ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു.
രാവിലെ 10:30-ന് ആരംഭിച്ച പരിപാടിയിൽ എസ്പിസി എഡിഎൻഒ സബ് ഇൻസ്പെക്ടർ രാജേഷ് കെ. സ്വാഗതം ആശംസിച്ചു. വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധന്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സർവീസ് പ്രൊവൈഡർ ശ്രീമതി ബേബി രഹന ക്ലാസെടുത്തു. ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും അനുഭവങ്ങളും കമ്മീഷണറുമായി സംവദിച്ചു. ഡ്രൈവർമാരെ സ്ത്രീസുരക്ഷാ അംബാസഡർമാരായി കാണുന്ന ഈ പരിപാടിയിൽ കുടുംബശ്രീ സംരംഭമായ 'സ്നേഹിത'യെ ക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. തുടർന്ന് സുരക്ഷിത യാത്രയ്ക്കുള്ള 'സേഫ് ഓട്ടോ' സ്റ്റിക്കറും സ്നേഹിതയുടെ സ്റ്റിക്കറും ഓട്ടോറിക്ഷകളിൽ പതിപ്പിച്ചു കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ ഉദ്ഘാടനം നിർവ്വഹിച്ചു.
Comments