അവകാശ നിഷേധങ്ങൾക്കെതിരെ താക്കീതായി എസ്ഡിപിഐ പൗരാവകാശ ജാഥ; ഭരണഘടനയുടെ സംരക്ഷണത്തിന് പൗരന്മാർ തെരുവിലിറങ്ങണം : പി കെ ഉസ്മാൻ.

  അബൂബക്കർ പുറത്തീൽ, 
     കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം

കണ്ണൂർ: ഭരണകൂടങ്ങളുടെ അവകാശ നിഷേധങ്ങൾക്കെതിരെ താക്കീതായി എസ്.ഡി.പി.ഐ പൗരവകാശ ജാഥ. ചൊവ്വാഴ്ച്ച വൈകീട്ട് കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാംഭിച്ച റാലി പ്ലാസ ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ ബസ്റ്റാൻ്റ് വഴി സ്റ്റേഡിയം കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ സംരക്ഷണത്തിന് പൗരന്മാർ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പി കെ ഉസ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹിംസാത്മക ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ നിരന്തരം ശബ്ദിച്ചതിൻ്റെ പേരിലാണ് എസ്ഡിപിഐ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജയിലിലടച്ചത്. നേതാക്കളയും പ്രവർത്തകരെയും ഇങ്ങിനെ ജയിലിടിച്ചും കൊലപ്പെടുത്തിയും ഈ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഫാഷിസ്റ്റ് സർക്കാരിൻ്റെ വ്യാമോഹം മാത്രമാണെന്നും പി കെ ഉസ്മാൻ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ബി ശംസുദ്ധീൻ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറിമാരായ പി സി ശഫീഖ്, പി ടി വി ഷംസീർ, കെ വി റജീന, വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാപ്രസിഡൻ്റ് സമീറ ഫിറോസ് സംസാരിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് ഇഖ്ബാൽ പൂക്കുണ്ട് സ്വാഗതവും ധർമ്മടം മണ്ഡലം പ്രസിഡൻ്റ് മുസ്തഫ കുടക്കടവ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എ ഫൈസൽ, റുബീന ജലാൽ, കണ്ണൂർ മണ്ഡലം സെക്രട്ടറി ആശിഫ്,
ധർമ്മടം മണ്ഡലം സെകട്ടറി ആരിഫ് ചാല , വിമൻ ഇന്ത്യ ധർമ്മടം മണ്ഡലം പ്രസിഡൻ് ഷറഫുന്നിസ, വിമൻ ഇന്ത്യ കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് ബുഷറ ഫാറൂക്ക് റാലിക്ക് നേതൃത്വം നൽകി.









Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam