ഓണത്തിരക്ക്; നിയമലംഘനങ്ങൾ തടയുവാൻ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 53 ഷാഡോ പോലീസുകാർ രംഗത്ത്.

Newsofkeralam | a online news portal 


​കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് നഗരങ്ങളിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 53 ഷാഡോ പോലീസുകാരെ വിന്യസിച്ചു. സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരമാണ് നഗരസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷാഡോ പോലീസിനെ രംഗത്തിറക്കിയിരിക്കുന്നത്. ​കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങൾ, പ്രധാന കവലകൾ, ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങി ജനങ്ങൾ വൻതോതിൽ ഒത്തുചേരുന്ന സ്ഥലങ്ങളിലാണ് ഷാഡോ പോലീസ് പ്രധാനമായും കർശന നിരീക്ഷണം നടത്തുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, ഈവ്ടീസിംഗ്, പോക്കറ്റടി, മാലപൊട്ടിക്കൽ, മോഷണങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും, ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങൾ, അനാവശ്യ സംഘർഷങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ തടയുകയാണ് ഈ പ്രത്യേക നിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് നിർഭയമായും സുരക്ഷിതമായും ഓണം ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.