കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.

- അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം

കണ്ണൂർ : കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു. നേരത്തെ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പി ആയിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തോടനുബന്ധിച്ച് പോലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിൻ്റെ ഭാഗമായാണ് കണ്ണൂർ ജില്ലയിലേക്ക് മാറ്റം കിട്ടിയത്. കണ്ണൂർ ജില്ലയിൽ പഴയങ്ങാടി, പരിയാരം, തളിപ്പറമ്പ്, പെരിങ്ങോം, ആലക്കോട് പോലീസ് സ്റ്റേഷനുകളിൽ പ്രിൻസിപ്പൾ എസ്ഐ ആയും മട്ടന്നൂർ സിഐ ആയും മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിലെ കേളോത്ത് സ്വദേശിയാണ്. കാസർകോട് ജില്ലയിൽ കഞ്ചാവ് കേസുകൾ പിടികൂടിയതിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹനായിട്ടുണ്ട്.







Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam