പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.
വാരം : പ്രമുഖ പണ്ഡിതനും സമസ്ത അവിഭക്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ല മുശാവറ അംഗവുമായിരുന്ന പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ (94) നിര്യാതനായി. മുണ്ടേരിയിലും നാദാപുരം ചാലിയത്തും പ്രാഥമിക പഠനം പൂർത്തിയാക്കിയ അദ്ദേഹം പ്രമുഖ പണ്ഡിതരായ റഷീദുദ്ദീൻ മൂസ മുസ്ല്യാർ, മാമു മുസ്‌ല്യാർ, ഓ. കെ സൈനുദ്ധീൻ മുസ്‌ല്യാർ കീഴന ഉസ്താദ് എന്നിവരുടെ ശിഷ്യനാണ്. പിന്നീട് ദയൂബന്ദിൽ നിന്ന് എം.എഫ്.ബി. ബിരുദം നേടി. കൈക്കോട്ട് കടവ്, കാങ്കോൽ പൂച്ചക്കാട്, ഉടുമ്പുന്തല തുടങ്ങി വിവിധ പ്രദേശങ്ങളിൽ ദീർഘകാലം ദർസ് നടത്തി നിരവധി ശിഷ്യന്മാരെ വാർത്തെടുത്തു. യു.എ.ഇ. ഡിഫൻസ് വകുപ്പിൽ ഇമാമായി ഇരുപത് വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം മത-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി.
ഭാര്യ: ആയിഷ. മക്കൾ: സഈദ്, അബ്ദുൽ ലതീഫ്, ത്വാഹിറ, സീനത്ത്, സൽവ.
സഹോദരങ്ങൾ: ഹലീമ, അബ്ദുല്ല , ആസിയ, കുഞ്ഞാമിന. പരേതയായ ഖദീജ, നഫീസ, ആയിഷ. ജാമാതാക്കൾ: ഷംസുദ്ധീൻ, ഷുക്കൂർ, മൈമൂന, ഷംഷീറ, പരേതനായ മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Comments