മൂന്നാം തവണ പിണറായിക്ക് അധികാരത്തിൽ വരുന്നതിന് കേരളത്തിൽ പരവതാനി വിരിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതിന് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് അബ്ദുറഹിമാൻ കല്ലായി.

        - അബൂബക്കർ പുറത്തീൽ, 
       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരേണ്ടത് അടിസ്ഥാന വിഭാഗത്തിൻ്റെ കൂടി ആവശ്യമാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ കല്ലായി പ്രസ്താവിച്ചു. മൂന്നാം തവണ പിണറായിക്ക് അധികാരത്തിൽ വരുന്നതിന് കേരളത്തിൽ പരവതാനി വിരിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതിന് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുകയാണ്.സി.പി.എം പാർട്ടിയിലെ അണികളും നേതാക്കളും പാർട്ടിയിൽ നിന്നും പുറത്ത് പോയി ഫാസിസ കൂടാരത്തിൽ ചേക്കേറുന്നത് ഒരു പ്രതിഭാസമായി കേരളത്തിൽ മാറുകയാണ്.കോൺഗ്രസ് തകർച്ച ആഗ്രഹിക്കുന്ന രണ്ട് രാഷ്ട്രീയ ശക്തിതകളാണ് ബി.ജെ.പി യും, സി.പി.എമ്മും. ഈ രണ്ട് ശക്തികളുടെയും ലക്ഷ്യം കോൺഗ്രസ് തകർച്ചയാണ്. ഈ തിരഞ്ഞെടുപ്പിൽ ഫാസിസത്തെ ചെറുക്കുവാനും സി.പി.എം ഭരണ തകർച്ചക്കും കരുത്ത് നൽകി യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുന്നതിന് ജാഗ്രത കാണിക്കാൻ പ്രവർത്തകർ സജ്ജമാകണമെന്ന് കണ്ണൂർ മണ്ഡലം ഇലക്ഷൻ ഡ്രൈവ് ഉൽഘാടനം ചെയ്ത് കല്ലായി വ്യക്തമാക്കി. പ്രസിഡന്റ് ഫാറൂക് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ മുഖ്യ ഭാഷണം നടത്തി. ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി അഡ്വ എം പി മുഹമ്മദലി വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി മുസ്ലിഹ് മഠത്തിൽ സ്വാഗതവും , ട്രഷറർ പി സി അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു, ജില്ലാ വൈസ് പ്രസിഡന്റ് ടി എ തങ്ങൾ, മണ്ഡലം ഭാരവാഹികൾ ആയ സി എറമുള്ളാൻ, ടി കെ നൗഷാദ്, കെ.പി അബ്ദുൽ സലാം, റിയാസ് കാനിച്ചേരി, കോളേക്കര മുസ്തഫ, പി സി അമീനുള്ള, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ ആയ റിഷാം താണ, ഷമീമ ടീച്ചർ, യൂത്ത് ലീഗ് നേതാക്കൾ ആയ സി എം ഇസ്സുദ്ദീൻ, നസീർ പുറത്തിൽ, എം കെ പി മുഹമ്മദ് വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് പി ഖൗലത് , കെ. ആരിഫ , നിസാമി നീർച്ചാൽ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാർ, ശാഖ പ്രസിഡന്റ് സെക്രട്ടറിമാർ, മേഖല ഭാരവാഹികൾ, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്ത കൺവെൻഷനിൽ തിരഞ്ഞെടുപ്പ് പദ്ധതികൾ ആസൂത്രണം ചെയ്തു.വോട്ടർ പട്ടിക തീവ്ര പരിശോധന, ബൂത്ത് തല യു.ഡി.എഫ് കമ്മിറ്റി രൂപീകരണം , ബി.എൽ എ. പഞ്ചായത്ത് മേഖലാ തല കേമ്പ് എന്നിവ നടത്തുന്നതിന് പരിപാടികൾ ആവിഷ്ക്കരിച്ചു.













Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam