Posts

Showing posts from February, 2026

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നാ​ല് യു​എ​സ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം.

Image
ടെ​ഹ്‌​റാ​ൻ: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ നാ​ല് പ്ര​ധാ​ന അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.   ഇ​റാ​ന്‍റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​നെ ഉ​ദ്ധ​രി​ച്ച് ഇ​റാ​നി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഫാ​ർ​സ് ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഖ​ത്ത​റി​ലെ അ​ൽ ഉ​ദൈ​ദ് എ​യ​ർ ബേ​സ്, കു​വൈ​റ്റി​ലെ അ​ൽ സേ​ലം എ​യ​ർ ബേ​സ്, യു​എ​ഇ​യി​ലെ അ​ൽ ദാ​ഫ്ര എ​യ​ർ ബേ​സ്, ബ​ഹ്‌​റൈ​നി​ലെ യു​എ​സ് ഫി​ഫ്ത്ത് ഫ്ലീ​റ്റ് ആ​സ്ഥാ​നം എ​ന്നി​വി‌‌‌‌‌​ട​ങ്ങ​ളി​ലാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ബു​ദാ​ബി, മ​നാ​മ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​സൈ​ൽ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

കണ്ണൂർ നഗരത്തിന് പുതിയ മുഖം; കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027.

Image
കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027 പത്രക്കുറിപ്പ് 1) കണ്ണൂർ നഗരത്തിന് പുതിയ മുഖം, വരും സ്പോർട്സ് വ്യാപാര സമുച്ചയം(ഡി.പി.ആർ) 1.5 കോടി രൂപ 2) ഉറങ്ങാത്ത കണ്ണൂർ നഗരം- നൈറ്റ് ഓഫീസ് പദ്ധതി -10 കോടി രൂപ  3) കണ്ണൂർ ടോയ് ടൗൺ പദ്ധതി- 1 കോടി രൂപ  4) കണ്ണൂരിലെത്തുന്ന പൊതുജനങ്ങളുൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കടകളിലെ, ഹോട്ടലുകളിലെ, ബേക്കറികളിലെ പലഹാരങ്ങൾ തയ്യാറാക്കുന്ന എണ്ണയുടെ പഴക്കം കണ്ടെത്തുന്നതിനായി ഹെൽത്ത് സ്ക്വാഡിന് 10 ഫ്രൈയിംഗ് ഓയിൽ മോണിറ്റർ വാങ്ങിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി.   5) നെയ്ത്ത്-കളരി-തെയ്യം അനുഭവ കേന്ദ്രം-10 ലക്ഷം രൂപ  6) കണ്ണൂർ കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരം അടിസ്ഥാന സൗകര്യ വികസനം- 5 കോടി രൂപ  7) പയ്യാമ്പലം-കണ്ണൂരിന്റെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം- 2.5 കോടി രൂപ  8) തീരദേശ ടൂറിസം- 2 കോടി രൂപ  9) തെരുവുനായകളെയും വഴിയാത്രി മൃഗങ്ങളെയും നിയന്ത്രിക്കുന്ന സമഗ്ര പദ്ധതി - 1 കോടി രൂപ  10) ബോട്ടാണിക്കൽ ഗാർഡനും നഗരവനവും - 1.23 ലക്ഷം രൂപ  11) അന്താരാഷ്ട്ര നഗര രൂപകൽപ്പന, AI അടിസ്ഥാന ആസൂത്രണം,...

ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം വാഗ്ദാനം ചെയ്ത് യൂത്ത്കോൺഗ്രസ്‌.

Image
കണ്ണൂർ: കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് പ്രചരണം നടത്തുന്ന ആരോഗ്യമന്ത്രിക്കും സിപിഎംനുമെതിരെ ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി മുന്നോട്ട് വന്നു.  കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് വ്യപക പ്രചരണം നടത്തുന്നത് അടിസ്ഥാന രഹിതമാണെന്നും ആക്രമിക്കുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിൽ അയച്ചു നൽകിയാൽ അവർക്ക് സമ്മാനമായി ഒരു പവൻ സ്വർണ്ണം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി. കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു. വയറ്റിൽ കത്രിക: കർശന നടപടി സ്വീകരിക്കണം; ഉചിതമായ നഷ്ടപരിഹാരം നല്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.   ഇനി യാത്രകൾ കൂ...

കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമം.

Image
കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമം. കല്ലിൽ താഴെയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു. അർദ്ധരാത്രി യോടെയാണ് സംഭവം.

മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചാരണത്തിനു പിന്നിൽ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചന: അഡ്വ. മാർട്ടിൻ ജോർജ്; മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ്.

Image
-  അബൂബക്കർ പുറത്തീൽ,     കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്‌യു,  യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി നിൽക്കുന്ന നിരവധി വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. പോലീസ് വലയത്തിൽ ആയിരുന്നു മന്ത്രി വീണാ ജോർജ്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിക്ക രികിൽ എത്തുന്നതിനുമുമ്പ് തന്നെ അവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. അതിനുശേഷം പരസ്യമായി കെ.എസ്.യു പ്രവർത്തകരെ വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സംഭവത്തിനുശേഷം യാതൊരു കുഴപ്പവും ഇല്ലാതെ നടന്നുനീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളിൽ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്...

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി.

Image
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവ്വതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു . തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. ഇത് സ്ത്രീകൾക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാനും റീത്ത് വെക്കാനും യൂത്ത് കോൺഗ്രസുകാരെ ഇറക്കിവ...

കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.

Image
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജന്‍.  മുഖ്യമന്ത്രിയുടെ പ്രസ്താവനയിലേക്ക്  :  ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല -ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവ്വതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്.  ഇത് സ്ത്രീകൾക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച...

താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി.വി നിര്യാതനായി.

Image
കണ്ണൂർ : താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി. വി (74) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ : ഡോക്ടർ. ഷമീൽ മുസ്തഫ (ഖത്തർ), റജിൽ മുസ്തഫ (ബിസിനസ്‌). മരുമക്കൾ : റെയ്ഹാൻ, മീൻഹ, ഹനിയ. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അസർ നമസ്കാരനന്തരം 4 മണിക്ക് ചൊവ്വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്...

വയറ്റിൽ കത്രിക: കർശന നടപടി സ്വീകരിക്കണം; ഉചിതമായ നഷ്ടപരിഹാരം നല്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

Image
കണ്ണൂർ :  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയത് അതീവ ഗുരുതരമായ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.   ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. ഉഷ ജോസഫിന് ഉചിതമായ നഷ്ടപരിഹാരം നല്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ അഞ്ചു വർഷം നരകതുല്യമായ ജീവിതത്തിലൂടെയാണ് കടന്നുപോയത്. അവർ സഹിച്ച വേദനയും യാതനയും അവർണനീയമാണ്. അമേരിക്കൻ നിലവാരത്തിലെത്തിയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഇനി കാലുകുത്തില്ലെന്നാണ് ഉഷ പറയുന്നത്.   കേരളത്തിന്റെ ആരോഗ്യ രംഗം ഇടതു സർക്കാർ തകർത്തുകളഞ്ഞെന്ന് സണ്ണി ജോസഫ് പറഞ്ഞു.   കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ ദുരവസ്ഥ നേരിട്ട ഹർഷിനയെ സർക്കാർ വഞ്ചിച്ചു. അവർ മൂന്നു വർഷമായി സമരമുഖത്താണ്. അവരുടെ ജീവിത യാതനകൾ കേട്ട് കേരളം തരിച്ചു പോയി.   കണ്ണൂരിലെ ബോംബ് നിർമാണത്തിന്റെ പിന്നിലുള്ള പ്രതികളെ ഉടൻ പിടികൂടണം. ഭരണകക്ഷിയുടെ സ്വാധീനം മൂലം അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്...

ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു.

Image
-  അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ :  സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ 'സേഫ് ഓട്ടോ' എന്ന പേരിൽ 19-02-2026 തീയതി പോലീസ് സഭ ഹാളിൽ വെച്ച് ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം നടത്തി. സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. രാവിലെ 10:30-ന് ആരംഭിച്ച പരിപാടിയിൽ എസ്പിസി എഡിഎൻഒ സബ് ഇൻസ്പെക്ടർ  രാജേഷ് കെ. സ്വാഗതം ആശംസിച്ചു. വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധന്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സർവീസ് പ്രൊവൈഡർ ശ്രീമതി ബേബി രഹന ക്ലാസെടുത്തു.   ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും അനുഭവങ്ങളും കമ്മീഷണറുമായി സംവദിച്ചു. ഡ്രൈവർമാരെ സ്ത്രീസുരക്ഷാ അംബാസഡർമാരായി കാണുന്ന ഈ പരിപാടിയിൽ കുടുംബശ്ര...

ഇന്ന് വൈദ്യുതി മുടങ്ങും - കണ്ണൂർ 18/02/2026

മയ്യിൽ: രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗോപാലൻ പീടിക, മദീന, ഫൈവ് സ്റ്റാർ ക്രഷർ, മേച്ചേരി, പൊയ്യൂർ റോഡ്, പാറത്തോട്. 11 മുതൽ വൈകീട്ട് നാല് വരെ ആറാം മൈൽ, കവിളിയോട്ട് ചാൽ, ചെക്യാട്ട് കാവ്, പപ്പാസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ചിത്രാരി, തുളച്ച കിണർ. ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചാലോട് ബസ് സ്റ്റാൻഡ്, ഹരിലത, ചാലോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഏച്ചൂർ: രാവിലെ എട്ട് മുതൽ പത്ത് വരെ മുണ്ടേരി എക്സ്ചേഞ്ച്. 9.30 മുതൽ വൈകീട്ട് അഞ്ച് വരെ ചട്ടുകപ്പാറ ടവർ. പത്ത് മുതൽ 12 വരെ മുണ്ടേരി കടവ്. പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ തണ്ടപ്പുറം, കാവുംചാൽ. 12 മുതൽ വൈകീട്ട് മൂന്ന് വരെ മുണ്ടേരി എൽപി സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഇരിക്കൂർ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1:30 വരെ കാഞ്ഞിലേരി, ബാലങ്കരി, കണിയാർ വയൽ, ആലത്തുടി. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ തലക്കോട്, അടുവാപ്പുറം, ചാരത്തോട്ടം, നവോദയ, പതിനാറാം പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയെന്ന് മന്ത്രി എം. ബി. രാജേഷ്.

Image
രാജ്യം കടുത്ത വർഗീയ ധ്രുവീകരണത്തിലൂടെ കടന്നുപോകുമ്പോൾ ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക വികസനം എന്നത് മതേതരത്വത്തിൽ നിന്നും ജനാധിപത്യത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒന്നാണെന്നും കേരളം അത് തെളിയിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭയത്തിന്റെയും അനീതിയുടെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷം നിലനിൽക്കുമ്പോൾ കേരളം ഐക്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് നിലകൊള്ളുന്നത്. ചടങ്ങിൽ പങ്കെടുത്ത ഡോ. ഫാറൂഖ് അബ്ദുള്ള ഉയർത്തിയ ആശങ്കകൾക്ക് മന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്ത് മതം, ക്ഷേത്രം, പള്ളി തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുമ്പോൾ കേരളത്തിന്റെ മുൻഗണനകൾ മറ്റൊന്നായിരുന്നു. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക, പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക തുടങ്ങിയ ല...

റമസാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച.

Image
 മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലേക്ക് പ്രവേശിക്കുന്നത്.

പെരളശ്ശേരി പഞ്ചായത്തിനെയും വേങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു

Image
  പെരളശ്ശേരി പഞ്ചായത്തിനെയും വേങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു

മാസപ്പിറ കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ 1 നാളെ

Image
റിയാദ്: സൗദിയിൽ മാസപ്പിറ ദൃശ്യമായി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഫെബ്രുവരി 18 ബുധനാഴ്ച്ചയാണ് റമദാൻ 1. അതേസമയം, ഫെബ്രുവരി 19 വ്യാഴാഴ്ച്ചയായിരിക്കും ഒമാനിൽ റമദാൻ മാസം ആരംഭിക്കുക

അവകാശ നിഷേധങ്ങൾക്കെതിരെ താക്കീതായി എസ്ഡിപിഐ പൗരാവകാശ ജാഥ; ഭരണഘടനയുടെ സംരക്ഷണത്തിന് പൗരന്മാർ തെരുവിലിറങ്ങണം : പി കെ ഉസ്മാൻ.

Image
   -  അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ: ഭരണകൂടങ്ങളുടെ അവകാശ നിഷേധങ്ങൾക്കെതിരെ താക്കീതായി എസ്.ഡി.പി.ഐ പൗരവകാശ ജാഥ. ചൊവ്വാഴ്ച്ച വൈകീട്ട് കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാംഭിച്ച റാലി പ്ലാസ ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ ബസ്റ്റാൻ്റ് വഴി സ്റ്റേഡിയം കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ സംരക്ഷണത്തിന് പൗരന്മാർ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പി കെ ഉസ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹിംസാത്മക ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ നിരന്തരം ശബ്ദിച്ചതിൻ്റെ പേരിലാണ് എസ്ഡിപിഐ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജയിലിലടച്ചത്. നേതാക്കളയും പ്രവർത്തകരെയും ഇങ്ങിനെ ജയിലിടിച്ചും കൊലപ്പെടുത്തിയും ഈ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഫാഷിസ്റ്റ് സർക്കാരിൻ്റെ വ്യാമോഹം മാത്രമാണെന്നും പി കെ ഉസ്മാൻ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ബി ശംസുദ്ധീൻ മൗ...

കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം

Image
  കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. 

പിണറായി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം; ഫെബ്രുവരി 17-ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

Image
കണ്ണൂർ: പിണറായി പോലീസ് സ്റ്റേഷനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഐ.പി.എസ് ചടങ്ങിന് സ്വാഗത പ്രസംഗം നടത്തും. കെ. സുധാകരൻ എം. പി, ഡോ. വി. ശിവദാസൻ എം. പി, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രഭാകരൻ, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ഷെർളി, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ സി. ചന്ദ്രൻ,  ലോഹിതാക്ഷൻ. സി. പി (5ാം വാർഡ് മെമ്പർ, പിണറായി ഗ്രാമ പഞ്ചായത്ത്) പി. ബാലൻ (മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി), എ.ഡി.ജി.പി (ക്രമസമാധാനം)  എച്ച്. വെങ്കടേഷ് ഐ.പി.എസ്, നോർത്ത് സോൺ ഐ.ജി.പി രാജ് പാൽ മീണ ഐ.പി.എസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി  യതീഷ് ചന്ദ്ര. ജി. എച്ച് ഐ.പി.എസ്,  കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്. പി ഐ.പി.എസ്, എന്നിവർ ചടങ്ങിൽ ...

​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു.

Image
കണ്ണൂർ സിറ്റി സി.ഐ ലതീഷ് സി.സി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു     - അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ: ജപ്പാൻ കരാട്ടെ ഡോ കെന്യു റ്യൂ കണ്ണൂർ ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 കുട്ടികളുടെ ബ്ലാക്ക് ബെൽറ്റ് വിതരണവും സർട്ടിഫിക്കറ്റ് അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. കണ്ണൂർ സിറ്റി സി.ഐ ലതീഷ് സി.സി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവ്വഹിച്ചു. കെന്യു റ്യൂ കരാട്ടെ ഏഷ്യൻ ചീഫ് ഹാൻഷി ഗിരീഷ് പെരുംന്തട്ട ചടങ്ങിൽ മുഖ്യാതിഥിയായി. അക്കാദമി കമ്മിറ്റി ജനറൽ സെക്രട്ടറി അർഷിദ എം അധ്യക്ഷത വഹിച്ചു. കെന്യു റിയു കരാട്ടെ കണ്ണൂർ ജില്ലയുടെ മുഖ്യ പരിശീലകനും, ആയോധന കലാ കായിക രംഗത്ത് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ റെൻഷി നൗഫൽ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ സിറാജുദ്ധീൻ. എം, സിറ്റി സബ് ഇൻസ്‌പെക്ടർ വിനോദ്. ആർ.പി, സെൻസായ് ജോൺസൺ,   സെൻസെയ് ഫൈസൽ ഖത്തർ, ...

പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.

Image
കണ്ണൂർ : പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി ( 88) നിര്യാതയായി. ഖാളി അഞ്ചരക്കണ്ടി ഹസൈനാർ മുസ്ലിയാരുടെ മകളാണ്. മാതാവ് പുതിയകത്ത് മറിയം. ഭർത്താവ് കല്ലായി അഹമ്മദ് മുസ്ലിയാർ. മക്കൾ: പരേതനായ അബ്ദുൽ ഖാദർ ഹാജി, ഷംസുദ്ദീൻ ഹാജി (വൈസ് പ്രസിഡൻറ് കേരള മുസ്ലിം ജമാഅത്ത് പുറത്തീൽ യൂണിറ്റ് , മഹ്മൂദ് പിടി, കാസിം പിടി ( അൽമഖർ ജിസി സെക്രട്ടറി), ആസിയ, ആയിഷ, ഉമ്മു കുൽസൂം, റഹ്മത്ത്.  മരുമക്കൾ: അബ്ദുൽ ഖാദർ തങ്ങൾ ചാലിയം, ഉമർ മുസ്ലിയാർ നരിക്കോട്, പരേതനായ ഇബ്രാഹിം ഹാജി, അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്.താഹിറ, സുഹറ, സൈനബ,സുരയ്യ. പുറത്തീൽ കബർസ്ഥാനിൽ മറവ് ചെയ്തു. പ്രാർഥനയ്ക്ക് ശൈഖ് ഹാമിദ് മദനി തങ്ങൾ നേതൃത്വം നൽകി. വാരംകടവ് എം.കെ മൊയ്തു നിര്യാതനായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർ...

വാരംകടവ് എം.കെ മൊയ്തു നിര്യാതനായി.

Image
കണ്ണൂർ: വാരംകടവ് മൂലക്കൽ എം.കെ മൊയ്തു (74) നിര്യാതനായി. ഭാര്യ: റുഖിയ വട്ടത്ത് പുതിയ പുരയിൽ. മക്കൾ: റിസ്‌വാൻ, കമറുദ്ധീൻ (ഇരുവരും യു. എ. ഇ), റംസാന, റഹ്മത്ത്. മരുമക്കൾ: ഷമീർ (ദുബൈ), മുബഷിറ, മുസമ്മിൽ, ജസീറ. സഹോദരങ്ങൾ : അബ്ദുൽ റഹിമാൻ, ആമിന, ഫാത്തിമ, പരേതരായ കുഞ്ഞി മുഹമ്മദ്‌, അബ്ദുൽ ഖാദർ, ആയിഷ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വാരം പുതിയ പള്ളിസ്ഥാനിൽ. പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്ത്രി പി പ്രസാദ് നിർവഹിച്ചു.  വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.   

ശബ്ദം , രൂപമാറ്റം; നിയമലംഘനം നടത്തിയ രണ്ട് കാറുകൾ പിടികൂടി പിഴയിട്ടു തലശ്ശേരി ട്രാഫിക് പോലീസ്.

Image
തലശ്ശേരി: ഭീതിജനകമായ ശബ്ദം പുറപ്പെടുവിച്ച് നഗരത്തിൽ ഓടിയ രൂപമാറ്റം വരുത്തിയ രണ്ടു കാറുകൾ തലശ്ശേരി ട്രാഫിക് പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഉടമകൾക്ക് 5,000, 8,000 രൂപ വീതം പിഴ ചുമത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. സൈലൻസറിൽ രൂപമാറ്റം വരുത്തി ഉഗ്രശബ്ദം പുറപ്പെടുവിച്ച് ഓടുന്നത് കണ്ടാണ് ട്രാഫിക് പൊലീസ് പിന്തുടർന്നത്. കസ്റ്റഡിയിലെടുത്ത കാറുകൾ പലവിധത്തിൽ രൂപ മാറ്റം വരുത്തിയതായും കണ്ടെത്തി. ഗ്ലാസുകളിലും ടെയിൽ ലാമ്പുകളിലും കറുത്ത കൂളിങ്ങ് ഒട്ടിച്ച നിലയിലായിരുന്നു. ഇവയിലൊന്നിൽ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി സ്റ്റിക്കറിലാണ് നമ്പർ പതിച്ചത്. പടക്കം പൊട്ടുന്ന രീതിയിലുള്ള ഉഗ്രശബ്ദമാണ് സൈലൻസറുകളിൽ നിന്നും പുറപ്പെടുവിച്ചിരുന്നത്. വഴിയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഭയപ്പെടുത്തുന്ന രീതിയിലാണ് യുവാക്കൾ നഗരത്തിൽ വാഹനം ഓടിച്ചത്. ട്രാഫിക് എസ്.ഐ അശോകൻ്റെ നേതൃത്വത്തിലുള്ള സംഘം കാറുകൾ വിശദമായി പരിശോധിച്ചാണ് നിയമലംഘനം കണ്ടെത്തിയത്. നിയമലംഘനം നടത്തിയ കാറുകൾ വാഹനങ്ങൾ പൂർവ രൂപത്തിലാക്കി രണ്ട് ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പറഞ്ഞാണ് കാറുകൾ ഉടമകൾക്ക് വിട്ടു നൽകിയത്.

കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.

Image
- അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ  : കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു. നേരത്തെ  കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പി ആയിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തോടനുബന്ധിച്ച് പോലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിൻ്റെ ഭാഗമായാണ് കണ്ണൂർ ജില്ലയിലേക്ക് മാറ്റം കിട്ടിയത്. കണ്ണൂർ ജില്ലയിൽ പഴയങ്ങാടി, പരിയാരം, തളിപ്പറമ്പ്, പെരിങ്ങോം, ആലക്കോട് പോലീസ് സ്റ്റേഷനുകളിൽ പ്രിൻസിപ്പൾ എസ്ഐ ആയും മട്ടന്നൂർ സിഐ ആയും മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിലെ കേളോത്ത് സ്വദേശിയാണ്. കാസർകോട് ജില്ലയിൽ കഞ്ചാവ് കേസുകൾ പിടികൂടിയതിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹനായിട്ടുണ്ട്. കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുട...

കെ.എസ്.ആർ.ടി.സി ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ആർ.ടി.സി-മന്ത്രി ഗണേഷ്‌കൂമാർ -ശുചിമുറി ഉൾപ്പടെ സൗകര്യങ്ങളോടെ ബിസിനസ്സ് ക്ലാസ് ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും. Newsofkeralam

Image
ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്പോർട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സി എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുതിയ കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. ബസ്സുകൾ ഇപ്പോൾ വൃത്തിയോടെയാണ് സർവീസ് നടത്തുന്നത്. എല്ലാ ഡിപ്പോകളിലും ബസ്സുകൾ വൃത്തിയായി സൂക്ഷിക്കാൻ കരാർ നൽകിയിട്ടുണ്ട്. ഏറ്റവും ആധുനിക ബസ്സുകൾ വാങ്ങി. ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് നടത്തുന്ന ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സിയുടെ ബിസിനസ്സ് ക്ലാസ്സ് ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കുടിവെള്ളം ലഭ്യമാക്കും. കെ.എസ്.ആർ.ടിസിയുടെ പെട്രോൾ പമ്പ് കായംകുളത്ത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.  കേരളത്തിലെ ആദ്യ ബസ്സ് ഡിപ്പോകളിൽ ഒന്നാണ് കായംകുളം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ. ആറര ദശാബ്ദത്തിലേറെ പഴക്കമുള്ള കെട്ടിടമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടി 19,500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ...

ഓമനപ്പുഴ ബീച്ച് വിനോദസഞ്ചാര കേന്ദ്രമാക്കും: പി പി ചിത്തരഞ്ജൻ എംഎൽഎ; പാതിരപ്പള്ളി ബീച്ച്-ഓമനപ്പുഴ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Image
ഓമനപ്പുഴ ബീച്ച് ഭാവിയിൽ വലിയ വികസന സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ടൂറിസം വികസനത്തിനായുള്ള പദ്ധതികൾ സർക്കാരിൻ്റെ ആലോചനയിലാണെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ആലപ്പുഴ വികസനാരവത്തിന് തുടക്കം കുറിച്ചുകൊണ്ട് പാതിരപ്പള്ളി ബീച്ച് - ഓമനപ്പുഴ റോഡിന്റെ ഉദ്ഘാടനം പാതിരപ്പള്ളി ബീച്ചിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.  ബീച്ച് വികസനം വഴി ഹോം സ്റ്റേകൾ, ചെറുകിട വ്യാപാരങ്ങൾ എന്നിവയിലൂടെ നാട്ടുകാർക്ക് വരുമാനം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നും എംഎൽഎ പറഞ്ഞു. ആലപ്പുഴ വികസനാരവത്തിൻ്റെ ഭാഗമായി പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പൂർത്തീകരണ, നിർമ്മാണ ഉദ്ഘാടനങ്ങൾക്ക് പാതിരപ്പള്ളി ബീച്ച് - ഓമനപ്പുഴ റോഡ് ഉദ്ഘാടനത്തോടെ തുടക്കമായി. മണ്ഡലത്തിൽ നടപ്പിലാക്കിയ റോഡുകൾ, സർക്കാർ ഓഫീസുകൾ, സ്റ്റേഡിയങ്ങൾ, വായനശാലകൾ തുടങ്ങി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഭാവി വികസന ചർച്ചകൾക്കായുള്ള കൂട്ടായ്മയുമാണ് വികസനാരവത്തിലൂടെ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി അധ...

ഹെന ഫാത്തിമയുടെ പ്രവർത്തനം മാതൃകാപരം.

Image
- അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ സിറ്റി:  കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി ദാനം ചെയ്ത ഹെന ഫാത്തിമ. ടി. പിക്ക് സ്നേഹ സമ്മാന പ്രവാഹം. വാർഡ് 43 നീർച്ചാൽ ഡിവിഷന്റെ വാർഡ് കമ്മറ്റി യോഗത്തിൽ ഹെന ഫാത്തിമയെ അഭിനന്ദിക്കുകയും സ്നേഹാദരവ് നൽകുകയും ചെയ്തു. ഡെപ്യൂട്ടി മേയർ കെ പി താഹിർ വാർഡ് കമ്മറ്റി യോഗം ഉൽഘാടനം ചെയ്യുകയും ആദരവ് സമ്മാനിക്കുകയും ചെയ്തു. മുൻ മേയർ മുസ്ലീഹ് മഠത്തിൽ പൊന്നാട അണിയിച്ചു. കരുണ വറ്റിയ ഈ കാലഘട്ടത്തിൽ മഹനീയമായ മാതൃകയാണു ഹെന കാണിച്ചിട്ടുള്ളത്. ഉമ്മുൽ ഖുവൈൻ കെ.എം.സി.സി ഭാരവാഹിയായ ജംസലിന്റെ മകളായ ഹെനയ്ക്ക് സേവന പാതയിൽ പിതാവാണ് മാതൃക. വാർഡ് കമ്മറ്റി യോഗത്തിൽ കൗൺസിലർ നിസാമി സി അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ജ്യോതി, യു പി മഹമൂദ്, എഞ്ചിനിയർ ഇബ്രാഹിം, എ. ഷംസുദ്ദീൻ, എ. നസീർ, ടി. കെ. അസീം, ഫൈസൽ.പി.പി, സിറാജ് മന്നാസ, രതീഷ് ആരംഭൻ, റാസിക് തോട്ടോൻ, പി സി നൗഷീർ മുൻ കൗൺസിലർമാരായ പി താഹിറ, എം എം ആയിഷബി, തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി ടീച്ചർമാർ, ആശ വർക്കാമാർ, കുടുംബശ്രീ പ്രതിനിധികൾ തു...

മന്ത്രി കെഎസ്ആർടിസിയെ തകർക്കുന്നത് സ്വകാര്യ മുതലാളിമാർക്ക് വേണ്ടി : രമേശ്‌ ചെന്നിത്തല.

Image
കണ്ണൂർ: കെഎസ്ആർടിസിയെ തകർത്തു സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാട് ആണ് ഗതാഗത മന്ത്രി സ്വീകരിക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസുകൾ വാങ്ങാതെയും നിയമനങ്ങൾ നടത്താതെയും ദയാവധത്തിന് വിട്ടിരിക്കുന്ന നിലപാട് ആണ് മന്ത്രിസ്വീകരിക്കുന്നത്.ഇടതു ഗവൺമെന്റ് കെഎസ്ആർടിസിയെ തകർക്കുന്നതോടൊപ്പം ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണ്. ഒരു ശതമാനം പോലും ഡിഎ നൽകാതെ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി കോമത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് എക്സ് എം. പി, കെപിസിസി വൈസ് പ്രസിഡന്റും, വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം.വിൻസന്റ് എംഎൽഎ, കെ പി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എ. എൻ.രാജേഷ്, എം. ഹാഷിം, ഒ. രാമചന്ദ്രൻ, പി.കെ.ജഗത് കുമാർ, ദിലീപ് കുമാർ. പി....

മന്ത്രി കെഎസ്ആർടിസിയെ തകർക്കുന്നത് സ്വകാര്യ മുതലാളിമാർക്ക് വേണ്ടി : രമേശ്‌ ചെന്നിത്തല.

Image
കണ്ണൂർ: കെഎസ്ആർടിസിയെ തകർത്തു സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാട് ആണ് ഗതാഗത മന്ത്രി സ്വീകരിക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസുകൾ വാങ്ങാതെയും നിയമനങ്ങൾ നടത്താതെയും ദയാവധത്തിന് വിട്ടിരിക്കുന്ന നിലപാട് ആണ് മന്ത്രിസ്വീകരിക്കുന്നത്.ഇടതു ഗവൺമെന്റ് കെഎസ്ആർടിസിയെ തകർക്കുന്നതോടൊപ്പം ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണ്. ഒരു ശതമാനം പോലും ഡിഎ നൽകാതെ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി കോമത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് എക്സ് എം. പി, കെപിസിസി വൈസ് പ്രസിഡന്റും, വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം.വിൻസന്റ് എംഎൽഎ, കെ പി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എ. എൻ.രാജേഷ്, എം. ഹാഷിം, ഒ. രാമചന്ദ്രൻ, പി.കെ.ജഗത് കുമാർ, ദിലീപ് കുമാർ....

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ.

Image
കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) വിജയികളായ വിദ്യാർത്ഥികളുമായി തിരുവനന്തപുരത്ത് നടന്ന ‘സി.എം. - വൈ.ഐ.പി. മീറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥികൾ ചെറുപ്രായത്തിൽ തന്നെ നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മുതൽ യാത്രാപ്രശ്‌നങ്ങളും രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വരെ വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യാപരിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. നവകേരള സൃഷ്ടിയിൽ വലിയ പിന്തുണയാണ് വിദ്യാർത്ഥികൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളിലൂടെ ലഭിക്കുന്നത്. വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ, വിദേശ രാജ്യങ്ങളിലെ ഉപരിപഠനത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന...

സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ.

Image
കണ്ണൂർ : സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ സർവ്വേയിൽ അന്വേഷണ മികവ്, പരാതികൾ തീർപ്പാക്കല്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. 2025 ലെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് ഇരിട്ടി എസ്.എച്ച്.ഒ യ്ക്കു പുരസ്കാരം കൈമാറും.  കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്ത്രി പി പ്രസാദ് നിർവഹിച്ചു.  വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു....

കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.

Image
കണ്ണൂർ: കാൾടെക്സ് ഭാഗത്ത് നിന്നും മൂന്നു പേരെ ലഹരിവസ്തുക്കൾ സഹിതം കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ 765 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.  കാൽടെക്സ് ഭാഗത്ത് കാറിൽ ലഹരിവസ്തു ഉണ്ടെന്നുള്ള രഹസ്യവിരുദ്ധത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനുരൂപ് കെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ നിധീഷ്, സനൂപ്, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ ...

വാഹന പ്രചാരണ യാത്ര സമാപിച്ചു.

Image
കണ്ണൂർ: പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്രയുടെ പ്രചരണാർത്ഥം യുഡിഎഫ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന വാഹന പ്രചാരണ യാത്ര സമാപിച്ചു. കണ്ണാടിപ്പറമ്പിൽ നിന്ന് ആരംഭിച്ച യാത്ര കക്കാടാണ് സമാപിച്ചത്. കണ്ണാടി പറമ്പിൽ നടന്ന ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു ആണ് രണ്ടാമത്തെ ദിവസത്തെ യാത്ര ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ അസ്കർ കണ്ണാടിപറമ്പ് അധ്യക്ഷത വഹിച്ചു. ഡിസിസി ട്രഷറർ കെ പ്രമോദ്, ജനറൽ സെക്രട്ടറിമാരായ ടി ജയകൃഷ്ണൻ, കല്ലിക്കോടൻ രാകേഷ്, രജിത്ത് നാറാത്ത്, ജയചന്ദ്രൻ മാസ്റ്റർ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ്, പ്രദീപ് വട്ടിപ്രം, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി എം മുഹമ്മദ് കുഞ്ഞി, വി.മുഹമ്മദ്, മോഹനാംഗൻ, കെ കെ സിനാജ് തുടങ്ങിയവർ സംസാരിച്ചു. കക്കാട് നടന്ന സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 7ന് വൈകിട്ട് 4. 30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പുതു യുഗയാത്രയ്ക്ക് സ്വീകരണം നൽകും. കണ്ണൂർ, ധർമ്മടം, അഴീക്കോട് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകർ സ്വീകരണ ചടങ്ങിൽ പ...

സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

Image
                      - അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.         ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ : ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ കണ്ണൂർ എമ്പയർ ചാപ്റ്ററും, കണ്ണൂർ ഓൺക്യൂർ ഇൻ്റർഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിങ് സെന്ററും തണൽ ദയ റിഹാബിലിറ്റേഷൻ ട്രെസ്റ്റും സംയുക്തമായി നടത്തിയ സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ ഡോക്ടർ അബ്ദുള്ള കെ പി, ഡോക്ടർ അതുൽ ഹരീന്ദ്രൻ, ഡോക്ടർ ഗീത മേക്കോത്ത്, ഡോക്ടർ ദീപ്തി ടി ആർ എന്നിവർ നയിച്ചു. തുടർന്ന് സൗജന്യ ആരോഗ്യ പരിശോധനയും നടത്തി. കൂടാതെ നിരവധി പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന് ഡോക്ടർ ദീപ്തി ടി ആർ, ഡോക്ടർ അതുൽ ഹരീന്ദ്രൻ, ഡോക്ടർ അബ്ദുൽ റഹ്‌മാൻ, ജെസിഐ സോൺ കോർഡിനേറ്റർ സുറുമി ഷിറാസ് , ലേഡി ഡയറക്ടർ ശ്രുതി കിഷോർ എന്നിവർ ആശംസ അർപ്പിച്ചു. ജെസി ഫാത്തിമ ഷിറാസ് നന്ദിയും പറഞ്ഞു. വേൾഡ് കാൻസർ ദിനത്തോട് അനുബന്ധിച്ച് സൗജന്യ ക്യാ...

നാലുവയൽ ബൈത്തുൽ ഹനയിൽ താമസിക്കുന്ന അബ്ദുള്ള പാത്തുമ്മാൻ്റകത്ത് നിര്യാതനായി.

Image
കണ്ണൂർ സിറ്റി: നാലുവയൽ ബൈത്തുൽ ഹനയിൽ താമസിക്കുന്ന അബ്ദുള്ള പാത്തുമ്മാൻ്റകത്ത് (64) നിര്യാതനായി. പിതാവ്: പരേതനായ വാഴയിൽ മഹമൂദ്. മാതാവ്: പരേതയായ പാത്തുമ്മാൻ്റകത്ത് നബീസു. ഭാര്യ: നൂർജഹാൻ താഴെ കല്ലാളം. സഹോദരങ്ങൾ: റഹ്മത്ത്, ഹാരിസ്, പരേതയായ നൂർജഹാൻ.