടിഞ്ഞത്. ദേശീയപാത നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിലെ അശാസ്ത്രീയത കുറിച്ച് പല കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു.  മണ്ണിടിച്ചൽ മൂലം സമീപത്ത് വീടുകളിലുള്ള താമസക്കാർ ആശങ്കയിലാണ്. ദേശീയപാത നിർമ്മാണം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ടി ഒ മോഹനൻ എം എൽ എ അറിയിച്ചു.

നാട്ടുകാർക്ക് അവേശമായി കണ്ണൂർ മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു.

Image
Newsofkeralam | a online news portal  കണ്ണൂർ : നാട്ടുകാർക്ക് ആവേശമായി കണ്ണൂർ മണ്ഡലത്തിലെ കണ്ണൂർ എളയാവൂർ കെഎസ്ആർടിസി ബസ്സിന് തുടക്കമായി. കെഎസ്ആർടിസി ബസിന്റെ ആദ്യ സർവീസിന്റെ ഉദ്ഘാടനം അഡ്വ. ടി ഒ മോഹനൻ എംഎൽഎ ബാലകൃഷ്ണൻ എന്ന യാത്രക്കാരന് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനശേഷം എംഎൽഎയും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും ബസ്സിൽ യാത്ര ചെയ്തു.  ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, കൗൺസിലർമാരായ സുനില സി, വിജിന കെ കെ, കെഎസ്ആർടിസി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എ എൻ രാജേഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, എം.പി മുഹമ്മദലി, സി ടി ഗിരിജ, മുസ്‌ലിഹ് മഠത്തിൽ, രാഹുൽ കായക്കൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കോളേക്കര മുസ്തഫ സതീശൻ ബാവുക്കൻ, അമീനുള്ള പി.സി, രാധാകൃഷ്ണൻ, ഷാജി ചാലിലോത്ത്, ഷാഹിന മൊയ്തീൻ, സോമ സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാദിവസവും രാവിലെ 6:45ന് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രി,മുണ്ടയാട് പള്ളിപ്രം, മേലെ ചൊവ്വ,താഴെ ചൊവ്വ കാപ്പാട്, കാഞ്ഞിരോട...

ഓണത്തിരക്ക്; നിയമലംഘനങ്ങൾ തടയുവാൻ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 53 ഷാഡോ പോലീസുകാർ രംഗത്ത്.

Image
Newsofkeralam | a online news portal  ​കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് നഗരങ്ങളിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 53 ഷാഡോ പോലീസുകാരെ വിന്യസിച്ചു. സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരമാണ് നഗരസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷാഡോ പോലീസിനെ രംഗത്തിറക്കിയിരിക്കുന്നത്. ​കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങൾ, പ്രധാന കവലകൾ, ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങി ജനങ്ങൾ വൻതോതിൽ ഒത്തുചേരുന്ന സ്ഥലങ്ങളിലാണ് ഷാഡോ പോലീസ് പ്രധാനമായും കർശന നിരീക്ഷണം നടത്തുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, ഈവ്ടീസിംഗ്, പോക്കറ്റടി, മാലപൊട്ടിക്കൽ, മോഷണങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും, ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങൾ, അനാവശ്യ സംഘർഷങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ തടയുകയാണ് ഈ പ്രത്യേക നിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് നിർഭയമായും...

ദീനുൽ ഇസ്ലാം സഭയുടെ നബിദിനാഘോഷം മന്ത്രി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

Image
Newsofkeralam | a online news portal  കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നബിദിനാഘോഷം പരിപാടി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കേരള വൈദ്യുതി പരിസ്ഥിതി പാർലമെൻററി കാര്യ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും . കണ്ണൂർ സിറ്റി റേഞ്ചിലെ വിവിധ മദ്രസ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന സ്കൗട്ട് മത്സരങ്ങളും ദഫ് മത്സരവും പൊതുസമ്മേളനവും ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വെച്ച് അരങ്ങേറുമെന്ന് സംഘാടകസമിതി അറിയിച്ചു.

ഓണം : ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.

Image
Newsofkeralam | a online news portal  കണ്ണൂർ: ഓണം പ്രമാണിച്ചു കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ കണ്ണൂർ സിറ്റി പോലീസ് ട്രാഫിക്ക് പരിഷ്കരണം ഏർപ്പെടുത്തി. കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലുമാണ് പാർകിംഗ് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കിയതായി കണ്ണൂർ എ.സി.പി എം. പി ആസാദ് അറിയിച്ചു.  ഓണത്തിന് മുന്നോടിയായി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഓഗസ്ത് 31 വരെ കണ്ണൂർ കോർപറേഷൻ സൗജന്യമായി പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സ്റ്റേഡിയത്തിന് സമീപത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍റ്, കെ വി ആര്‍ ടവറിന് സമീപത്തെ ദയ മെഡിക്കല്‍സിന്‍റെ ഗ്രൗണ്ട്, കാള്‍ടെക്സ് ഗാന്ധി സര്‍ക്കിളിന് സമീപം പഴയ എസ് ബി ഐ ബില്‍ഡിംഗ് ഗ്രൗണ്ട്, താണ ബസ് സ്റ്റോപ്പിന് പിറകുവശത്തെ ഗ്രൗണ്ട്, മുനിസിപ്പല്‍ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സൗജന്യ പാര്‍ക്കിംഗ് ഏർപ്പെടുത്തിയത്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കണ്ണൂരിലേക്കുള്ള ഭാരവാഹനങ്ങള്‍ വൈകുന്നേരം 4 മണി മുതല്‍...

പാലത്തായി കേസ്: പ്രോസിക്യൂഷൻ സമീപനം സംശയകരം: എസ്‌ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ്.

Image
Newsofkeralam | a online news portal  കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി–ആർഎസ്എസ് നേതാവും അധ്യാപകനുമായ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും പ്രതിക്ക് ശിക്ഷ ലഭിക്കുകയും ചെയ്തതാണ്. അതിന് പിന്നിൽ നീതിക്കായി നടന്ന ശക്തമായ ജനകീയ സമരപോരാട്ടങ്ങളും നിരന്തരമായ ഇടപെടലുകളും ഉണ്ടായിരുന്നു. എസ്‌ഡിപിഐയും ഈ വിഷയത്തിൽ തുടക്കം മുതൽ ശക്തമായ ഇടപെടലാണ് നടത്തിയത്. എന്നാൽ ഭരണ മാറ്റത്തിന് പിന്നാലെ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചയും വിട്ടുവീഴ്ചയും സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നതാണ്. ഇത്രയും പ്രമാദമായ ഒരു കേസിൽ പ്രോസിക്യൂഷൻ ഇത്തരത്തിൽ ലാഘവത്തോടെ സമീപിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. സർക്കാർ ഇടപെടലില്ലാതെ പ്രോസിക്യൂഷന്റെ ഭാഗത്ത് ഇത്രയും ഗുരുതരമായ വീഴ്ച സംഭവി...

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് ഓണം ക്യാമ്പ് സംഘടിപ്പിച്ചു.

Image
Newsofkeralam | a online news portal               • അബൂബക്കർ പുറത്തീൽ,             കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി) കുട്ടികളുടെ 2026 വര്‍ഷത്തെ ഓണം ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി  ഉമേഷ് ഗോയല്‍ ഐ.പി.എസ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. കെ സുബൈര്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. തളിപ്പറമ്പ ഡി.വൈ.എസ്.പി സുമേഷ് ടി.പി, ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശ്രീഹരി, എ.ഡി.എന്‍.ഒ പ്രസാദ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. 3 ദിവസത്തെ ക്യാമ്പ് തളിപ്പറമ്പ സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഘടിപ്പിച്ചത്.

പിടികൂടി.

Image
Newsofkeralam | a online news portal വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കാവുംപുറത്ത്, തച്ചങ്കുന്ന് എന്ന സ്ഥലത്ത് വെച്ച് 3.855 കിലോഗ്രാം തിമിംഗല ഛർദിയും, വില്പനക്കായി കൈവശം വച്ച നിരോധിത ലഹരി വസ്തുക്കളായ 4.175 കിലോഗ്രാം കഞ്ചാവും, 43 ഗ്രാം എംഡി എം എ  യുമായി ലക്ഷദ്വീപ് അമിനി തെക്കുംഭാഗം സ്വദേശി കഥയപ്പള്ളി വീട്ടിൽ മുഹമ്മദ് റാഷിദ്, രണ്ടത്താണി സ്വദേശി കല്ലൻ വീട്ടിൽ അബ്ദുൽ നാസർ, ലക്ഷദ്വീപ് അമ്മിനി ദ്വീപ് സ്വദേശി മുബാറക്ക് എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും, വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനക്കിടെ പിടികൂടി.

മംഗളൂരു - ഉള്ളാൾ മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനം പിൻവലിക്കണം കാസർകോട് ജില്ലാ വികസന സമിതി.

Image
Newsofkeralam | a online news portal  കാസർക്കോട് : ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു - ഉള്ളാൾ മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കാസർകോട് ജില്ലാ വികസന സമിതി ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഈ മേഖലയെ പാലക്കാട് ഡിവിഷനിൽത്തന്നെ നിലനിർത്തണമെന്ന് കളക്ടറേറ്റു കോൺഫറൻസ് ഹാളിൽ ചേർന്ന കാസർകോട് ജില്ലാ വികസന സമിതി യോഗത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് അവതരിപ്പിച്ച പ്രമേയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടു. എം എൽ എ മാരായ കല്ലട്ര മാഹിൻ കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം എന്നിവർ പ്രമേയത്തെ പിന്തുണച്ചു.  2026 ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ വിഭജനം ഉത്തര മലബാറിലെ, പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ റെയിൽവേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കും:  നിലവിൽ ഒരൊറ്റ സോണിന് കീഴിലുള്ള യാത്രാ ഇടനാഴി രണ്ട് വ്യത്യസ്ത സോണുകളായി വിഭജിക്കപ്പെടുന്നത് കാസർകോട്ടേക്കും മലബാറിലേക്കുമുള...

ഓപ്പറേഷൻ തൂഫാൻ: തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ഓണം പട്രോളിംഗിന്റെ ഭാഗമായി പോലീസ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തവെയാണ് ഇയാൾ ധരിച്ചിരുന്ന കൈവാച്ചിന്റെ വാച്ച് സ്ട്രാപ്പിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെടുത്തത്.. News

Image
Newsofkeralam | a online news portal  തലശ്ശേരി: ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം വച്ച് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. തിരുവങ്ങാട് സ്വദേശി സജീർ.എസ് (32) ആണ് പിടിയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അശ്വിൻ റോയിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയശീലൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഓണം പട്രോളിംഗിന്റെ ഭാഗമായി പോലീസ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തവെയാണ് ഇയാൾ ധരിച്ചിരുന്ന കൈവാച്ചിന്റെ വാച്ച് സ്ട്രാപ്പിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തലശ്ശേരി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു.

ലോക മാനവികതാ ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ മാതൃസദനത്തിലെ അമ്മമാരെ ഉൾപ്പെടുത്തി സ്റ്റേഷനിൽ വച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. News

Image
Newsofkeralam | a online news portal  ഒറ്റപ്പാലം: ലോക മാനവികതാ ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ മാതൃസദനത്തിലെ അമ്മമാരെ ഉൾപ്പെടുത്തി സ്റ്റേഷനിൽ വച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 19 ലോക മാനവികതാ ദിനത്തിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഹാളിൽ വച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹത്തിൻെറയും സന്തോഷത്തിൻെറയും പൊന്നോണക്കാഴ്ചകൾ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് സേന ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. അമ്മമാരും പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്ന് പൂക്കളമിട്ടും ഓണപ്പാട്ടുകൾ പാടിയും ഓണസദ്യ പങ്കുവെച്ചും ദിനം അവിസ്മരണീയമാക്കി. സമൂഹത്തോട് ചേർന്നുനിൽക്കുന്ന ഇത്തരം മാനവിക ഇടപെടലുകൾ പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനമൈത്രി പോലീസിന്റെ ഈ സ്നേഹാദരം മാതൃസദനത്തിലെ അമ്മമാർക്ക് പുതിയൊരു അനുഭൂതിയായി.

കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന: മന്ത്രി മന്ത്രി ബിന്ദു കൃഷ്ണ. News

Image
Newsofkeralam | a online news portal  കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന: മന്ത്രി മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികള്‍ നേരിടുന്ന പ്രശനങ്ങള്‍ പരിഹഹിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മന്ത്രി ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി അഞ്ചാലുംമൂട്ടില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതത്തിലെ പ്രതിസന്ധികളില്‍ ആത്മവിശ്വാസവും ധൈര്യവും കൈവിടരുതെന്നും കുട്ടികളുടെ ഏത് പ്രശ്‌നവും തന്നോട് നേരിട്ട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പഠനത്തോടൊപ്പം വായന, എഴുത്ത്, ചിത്രരചന, സംഗീതം, നൃത്തം തുടങ്ങിയ കലാ-കായിക മേഖലകളിലും കുട്ടികള്‍ മുന്‍പന്തിയിലെത്തണം. കുട്ടികള്‍ താമസിക്കുന്ന വിവിധ ഹോമുകളിലെ പോരായ്മകളും അസൗകര്യങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ പരിഹരിക്കും. നേരിട്ട് കത്തെഴുതിയും അറിയിക്കാം. എല്ലാവര്‍ക്കും സന്തോഷവും സ്‌നേഹവും നിറഞ്ഞ ഓണം ആശംസിച്ചാണ് മന്ത്രി മടങ്ങിയത്.  ജില്ലാ ...

കാഞ്ഞിരോട് ടി. പി റഹൂഫ് ഹാജി നിര്യാതനായി.

Image
Newsofkeralam | a online news portal  കാഞ്ഞിരോട്: കാഞ്ഞിരോട് - മയ്യിൽ റോഡിൽ മായൻമുക്ക് ടിപ്ടോപ്പ് ബസ് സ്റ്റോപ്പിന് സമീപം ചാളകണ്ടി ജഫർനാസിൽ താമസിക്കുന്ന ടി. പി റഹൂഫ് ഹാജി (70) നിര്യാതനായി. മാഹി സ്വദേശിയാണ്. കർണാടകയിലെ കൂർഗിലെ സിദ്ധപുരം ബസ് സ്റ്റാൻഡിലെ ആയിഷ സ്റ്റോർ ഉടമയും കാപ്പി തോട്ടം ഉടമയുമാണ്. സിദ്ധാപുരം മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയും മുസ്ലിം യത്തീംഖാനയുടെ കാര്യദർശിയുമാണ്. സിദ്ധാപുരം ഇഖ്റ ഹയർസെക്കൻഡറി സ്കൂൾട്രസ്റ്റ്‌ അംഗവുമാണ്. സിദ്ധാപുരത്തെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിയാണ്. പരേതരായ മാഹിയിലെ കണ്ടോത്ത് അബൂബക്കർ ഹാജിയുടെയും സാറയുടെയും മകനാണ്. ഭാര്യ : പരേതയായ ചാളക്കണ്ടി കദീജ സി.പി (കാഞ്ഞിരോട്).   മക്കൾ: ജഫ്രീന, റാഷീദ. ജാമാതാക്കൾ: റഫീഖ് (ഇരിക്കൂർ), സുഹൈൽ (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: മഹമൂദ്, മൊയ്തു, ഖലീൽ, വാഹിദ്, മറിയം, ഹസീന. ജനാസ നിസ്കാരം ശനിയാഴ്ച രാവിലെ 9ന് കാഞ്ഞിരോട് പുതിയപ്പള്ളി ജുമാമസ്ജിദിൽ. കബറടക്കം രാവിലെ 11ന് സിദ്ധാപുരം നെൽഹുദിക്കേരി കബർസ്ഥാനിൽ.

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു യുവാക്കൾ രാജാക്കാട് പോലീസിന്റെ പിടിയിൽ. News

Image
Newsofkeralam | a online news portal   രാജകുമാരി സ്വദേശികളായ ആവണക്കംചാൽ ശൗര്യമാക്കൽ ജോയൽ ജോർജ് (28), മാണിക്കൽ ആനന്ദ് എം എസ് (30), പന്നിയാർ ജംഗ്ഷൻ പച്ചേലിൽ വീട്ടിൽ ജോയൽ ജോസ് (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എം എസ് -ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജകുമാരി ആവണക്കംചാൽ ഭാഗത്ത് പരിശോധിച്ചതിൽ പ്രതികൾ 18.170 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനായി കൈവശം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ...

കണ്ണൂർ കലക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Image
Newsofkeralam | a online news portal  കണ്ണൂര്‍ : കണ്ണൂർ കലക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന റവന്യൂ വകുപ്പിന്റെ ആഘോഷ പരിപാടികള്‍ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ഒന്നിച്ചിരിക്കാനും ഭക്ഷണവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍. ഓണം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡി.എം പി.എന്‍ പുരുഷോത്തമന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ കെ രാജേഷ് ഖന്ന, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ ഓണക്കളികളും അരങ്ങേറി. ജീവനക്കാര്‍ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. ഡിടിപിസി ഓണം വാരാഘോഷ...

വൈദ്യുതി മുടങ്ങും. News

Image
കണ്ണൂർ: കണ്ണൂർ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ ടച്ചിങ്ങ് ക്ലിയറൻസിനുവേണ്ടി രാവിലെ 08.30 മണി മുതൽ 5 മണി വരെ ഭജന കോവിൽ, ഒണ്ടേൻ പറമ്പ, മടിയൻ മുക്ക്, ഇഎംഎസ് റോഡ് ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. എച്ചൂർ: ട്രാൻസ്ഫോർമർ പ്രവൃത്തി നടക്കുന്നതിനാൽ കാഞ്ഞിരോട്, മുണ്ടേരി എച്ച് എസ്, മുണ്ടേരി  എച്ച് എസ് എച്ച്ടി, സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11:00 മുതൽ 5 :30 വരെ വൈദ്യുതി മുടങ്ങും. മയ്യിൽ: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ഒൻപതാം മൈൽ, ലളിത ഓയിൽ മിൽ ട്രാൻസ്ഫോമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കാനച്ചേരി പറപ്പാടത്തിൽ താമസിക്കുന്ന കോയക്കോട്ട് അബ്ദുൽ ഖാദർ നിര്യാതനായി.

Image
Newsofkeralam | a online news portal  കണ്ണൂർ : മുണ്ടേരി കാനിച്ചേരി പറപ്പാടത്തിൽ താമസിക്കുന്ന കോയക്കോട്ട് അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ : ഹഫ്സത്ത്‌ പറപ്പാടത്തിൽ.  മക്കൾ : അമീർ , റുബീന , നയീം ,അജ്മൽ, ലുബിന,  നദീർ,അമീൻ. സഹോദരങ്ങൾ: മൂസാൻ കുട്ടി മാസ്റ്റർ , ചേക്കു. കബറടക്കം :ജുമുഅ നിസ്ക്കാരത്തിനു ശേഷം കാനച്ചേരി ജുമാ മസ്ജിദിൽ.

സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; ഓണവിപണിയിൽ ആശങ്ക വേണ്ട: മന്ത്രി അനൂപ് ജേക്കബ്. News

Image
Newsofkeralam | a online news portal  വൈറ്റിലയിൽ നിന്ന് കലൂരിലേക്ക് സപ്ലൈകോ സൗജന്യ സർക്കുലർ ബസ്: ഫ്ലാഗ് ഓഫ് ചെയ്തു  ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്കുള്ള രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ് കർമ്മം വൈറ്റില ഹബ്ബിൽ നിർവഹിച്ചു .സംസാരിക്കുകയായിരുന്നു മന്ത്രി.  വൈറ്റില ഹബ്ബിൽ നിന്ന് കലൂരിൽ നടക്കുന്ന സപ്ലൈകോ ട്രേഡ് ഫെയറിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാനായി കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചാണ് ഈ പ്രത്യേക ബസ് സർവീസ് ഒരുക്കിയിരിക്കുന്നത്. കലൂർ ട്രേഡ് ഫെയറിലേക്ക് ആളു...

കൊല്ലം സിറ്റി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാവലോണം-2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. News

Image
Newsofkeralam | a online news portal  കൊല്ലം സിറ്റി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാവലോണം-2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മന്ത്രിമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥപ്രമുഖർ, പോലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്ത ആഘോഷ പരിപാടികൾ ജില്ലാ പോലീസ് ക്യാമ്പ് അങ്കണത്തിൽ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവിയോടൊപ്പം മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, കെ.എം ഷാജി, കോർപ്പറേഷൻ മേയർ, ജില്ലാ കളക്ടർ, കൊല്ലം എം.പി, ഇരവിപുരം എം.എൽ.എ എന്നിവരും മറ്റ് പൗരപ്രമുഖരും കൊല്ലം സിറ്റി പോലീസ് ഒരുക്കിയ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ജില്ലാ പോലീസ് ഹെഡ്‌കോർട്ടിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കലാപാരിപാടികളും മത്സരങ്ങളും അരങ്ങേറി. മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷ വേളയിൽ സ്വന്തം ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് സമൂഹത്തിന്റെ കാവലാളായി കണ്ണും കാതും കൂർപ്പിച്ച് കർത്തവ്യ നിരതരാകുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത.എം ഐ.പി.എസ് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണാശംസകൾ നേർന്നു. 

പാലിൻ്റെ ഗുണമേന്മയറിയാം; ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പ് തുടങ്ങി. News

Image
Newsofkeralam | a online news portal  കണ്ണൂർ : ക്ഷീരവികസന വകുപ്പിൻ്റെ കണ്ണൂർ ജില്ലാ ഗുണമേന്‍മാനിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പ്  സിവില്‍ സ്റ്റേഷനിലെ ജില്ലാ ഗുണമേന്‍മാ പരിശോധനാ ലാബ് കണ്ണൂർ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍ രശ്മി , ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എന്‍ ശ്രീകാന്തി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ട്വിങ്കിള്‍ മാത്യു, മറ്റുദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 24 തിങ്കള്‍ വൈകീട്ട് 5 വരെ ലാബില്‍ പാല്‍ പരിശോധനയ്ക്ക്  നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഓണക്കാലത്ത് പാല്‍ ഉപഭോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയുന്നതിന്റെ ഭാഗമായാണ് ഊര്‍ജിത പാല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.  പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റര്‍ പാല്‍ സാമ്പിള്‍കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം.  പാലിൻ്റെ ഗുണനിലവാരത്തെപ്പറ്റിയുള്ള സംശയമകറ്റുന്നതിന് ഉപഭോക്ത...

തദ്ദേശ പൂക്കള മത്സരം: പ്രമോഷന്‍ തീം ബാനര്‍ പ്രകാശനം ചെയ്തു. News

Image
Newsofkeralam | a online news portal  സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന തദ്ദേശ പൂക്കള മത്സരത്തിന്റെ പ്രമോഷന്‍ തീം ബാനര്‍ ജില്ലാതല ടീം ലീഡര്‍മാരുടെ യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി. നായര്‍ പ്രകാശനം ചെയ്തു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അസിസ്റ്റന്റ് കലക്ടര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷ് അധ്യക്ഷനായി. പൂക്കള മത്സരം സംഘാടക സമിതി ചെയര്‍മാന്‍ യു.വി ദിനേശ് മണി മത്സരത്തിന്റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് വനിത എംപവര്‍മന്റ് ഓഫീസര്‍ കെ രജിത, ഡി.ടി.പി.സി പ്രതിനിധി നിഖില്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ മോഡല്‍ സ്‌കൂളുകളായി ഉയര്‍ത്തും: മന്ത്രി കെ എം ഷാജി. News

Image
Newsofkeralam | a online news portal  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ 'മോഡല്‍ ബഡ്സ് സ്‌കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി കെ എം ഷാജി. ഈ സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായുള്ള പട്ടിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബഡ്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍വഹിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ഓട്ടിസം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുക എന്നത് സാമൂഹികമായ അനിവാര്യതയാണ്. പ്രത്യേകിച്ച്, ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന അമ്മമാരുടെ കരുതലായി മാറാന്‍ ഇത്തരം സ്‌കൂളുകള്‍ക്ക് കഴിയുന്നു എന്നത് പരിഗണിക്കപ്പെടേണ്ടതാണ്.  തുച്ഛമായ ആനുകൂല്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി...

ഓണം ടൂറിസം വാരാഘോഷം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും; സെപ്റ്റംബര്‍ അഞ്ച് വരെ ഇടുക്കി ജില്ലയില്‍ വര്‍ണാഭമായ പരിപാടികള്‍ News

Image
Newsofkeralam | a online news portal  ഇടുക്കി : ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുത, പരിസ്ഥിതി, പാര്‍ലമെന്റ് കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നാളെ (സെപ്റ്റംബര്‍ 21) ചെറുതോണിയില്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ റോയി കെ. പൌലോസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഓണാശംസകള്‍ നേര്‍ന്ന് സംസാരിക്കും. എം.എല്‍.എമാരായ അഡ്വ.സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ് രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലയിലെ സാമൂഹിക രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നാളെ (ഓഗസ്റ്റ് 21) രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ പതാക ഉയര്‍ത്തും.    ഉച്ചയ്ക്ക് രണ്ട് മണിക്ക് വര്‍ണ്ണശബളമായ ഓണാഘോഷ വിളംബര ഘോഷയാത്ര ചെറുതോണി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കും. ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍, ...

കണ്ണൂരിൽ ടൗണിൽ വൻ കഞ്ചാവ് വേട്ട: 12 കിലോ ഗ്രാം കഞ്ചാവുമായി 3 അന്യ സംസ്ഥാന യുവാക്കൾ അറസ്റ്റിൽ. News

Image
Newsofkeralam | a online news portal  *കണ്ണൂർ ഡിവിഷൻ* *എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ* *20/08/2026* കണ്ണൂർ:  ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ ഹെവൻ ഇൻ ലോഡ്ജിൽ വെച്ച് 12 കിലോ ഗ്രാം കഞ്ചാവുമായി 1.സർവേശ് കുമാർ(36/2026), ഉത്തർപ്രദേശ് സ്വദേശി 2.രാജ് കുമാർ തീവാരി(38/2026), ബീഹാർ സ്വദേശി 3. സുശീൽ കുമാർ ഗിരി (36/2026), ഉത്തർ പ്രദേശ് സ്വദേശി എന്നിവരെ അറസ്റ്റ് ചെയ്തു.  എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതികൾ കഞ്ചാവുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രതികൾ. കണ്ണൂർ ജില്ലയ...

47-മത് കേരള പോലീസ് സ്‌പോർട്‌സ് & ഗെയിംസിൻെറ ഭാഗമായുള്ള സംസ്ഥാന പോലീസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പാലക്കാട്ട് പ്രൗഢോജ്ജ്വല തുടക്കം. News

Image
Newsofkeralam | a online news portal 47-മത് കേരള പോലീസ് സ്‌പോർട്‌സ് & ഗെയിംസിൻെറ ഭാഗമായുള്ള സംസ്ഥാന പോലീസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പാലക്കാട്ട് പ്രൗഢോജ്ജ്വല തുടക്കം. ആഗസ്റ്റ് 20, 21 തിയതികളിലായി കോഴിക്കോട് ബൈപാസിലുള്ള SA ബാഡ്മിന്റൺ അക്കാദമി, മണപ്പുള്ളിക്കവിലുള്ള കോസ്‌മോപോളിറ്റൻ ക്ലബ്ബ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് യൂണിറ്റുകളിൽ നിന്നായി 215 - ലധികം പുരുഷ-വനിതാ താരങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ കാറ്റഗറികളിലെ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ടൂർണ്ണമെന്റിൻെറ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 20-ന് രാവിലെ 09.30-ന് ബഹുമാനപ്പെട്ട തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. നാരായണൻ ടി. IPS നിർവ്വഹിച്ചു. ചടങ്ങിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. എ. അബ്ദുൾ റഷി IPS അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, മത്സരങ്ങൾ നിയന്ത്രിക്കുന്ന പാലക്കാട് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രതിനിധികൾ, കോസ്‌മോപോളിറ്റൻ ക്ലബ്ബ്, SA സ്‌പോർട്ടിംഗ് ബാഡ്മിന്റൺ അക്കാദമി എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ ഉദ...

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.

Image
Newsofkeralam | a online news portal    *കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് 20/08/2026 കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.* *പ്രത്യേക ജാഗ്രത നിർദേശം* *20/08/2026:* സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന വടക്ക് കിഴക്കൻ & മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. *20/08/2026 & 22/08/2026, 23/08/2026 വരെ:* ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. *21/08/2026 & 22/08/2026:* സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ...

സദ്ഭാവന ദിനം ആചരിച്ചു.

Image
കണ്ണൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ആം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഡി.സി.സി.യിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡി.സി.സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് നേതൃത്വം നൽകി.നേതാക്കളായ പ്രൊഫ.എ.ഡി. മുസ്തഫ, കെ.പി.സി.സി ട്രഷറർ വി.എ.നാരായണൻ, പി.ടി. മാത്യു,വി.വി.പുരുഷോത്തമൻ,മുഹമ്മദ് ബ്ലാത്തൂർ, എം.പി. വേലായുധൻ,അഡ്വ.വി.പി.അബ്ദുൾ റഷീദ്, വിജിൽ മോഹനൻ, സി.ടി. ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ ,കെ ബാലകൃഷ്ണൻ മാസ്റ്റർ , അജിത്ത് മാട്ടൂൽ ,പ്രസാദ് കൊടിയേരി , സി.ടി. സജിത്ത്, നൗഷാദ് ബ്ലാത്തൂർ, രാഹുൽ കായക്കൽ, കൂക്കിരി രാജേഷ് , കെ ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി

വൈദ്യുതി മുടങ്ങും News

Image
കണ്ണൂർ: കണ്ണൂർ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ ടച്ചിങ്ങ് ക്ലിയറൻസിനു വേണ്ടി രാവിലെ 08.30 മണി മുതൽ 5 മണി വരെ ഭജന കോവിൽ, ഒണ്ടേൻ പറമ്പ, മടിയൻ മുക്ക്, ഇഎംഎസ് റോഡ് ഭാഗങ്ങളിൽ ഭാഗികമായും രാവിലെ 9 മണി മുതൽ 5 മണി വരെ പരപ്പിൻ മെട്ട, അതിരകം വയൽ, തേറോത്ത് കാവ്, ജല്ലി കമ്പനി, കൊച്ചിൻ ഫർണിച്ചർ, കുനിയിൽ പീടിക, യത്തീംഖാന ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. മയ്യിൽ: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ നമ്പ്രം സി ആർ സി, 8/6 ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഇരിക്കൂർ: രാവിലെ 8.30 മുതൽ 10.30 വരെ പട്ടീൽ, വളവുപാലം. പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ജമിനി, പെടയങ്ങോട്, പെരുമണ്ണ്, മീൻകുളം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ശ്രീകണ്‌ഠപുരം: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ പഴയങ്ങാടി, കയിമ്പാച്ചേരി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പയ്യന്നൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. News

Image
പയ്യന്നൂര്‍: പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിനു മുന്നിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. കട പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാപാര സമുച്ചയമായ സിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മിയോറ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തിലാണ്  തീപിടിത്തമുണ്ടായത്. ബുധനാഴ്ച്ച വൈകുന്നേരം 4.20 മണിയോടെയാണ് സംഭവം. 

കാപ്പാട് ബീച്ചിൽ സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.

Image
കോഴിക്കോട് : സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് ബീച്ചിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദുരന്തസാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം, രക്ഷാപ്രവർത്തനങ്ങളുടെ വേഗത, തീരദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തിയത്. പോലീസ്, അഗ്‌നിരക്ഷാസേന, റവന്യൂ, ഫിഷറീസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണം, തീരദേശ പോലീസ്, ദുരന്തനിവാരണ വിഭാഗം, എമർജൻസി റെസ്‌പോൺസ് ടീം, യുവ ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വോളന്റിയർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കിടപ്പുരോഗികൾ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി ആംബുലൻസ് സേവനത്തിലൂടെ സുരക്ഷിത കേന്ദ്രമായ ഷാദി മഹൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ആവശ്യമായവർക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ഗതാഗത നിയന്ത്രണം, ആംബുലൻസ് സേവനം, രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സൗകര്യമൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും മോക്ക് ഡ്രില്ലിന്റെ ഭാഗമായി നടന്നു. തുടർന്ന് നടന്ന അവ...

പെൺകുട്ടിക്ക് പുതു ജീവനേകിയ ചടയമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ. മനോജ് എഫ്.ആർ. ഹോം ഗാർഡ് ജ്യോതി പി. എസ്. എന്നിവരെ സംസ്ഥാന പോലീസ് മേധാവി പ്രശംസാപത്രം നൽകി ആദരിച്ചു. News

Image
പെൺകുട്ടിക്ക് പുതു ജീവനേകിയ ചടയമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ. മനോജ് എഫ്.ആർ. ഹോം ഗാർഡ് ജ്യോതി പി. എസ്. എന്നിവരെ  സംസ്ഥാന പോലീസ് മേധാവി പ്രശംസാപത്രം നൽകി ആദരിച്ചു.