​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു.

കണ്ണൂർ സിറ്റി സി.ഐ ലതീഷ് സി.സി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
   - അബൂബക്കർ പുറത്തീൽ, 
     കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം

കണ്ണൂർ: ജപ്പാൻ കരാട്ടെ ഡോ കെന്യു റ്യൂ കണ്ണൂർ ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 കുട്ടികളുടെ ബ്ലാക്ക് ബെൽറ്റ് വിതരണവും സർട്ടിഫിക്കറ്റ് അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. കണ്ണൂർ സിറ്റി സി.ഐ ലതീഷ് സി.സി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവ്വഹിച്ചു. കെന്യു റ്യൂ കരാട്ടെ ഏഷ്യൻ ചീഫ് ഹാൻഷി ഗിരീഷ് പെരുംന്തട്ട ചടങ്ങിൽ മുഖ്യാതിഥിയായി. അക്കാദമി കമ്മിറ്റി ജനറൽ സെക്രട്ടറി അർഷിദ എം അധ്യക്ഷത വഹിച്ചു. കെന്യു റിയു കരാട്ടെ കണ്ണൂർ ജില്ലയുടെ മുഖ്യ പരിശീലകനും, ആയോധന കലാ കായിക രംഗത്ത് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ റെൻഷി നൗഫൽ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ
സിറാജുദ്ധീൻ. എം, സിറ്റി സബ് ഇൻസ്‌പെക്ടർ വിനോദ്. ആർ.പി, സെൻസായ് ജോൺസൺ, സെൻസെയ് ഫൈസൽ ഖത്തർ,
സെൻസായ് അനിൽകുമാർ, അശ്രഫ് ബംഗാളി മുഹല്ല, ജോയിന്റ് സെക്രട്ടറി രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. അക്കാദമി കോ-ഓർഡിനേറ്റർ എം.സി അബ്ദുൽ ഖല്ലാഖ് സ്വാഗതവും  വൈസ് പ്രസിഡന്റ് ദിവ്യ ഷാജിൽ നന്ദിയും  പറഞ്ഞു.









Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam