വാഹന പ്രചാരണ യാത്ര സമാപിച്ചു.

കണ്ണൂർ: പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്രയുടെ പ്രചരണാർത്ഥം യുഡിഎഫ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന വാഹന പ്രചാരണ യാത്ര സമാപിച്ചു. കണ്ണാടിപ്പറമ്പിൽ നിന്ന് ആരംഭിച്ച യാത്ര കക്കാടാണ് സമാപിച്ചത്. കണ്ണാടി പറമ്പിൽ നടന്ന ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു ആണ് രണ്ടാമത്തെ ദിവസത്തെ യാത്ര ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ അസ്കർ കണ്ണാടിപറമ്പ് അധ്യക്ഷത വഹിച്ചു. ഡിസിസി ട്രഷറർ കെ പ്രമോദ്, ജനറൽ സെക്രട്ടറിമാരായ ടി ജയകൃഷ്ണൻ, കല്ലിക്കോടൻ രാകേഷ്, രജിത്ത് നാറാത്ത്, ജയചന്ദ്രൻ മാസ്റ്റർ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ്, പ്രദീപ് വട്ടിപ്രം, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി എം മുഹമ്മദ് കുഞ്ഞി, വി.മുഹമ്മദ്, മോഹനാംഗൻ, കെ കെ സിനാജ് തുടങ്ങിയവർ സംസാരിച്ചു. കക്കാട് നടന്ന സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 7ന് വൈകിട്ട് 4. 30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പുതു യുഗയാത്രയ്ക്ക് സ്വീകരണം നൽകും. കണ്ണൂർ, ധർമ്മടം, അഴീക്കോട് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകർ സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. ഞായറാഴ്ച യാത്രയ്ക്ക് അവധിയാണ്.. ഈ മാസം ഒൻപതിന് ജില്ലയിൽ യാത്ര പര്യടനം തുടരും.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam