പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഗൾഫ് മേഖലയിലെ നാല് യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം.
ടെഹ്റാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിയൻ നഗരങ്ങളിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി പശ്ചിമേഷ്യയിലെ നാല് പ്രധാന അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ് ഈ വിവരം പുറത്തുവിട്ടത്.ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, കുവൈറ്റിലെ അൽ സേലം എയർ ബേസ്, യുഎഇയിലെ അൽ ദാഫ്ര എയർ ബേസ്, ബഹ്റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.
അബുദാബി, മനാമ, ദോഹ എന്നിവിടങ്ങളിൽ മിസൈൽ പതനത്തെത്തുടർന്ന് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments