Posts

Showing posts with the label Newsofkeralam

രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു.

Image
കണ്ണൂർ : രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി തെക്കി ബസാറിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്നും കാൽ നടയായി പ്രവർത്തകരോടൊപ്പം ജില്ലാ കലക്ടറേറ്റിൽ എത്തി ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ പി ആർ വേശാല, ബാബു ഗോപിനാഥ്, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ്  കടന്നപ്പള്ളി രാമചന്ദ്രൻ ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക നൽകി. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥ...

ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു; നേതൃത്വം നൽകി തലശ്ശേരി കോസ്റ്റൽ പോലീസ്.

Image
കണ്ണൂർ : ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു; നേതൃത്വം നൽകി തലശ്ശേരി കോസ്റ്റൽ പോലീസ്.    തീരസുരക്ഷയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും നിർദേശനുസരണം ഡിജിപി / ഐജിപി കോൺഫറൻസ് തീരുമാനത്തിൽ തീരദേശത്തും തീരദേശ വില്ലേജിനോട് ചേർന്നും കണ്ടൽക്കാടുകളുടെ പുനരുജ്ജീവനത്തിനായി 'ഒരു മരം അമ്മയുടെ പേരിൽ ' ( ek ped maa ke naam ) എന്ന ക്യാമ്പയിനിന്റെ ഭാഗമായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ധർമ്മടം തീരത്തോട് ചേർന്ന് ഇൻസ്പെക്ടർ ഓഫ് പോലീസ് തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻപി.  ശ്രീകുമാറിന്റെ നേതൃത്വത്തിൽ സുരേന്ദ്രൻ ധർമ്മടം (പരിസ്ഥിതി പ്രവർത്തകൻ) എന്നവരുടെ സാന്നിധ്യത്തിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത ചടങ്ങിൽ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളും മറ്റ് പ്രദേശവാസികളും പങ്കുചേർന്നു. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്...

മൂന്നാം തവണ പിണറായിക്ക് അധികാരത്തിൽ വരുന്നതിന് കേരളത്തിൽ പരവതാനി വിരിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതിന് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് അബ്ദുറഹിമാൻ കല്ലായി.

Image
        -  അബൂബക്കർ പുറത്തീൽ,         കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരേണ്ടത് അടിസ്ഥാന വിഭാഗത്തിൻ്റെ കൂടി ആവശ്യമാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ കല്ലായി പ്രസ്താവിച്ചു. മൂന്നാം തവണ പിണറായിക്ക് അധികാരത്തിൽ വരുന്നതിന് കേരളത്തിൽ പരവതാനി വിരിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതിന് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുകയാണ്.സി.പി.എം പാർട്ടിയിലെ അണികളും നേതാക്കളും പാർട്ടിയിൽ നിന്നും പുറത്ത് പോയി ഫാസിസ കൂടാരത്തിൽ ചേക്കേറുന്നത് ഒരു പ്രതിഭാസമായി കേരളത്തിൽ മാറുകയാണ്.കോൺഗ്രസ് തകർച്ച ആഗ്രഹിക്കുന്ന രണ്ട് രാഷ്ട്രീയ ശക്തിതകളാണ് ബി.ജെ.പി യും, സി.പി.എമ്മും. ഈ രണ്ട് ശക്തികളുടെയും ലക്ഷ്യം കോൺഗ്രസ് തകർച്ചയാണ്. ഈ തിരഞ്ഞെടുപ്പിൽ ഫാസിസത്തെ ചെറുക്കുവാനും സി.പി.എം ഭരണ തകർച്ചക്കും കരുത്ത് നൽകി യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുന്നതിന് ജാഗ്രത കാണിക്കാൻ പ്രവർത്തകർ സജ്ജമാകണമെന്ന് കണ്ണൂർ മണ്ഡലം ഇലക്ഷൻ ഡ്രൈവ് ഉൽഘാടനം ചെയ്ത് കല്ലായി വ്യക്തമാക്കി. പ്രസിഡ...

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നാ​ല് യു​എ​സ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം.

Image
ടെ​ഹ്‌​റാ​ൻ: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ നാ​ല് പ്ര​ധാ​ന അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.   ഇ​റാ​ന്‍റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​നെ ഉ​ദ്ധ​രി​ച്ച് ഇ​റാ​നി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഫാ​ർ​സ് ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഖ​ത്ത​റി​ലെ അ​ൽ ഉ​ദൈ​ദ് എ​യ​ർ ബേ​സ്, കു​വൈ​റ്റി​ലെ അ​ൽ സേ​ലം എ​യ​ർ ബേ​സ്, യു​എ​ഇ​യി​ലെ അ​ൽ ദാ​ഫ്ര എ​യ​ർ ബേ​സ്, ബ​ഹ്‌​റൈ​നി​ലെ യു​എ​സ് ഫി​ഫ്ത്ത് ഫ്ലീ​റ്റ് ആ​സ്ഥാ​നം എ​ന്നി​വി‌‌‌‌‌​ട​ങ്ങ​ളി​ലാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ബു​ദാ​ബി, മ​നാ​മ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​സൈ​ൽ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

കണ്ണൂർ നഗരത്തിന് പുതിയ മുഖം; കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027.

Image
കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027 പത്രക്കുറിപ്പ് 1) കണ്ണൂർ നഗരത്തിന് പുതിയ മുഖം, വരും സ്പോർട്സ് വ്യാപാര സമുച്ചയം(ഡി.പി.ആർ) 1.5 കോടി രൂപ 2) ഉറങ്ങാത്ത കണ്ണൂർ നഗരം- നൈറ്റ് ഓഫീസ് പദ്ധതി -10 കോടി രൂപ  3) കണ്ണൂർ ടോയ് ടൗൺ പദ്ധതി- 1 കോടി രൂപ  4) കണ്ണൂരിലെത്തുന്ന പൊതുജനങ്ങളുൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കടകളിലെ, ഹോട്ടലുകളിലെ, ബേക്കറികളിലെ പലഹാരങ്ങൾ തയ്യാറാക്കുന്ന എണ്ണയുടെ പഴക്കം കണ്ടെത്തുന്നതിനായി ഹെൽത്ത് സ്ക്വാഡിന് 10 ഫ്രൈയിംഗ് ഓയിൽ മോണിറ്റർ വാങ്ങിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി.   5) നെയ്ത്ത്-കളരി-തെയ്യം അനുഭവ കേന്ദ്രം-10 ലക്ഷം രൂപ  6) കണ്ണൂർ കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരം അടിസ്ഥാന സൗകര്യ വികസനം- 5 കോടി രൂപ  7) പയ്യാമ്പലം-കണ്ണൂരിന്റെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം- 2.5 കോടി രൂപ  8) തീരദേശ ടൂറിസം- 2 കോടി രൂപ  9) തെരുവുനായകളെയും വഴിയാത്രി മൃഗങ്ങളെയും നിയന്ത്രിക്കുന്ന സമഗ്ര പദ്ധതി - 1 കോടി രൂപ  10) ബോട്ടാണിക്കൽ ഗാർഡനും നഗരവനവും - 1.23 ലക്ഷം രൂപ  11) അന്താരാഷ്ട്ര നഗര രൂപകൽപ്പന, AI അടിസ്ഥാന ആസൂത്രണം,...

ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം വാഗ്ദാനം ചെയ്ത് യൂത്ത്കോൺഗ്രസ്‌.

Image
കണ്ണൂർ: കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് പ്രചരണം നടത്തുന്ന ആരോഗ്യമന്ത്രിക്കും സിപിഎംനുമെതിരെ ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി മുന്നോട്ട് വന്നു.  കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് വ്യപക പ്രചരണം നടത്തുന്നത് അടിസ്ഥാന രഹിതമാണെന്നും ആക്രമിക്കുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിൽ അയച്ചു നൽകിയാൽ അവർക്ക് സമ്മാനമായി ഒരു പവൻ സ്വർണ്ണം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി. കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു. വയറ്റിൽ കത്രിക: കർശന നടപടി സ്വീകരിക്കണം; ഉചിതമായ നഷ്ടപരിഹാരം നല്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.   ഇനി യാത്രകൾ കൂ...

കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമം.

Image
കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമം. കല്ലിൽ താഴെയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു. അർദ്ധരാത്രി യോടെയാണ് സംഭവം.

മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചാരണത്തിനു പിന്നിൽ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചന: അഡ്വ. മാർട്ടിൻ ജോർജ്; മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ്.

Image
-  അബൂബക്കർ പുറത്തീൽ,     കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്‌യു,  യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി നിൽക്കുന്ന നിരവധി വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. പോലീസ് വലയത്തിൽ ആയിരുന്നു മന്ത്രി വീണാ ജോർജ്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിക്ക രികിൽ എത്തുന്നതിനുമുമ്പ് തന്നെ അവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. അതിനുശേഷം പരസ്യമായി കെ.എസ്.യു പ്രവർത്തകരെ വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സംഭവത്തിനുശേഷം യാതൊരു കുഴപ്പവും ഇല്ലാതെ നടന്നുനീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളിൽ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്...

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി.

Image
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവ്വതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു . തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. ഇത് സ്ത്രീകൾക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാനും റീത്ത് വെക്കാനും യൂത്ത് കോൺഗ്രസുകാരെ ഇറക്കിവ...

കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.

Image
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജന്‍.  മുഖ്യമന്ത്രിയുടെ പ്രസ്താവനയിലേക്ക്  :  ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല -ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവ്വതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്.  ഇത് സ്ത്രീകൾക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച...

താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി.വി നിര്യാതനായി.

Image
കണ്ണൂർ : താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി. വി (74) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ : ഡോക്ടർ. ഷമീൽ മുസ്തഫ (ഖത്തർ), റജിൽ മുസ്തഫ (ബിസിനസ്‌). മരുമക്കൾ : റെയ്ഹാൻ, മീൻഹ, ഹനിയ. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അസർ നമസ്കാരനന്തരം 4 മണിക്ക് ചൊവ്വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്...

വയറ്റിൽ കത്രിക: കർശന നടപടി സ്വീകരിക്കണം; ഉചിതമായ നഷ്ടപരിഹാരം നല്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

Image
കണ്ണൂർ :  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയത് അതീവ ഗുരുതരമായ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.   ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. ഉഷ ജോസഫിന് ഉചിതമായ നഷ്ടപരിഹാരം നല്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ അഞ്ചു വർഷം നരകതുല്യമായ ജീവിതത്തിലൂടെയാണ് കടന്നുപോയത്. അവർ സഹിച്ച വേദനയും യാതനയും അവർണനീയമാണ്. അമേരിക്കൻ നിലവാരത്തിലെത്തിയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഇനി കാലുകുത്തില്ലെന്നാണ് ഉഷ പറയുന്നത്.   കേരളത്തിന്റെ ആരോഗ്യ രംഗം ഇടതു സർക്കാർ തകർത്തുകളഞ്ഞെന്ന് സണ്ണി ജോസഫ് പറഞ്ഞു.   കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ ദുരവസ്ഥ നേരിട്ട ഹർഷിനയെ സർക്കാർ വഞ്ചിച്ചു. അവർ മൂന്നു വർഷമായി സമരമുഖത്താണ്. അവരുടെ ജീവിത യാതനകൾ കേട്ട് കേരളം തരിച്ചു പോയി.   കണ്ണൂരിലെ ബോംബ് നിർമാണത്തിന്റെ പിന്നിലുള്ള പ്രതികളെ ഉടൻ പിടികൂടണം. ഭരണകക്ഷിയുടെ സ്വാധീനം മൂലം അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്...

ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു.

Image
-  അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ :  സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ 'സേഫ് ഓട്ടോ' എന്ന പേരിൽ 19-02-2026 തീയതി പോലീസ് സഭ ഹാളിൽ വെച്ച് ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം നടത്തി. സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. രാവിലെ 10:30-ന് ആരംഭിച്ച പരിപാടിയിൽ എസ്പിസി എഡിഎൻഒ സബ് ഇൻസ്പെക്ടർ  രാജേഷ് കെ. സ്വാഗതം ആശംസിച്ചു. വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധന്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സർവീസ് പ്രൊവൈഡർ ശ്രീമതി ബേബി രഹന ക്ലാസെടുത്തു.   ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും അനുഭവങ്ങളും കമ്മീഷണറുമായി സംവദിച്ചു. ഡ്രൈവർമാരെ സ്ത്രീസുരക്ഷാ അംബാസഡർമാരായി കാണുന്ന ഈ പരിപാടിയിൽ കുടുംബശ്ര...

ഇന്ന് വൈദ്യുതി മുടങ്ങും - കണ്ണൂർ 18/02/2026

മയ്യിൽ: രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗോപാലൻ പീടിക, മദീന, ഫൈവ് സ്റ്റാർ ക്രഷർ, മേച്ചേരി, പൊയ്യൂർ റോഡ്, പാറത്തോട്. 11 മുതൽ വൈകീട്ട് നാല് വരെ ആറാം മൈൽ, കവിളിയോട്ട് ചാൽ, ചെക്യാട്ട് കാവ്, പപ്പാസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ചിത്രാരി, തുളച്ച കിണർ. ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചാലോട് ബസ് സ്റ്റാൻഡ്, ഹരിലത, ചാലോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഏച്ചൂർ: രാവിലെ എട്ട് മുതൽ പത്ത് വരെ മുണ്ടേരി എക്സ്ചേഞ്ച്. 9.30 മുതൽ വൈകീട്ട് അഞ്ച് വരെ ചട്ടുകപ്പാറ ടവർ. പത്ത് മുതൽ 12 വരെ മുണ്ടേരി കടവ്. പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ തണ്ടപ്പുറം, കാവുംചാൽ. 12 മുതൽ വൈകീട്ട് മൂന്ന് വരെ മുണ്ടേരി എൽപി സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഇരിക്കൂർ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1:30 വരെ കാഞ്ഞിലേരി, ബാലങ്കരി, കണിയാർ വയൽ, ആലത്തുടി. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ തലക്കോട്, അടുവാപ്പുറം, ചാരത്തോട്ടം, നവോദയ, പതിനാറാം പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയെന്ന് മന്ത്രി എം. ബി. രാജേഷ്.

Image
രാജ്യം കടുത്ത വർഗീയ ധ്രുവീകരണത്തിലൂടെ കടന്നുപോകുമ്പോൾ ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക വികസനം എന്നത് മതേതരത്വത്തിൽ നിന്നും ജനാധിപത്യത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒന്നാണെന്നും കേരളം അത് തെളിയിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭയത്തിന്റെയും അനീതിയുടെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷം നിലനിൽക്കുമ്പോൾ കേരളം ഐക്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് നിലകൊള്ളുന്നത്. ചടങ്ങിൽ പങ്കെടുത്ത ഡോ. ഫാറൂഖ് അബ്ദുള്ള ഉയർത്തിയ ആശങ്കകൾക്ക് മന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്ത് മതം, ക്ഷേത്രം, പള്ളി തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുമ്പോൾ കേരളത്തിന്റെ മുൻഗണനകൾ മറ്റൊന്നായിരുന്നു. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക, പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക തുടങ്ങിയ ല...

റമസാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച.

Image
 മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലേക്ക് പ്രവേശിക്കുന്നത്.

പെരളശ്ശേരി പഞ്ചായത്തിനെയും വേങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു

Image
  പെരളശ്ശേരി പഞ്ചായത്തിനെയും വേങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു

മാസപ്പിറ കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ 1 നാളെ

Image
റിയാദ്: സൗദിയിൽ മാസപ്പിറ ദൃശ്യമായി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഫെബ്രുവരി 18 ബുധനാഴ്ച്ചയാണ് റമദാൻ 1. അതേസമയം, ഫെബ്രുവരി 19 വ്യാഴാഴ്ച്ചയായിരിക്കും ഒമാനിൽ റമദാൻ മാസം ആരംഭിക്കുക

അവകാശ നിഷേധങ്ങൾക്കെതിരെ താക്കീതായി എസ്ഡിപിഐ പൗരാവകാശ ജാഥ; ഭരണഘടനയുടെ സംരക്ഷണത്തിന് പൗരന്മാർ തെരുവിലിറങ്ങണം : പി കെ ഉസ്മാൻ.

Image
   -  അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ: ഭരണകൂടങ്ങളുടെ അവകാശ നിഷേധങ്ങൾക്കെതിരെ താക്കീതായി എസ്.ഡി.പി.ഐ പൗരവകാശ ജാഥ. ചൊവ്വാഴ്ച്ച വൈകീട്ട് കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാംഭിച്ച റാലി പ്ലാസ ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ ബസ്റ്റാൻ്റ് വഴി സ്റ്റേഡിയം കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ സംരക്ഷണത്തിന് പൗരന്മാർ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പി കെ ഉസ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹിംസാത്മക ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ നിരന്തരം ശബ്ദിച്ചതിൻ്റെ പേരിലാണ് എസ്ഡിപിഐ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജയിലിലടച്ചത്. നേതാക്കളയും പ്രവർത്തകരെയും ഇങ്ങിനെ ജയിലിടിച്ചും കൊലപ്പെടുത്തിയും ഈ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഫാഷിസ്റ്റ് സർക്കാരിൻ്റെ വ്യാമോഹം മാത്രമാണെന്നും പി കെ ഉസ്മാൻ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ബി ശംസുദ്ധീൻ മൗ...

പിണറായി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം; ഫെബ്രുവരി 17-ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

Image
കണ്ണൂർ: പിണറായി പോലീസ് സ്റ്റേഷനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഐ.പി.എസ് ചടങ്ങിന് സ്വാഗത പ്രസംഗം നടത്തും. കെ. സുധാകരൻ എം. പി, ഡോ. വി. ശിവദാസൻ എം. പി, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രഭാകരൻ, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ഷെർളി, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ സി. ചന്ദ്രൻ,  ലോഹിതാക്ഷൻ. സി. പി (5ാം വാർഡ് മെമ്പർ, പിണറായി ഗ്രാമ പഞ്ചായത്ത്) പി. ബാലൻ (മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി), എ.ഡി.ജി.പി (ക്രമസമാധാനം)  എച്ച്. വെങ്കടേഷ് ഐ.പി.എസ്, നോർത്ത് സോൺ ഐ.ജി.പി രാജ് പാൽ മീണ ഐ.പി.എസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി  യതീഷ് ചന്ദ്ര. ജി. എച്ച് ഐ.പി.എസ്,  കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്. പി ഐ.പി.എസ്, എന്നിവർ ചടങ്ങിൽ ...