Posts

Showing posts from September, 2026

വളപട്ടണത്ത് അനധികൃത ആറ്റു മണൽ കടത്ത്: രണ്ട് ടിപ്പർ ലോറികൾ പിടികൂടി; തോണി നശിപ്പിച്ചു.

Image
Newsofkeralam | a online news portal  ​വളപട്ടണം: പാപ്പിനിശ്ശേരി പാറക്കൽ കടവിൽ നിന്ന് അനധികൃതമായി ആറ്റു മണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ വളപട്ടണം പോലീസ് പിടികൂടി. രാത്രികാല പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പോലീസിന്റെ ഈ ശക്തമായ നടപടി ഉണ്ടായത്. ​KL 32 6167, KL 32 7096 എന്നീ ടിപ്പർ ലോറികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമേ, പുഴയിൽ നിന്ന് പൂഴി കോരുവാൻ ഉപയോഗിച്ചിരുന്ന ഒരു തോണിയും പ്രദേശത്തുനിന്ന് കണ്ടെെടുക്കുകയും അത് നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് അനധികൃത മണൽക്കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്. വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ എസ്.ഐ. അജയൻ, സി.പി.ഒ. നവീൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നടപടികൾ സ്വീകരിച്ചത്. അനധികൃത പ്രവർത്തനങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

എറിയാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക് ഡ്രിൽ സംഘടിപ്പിച്ചു.

Image
Newsofkeralam | a online news portal  തൃശൂർ : യുനെസ്കോ- ഐ.ഒ.സി 'സുനാമി റെഡി' പദ്ധതിയുടെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക് ഡ്രിൽ സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളും ഏകോപനവും വിലയിരുത്തുന്നതിനായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മോക് ഡ്രിൽ നടത്തിയത്. ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്ന് സുനാമി മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പരിശീലനത്തിന് തുടക്കമിട്ടത്.  മുന്നറിയിപ്പ് ലഭിച്ച ഉടൻതന്നെ കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫെൻസ്, ആപ്തമിത്ര വോളണ്ടിയർമാർ എന്നിവർ ചേർന്ന് ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. തുടർന്ന് ഇവരെ എറിയാട് സൈക്ളോൺ ഷെൽട്ടറിലേക്ക് മാറ്റി.ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ (ഇൻ ചാർജ്) ബിന്ദുവിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.  കൊടുങ്ങല്ലൂർ താലൂക്ക് ഇൻസിഡന്റ് കമ്മാൻഡറായ തഹസീൽദാർ, അഴിക്കോട് കോസ്റ്റൽ പോലീസ്, ആരോഗ്യ, റവന്യൂ, വിദ്യാഭ്യാസ, ഫിഷറീസ്, മറൈൻ എൻഫോഴ്സ...

ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം : എസ്.ഡി.ടി.യു കണ്ണൂർ ജില്ല കമ്മിറ്റി കലക്ട്രേറ്റ് ധർണ്ണ നടത്തി.

Image
Newsofkeralam | a online news portal  എസ്.ഡി.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ   കണ്ണൂർ : ഓട്ടോ-ടാക്സി നിരക്കുകൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഇന്ധന വില, വാഹനങ്ങളുടെ സ്പെയർ പാർട്സുകളുടെ വില, ഇൻഷുറൻസ്, ക്ഷേമനിധി, അറ്റകുറ്റപ്പണി ചെലവുകൾ, നിത്യോപയോഗ ജീവിതച്ചെലവുകൾ എന്നിവ കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിലവിലെ നിരക്ക് തൊഴിലാളികളുടെ ഉപജീവനത്തിന് പര്യാപ്തമല്ലെന്ന് എസ്.ഡി.ടി.യു സംസ്ഥാന സെക്രട്ടറി എം. ജെ മാത്യു പറഞ്ഞു. എസ്.ഡി.ടി.യു  ജില്ലാ പ്രസിഡന്റ് എസ്.പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി നവാസ്. ടി.കെ സ്വാഗതം പറഞ്ഞു. എസ്.ഡി.ടി.യു ജില്ലാ ട്രഷറർ ലത്തീഫ്  നന്ദിയും പറഞ്ഞു. ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം : എസ്.ഡി.ടി.യു കണ്ണൂർ ജില്ല കമ്മിറ്റി കലക്ട്രേറ്റ് ധർണ്ണ നടത്തി. മഹിളാ കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു.

മഹിളാ കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു.

Image
Newsofkeralam | a online news portal  കണ്ണൂർ : മഹിളാ കോൺഗ്രസ് സ്ഥാപക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാക്കളും മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ മഹിളാ കോൺഗ്രസ് ജില്ല അധ്യക്ഷ ശ്രീജ മഠത്തില്‍ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന്റെ ആവശ്യകതയും ജനാധിപത്യ സംരക്ഷണത്തിൽ വനിതകളുടെ പങ്കും നേതാക്കൾ ചൂണ്ടിക്കാട്ടി. മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി ശക്തമായി ഇടപെടാനും യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രമാനന്ദ്, പുഷ്പലത കെ എൻ, ഉഷ അരവിന്ദ്, പദ്മിനി കെ പി, പദ്മജ എൻ പി, അജിത ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

രോഗബാധിതനായ കുന്നുമ്മൽ മാധവന് കാറിനടുത്തേക്ക് എത്തി പട്ടയം കൈമാറി മന്ത്രി എ.പി. അനിൽകുമാർ.

Image
Newsofkeralam | a online news portal  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പട്ടയമേള വേദിയിലേക്ക് നേരിട്ടെത്താൻ കഴിയാതിരുന്ന രോഗബാധിതനായ കുന്നുമ്മൽ മാധവന് കാറിനടുത്തേക്ക് നേരിട്ടെത്തി പട്ടയം കൈമാറി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. തലപ്പിള്ളി താലൂക്കിലെ പൈങ്കുളം വില്ലേജിൽ സർവ്വേ നമ്പർ 587/B8 ൽ പെട്ട 80 സെന്റ് മിച്ചഭൂമിയുടെ പട്ടയമാണ് വിതരണം ചെയ്തത്. കുന്നുമ്മൽ വീട്ടിൽ രാമന്റെ മകൻ കേശവന് അനുവദിച്ചിരുന്ന പട്ടയം, അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് സഹോദരനും അവകാശിയുമായ മാധവൻ ഏറ്റുവാങ്ങുകയായിരുന്നു.

മുണ്ടേരി കാനിച്ചേരി ജുമാ മസ്ജിദിന് സമീപം കാഞ്ഞിരപ്പോയിലിൽ താമസിക്കുന്ന പൈത്തിന്റെ വളപ്പിൽ ഹസ്സൻ മൗലവി നിര്യാതനായി

Image
Newsofkeralam | a online news portal  കണ്ണൂർ: മുണ്ടേരി കാനിച്ചേരി ജുമാ മസ്ജിദിന് സമീപം കാഞ്ഞിരപ്പോയിലിൽ താമസിക്കുന്ന പൈത്തിന്റെ വളപ്പിൽ ഹസ്സൻ മൗലവി (75) നിര്യാതനായി. ഭാര്യ: റുഖിയ കാഞ്ഞിരപ്പോയിൽ. മക്കൾ. നൗഫൽ,അൻവർ, റൈഹാനത് ,ആസിയ. മരുമക്കൾ: കമാൽ, റഷീദ്, റഹൂഫ്, ഫൗസിയ ഫാത്തിമ. സഹോദരങ്ങൾ. ഹമീദ് മൗലവി, കദീജ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1. 30 ന് ശേഷം കാനിചേരി ജുമാമസ്ജിദ് കബർസ്ഥാനിൽ.

അഹ്‌ലൻ മഹല്ലിന്റെ ആദരവ്: മുൻകാല സേവനങ്ങൾക്ക് സമുചിത സ്മരണ, നാടിന് മാതൃകാപരമായ ഒരു അനുഭവമായി മാറിയ ആദരവ്.

Image
Newsofkeralam | a online news portal          കണ്ണൂർ : നബിദിനാ ഘോഷത്തോടനുബന്ധിച്ച് ഐ.എം.ജെ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടയാട് മഹല്ലിലെ മുൻകാല സേവനങ്ങളെ പരിഗണിച്ച് നാടിന്റെ സാംസ്കാരിക - ആത്മീയ രംഗങ്ങളിൽ തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ മുതിർന്ന നിവാസികളെ ഉപഹാരം നൽകി ആദരിച്ചു. ഈ ആദരവ് നാടിന് മാതൃകാപരമായ ഒരു അനുഭവമായി മാറി. മുണ്ടയാട് മഹല്ലിന്റെ ചരിത്രത്തിൽ താങ്ങും തണലുമായി നിന്നവരുടെ നിസ്വാർത്ഥ സേവനങ്ങളെ കൃതജ്ഞതയോടെ സ്മരിച്ച ഈ സംഗമം, തലമുറകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രകാശപൂരിതമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മഹല്ല് ഭാരവാഹികളും പ്രമുഖ പണ്ഡിതന്മാരും സന്നിഹിതരായ ഈ ചടങ്ങിൽ, മുതിർന്ന വ്യക്തികളെ തേടിയെത്തിയ ഈ ആദരം സമൂഹത്തിന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വലിയൊരു സന്ദേശമാണ് നൽകുന്നത്. മുൻഗാമികളെ ചേർത്തുപിടിക്കുന്ന ഈ സൽക്കർമ്മം ഒരു തുടക്കം മാത്രമാണെന്നും  വരുംകാലങ്ങളിലും സ്നേഹത്തിന്റെയും ആദരവിന്റെയും ഈ സുവർണ്ണ അധ്യായം എല്ലാ വർഷവും തുടരുന്നതായിരിക്കും എന്ന് സംഘടകർ അറിയിച്ചു. • അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം,  കണ്ണൂർ ഡെസ്ക്.

പത്തരമാറ്റിൻ്റെ ഓർമ്മത്തിളക്കം’ പത്താം വാർഷികാഘോഷം വർണ്ണാഭമായി.

Image
Newsofkeralam | a online news portal • അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്ക്. കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'ഓർമ്മത്തോപ്പ്' സംഘടിപ്പിച്ച പത്താം വാർഷികാഘോഷ സംഗമം 'പത്തരമാറ്റിൻ്റെ ഓർമ്മത്തിളക്കം' സ്കൂൾ അങ്കണത്തിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കണ്ണൂർ എം എൽ എ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ച സാംസ്കാരിക സമ്മേളനവും, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്ത പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ഗുരുവന്ദനം' പ്രോഗ്രാമിലും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. നജ്മ തബ്ഷീറ,  കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു, ഓർമ്മത്തോപ്പ് പ്രസിഡൻ്റ് സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൾ ഖല്ലാക്ക് എം.സി സ്വാഗതവും ഷാഹിന ടീച്ചർ നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ നൗഷാദ് പൂതപ്പാറയ്ക്ക് ട്രഷറർ ഷഹീദ ഇഖ്ബാലും പ്രധാനാധ്യാപിക സാജിത ടീച്ചർക്ക് അഡ്വ. നജ്മ തബ്ഷീറയും സ്നേഹാദരവ് കൈമാറി. കോർപ്പറേഷൻ കൗൺസിലർ സിറാജ് മാങ്ങാടൻ, ട്രഷറർ ...

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ സാമൂഹിക ജീവിതത്തിൽ ചലനങ്ങൾ ഉണ്ടാക്കണം : ജസ്റ്റിസ് കൗസർ എടപ്പകത്ത്.

Image
Newsofkeralam | a online news portal  കണ്ണൂർ : സമകാലിക വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ സാമൂഹിക ജീവിതത്തിൽ പരിവർത്തനങ്ങൾക്ക് പ്രേരകമാവണമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പകത്ത്  പറഞ്ഞു. വാരം ഡി.വി ഫാമിലി ട്രസ്റ്റിന്റെ ഡി.വി മൊയ്തീൻ കുട്ടി ഹാജി പുരസ്കാരം തളിപ്പറമ്പ് സർസയ്യിദ് കോളേജ് മാനേജർ അഡ്വ. പി മഹ്മൂദിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ. ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു. പുരസ്കാര ജേതാവിനെ അഡ്വ. പി വി സൈനുദ്ദീൻ പരിചയപ്പെടുത്തി. പ്രൊഫ. എ പി സുബൈർ മുഖ്യപ്രഭാഷണം നടത്തി. ഡി.വി മുഹമ്മദ് കുട്ടി എൻജിനീയർ, ഡി.വി മൊയ്ദീൻ കുഞ്ഞി, പ്രൊഫ. ഇസ്മായിൽ ഓലായിക്കര, മഹ്മൂദ് അള്ളാംകുളം, ഡി.വി ആശിഖ് എന്നിവർ പ്രസംഗിച്ചു. പി എം ബഷീർ സ്വാഗതവും ഡി.വി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. • അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.

താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമാണ സാധ്യത പരിശോധിക്കുന്നതിനായി സ്ഥലം എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥല പരിശോധന നടത്തി.

Image
Newsofkeralam | a online news portal  കണ്ണൂർ : താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമാണ സാധ്യത പരിശോധിക്കുന്നതിനായി സ്ഥല പരിശോധന നടത്തി. അഡ്വ. ടി ഒ മോഹനൻ എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ 50 വർഷക്കാലമായി നാട്ടുകാരുടെ ആവശ്യമാണ് ഇവിടെ റെയിൽവേ മേൽപാലം വേണം എന്നുള്ളത്.  ഭൂരിഭാഗം സമയവും ഗേറ്റ് അടഞ്ഞുകിടക്കുന്നത് കാരണം താഴെ ചൊവ്വ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.  മേലെ ചൊവ്വ തെക്കി ബസാർ മേൽപ്പാലങ്ങൾ, നടാൽ റെയിൽവേ മേൽപാലം, ഒ കെ യു പി സ്കൂൾ അടിപ്പാത, മുണ്ടയാട് ജേണലിസ്റ്റ് കോളനി കിഴുത്തള്ളി സർവീസ് റോഡ് തുടങ്ങിയ വിഷയങ്ങൾ ചുണ്ടിക്കാട്ടി നഗരത്തിലെ ഗതാഗത ക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടി.ഒ.മോഹനൻ എം എൽ എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നിരുന്നു. യോഗ തീരുമാനപ്രകാരം പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള മണ്ഡലത്തിലെ പ്രവൃത്തി പുരോഗതികൾ വിലയിരുത്തുന്നതിന് എത്തിച്ചേരുമെന്ന് അറിയിച്ചിട...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം റദ്ദാക്കുക:കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

Image
Newsofkeralam | a online news portal  പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം റദ്ദാക്കുക, മംഗലാപുരം സ്റ്റേഷൻ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറർ വി. എ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.നേതാക്കളായ എംപി ഉണ്ണികൃഷ്ണൻ,റിജിൽ മാക്കുറ്റി ,അമൃത രാമകൃഷ്ണൻ,അഡ്വ.റഷീദ് കവ്വായി, വി വി പുരുഷോത്തമൻ,തുടങ്ങിയവർ സംസാരിച്ചു . നേതാക്കളായ പി ടി മാത്യു ,കെ പ്രമോദ് ,രാധാകൃഷ്ണൻ മാസ്റ്റർ ,കെ ബാലകൃഷ്ണൻ മാസ്റ്റർ, വി ആർ ഭാസ്കരൻ ,മനോജ് കുവേരി,കെ കെ സുരേഷ് ,പി മുഹമ്മദ് ഷമ്മാസ് , കെ പി സാജു, ടി ജനാർദ്ദനൻ , ബിജു ഉമ്മർ ,ശ്രീജ മഠത്തിൽ ,ഹരിദാസ് മൊകേരി ,സി ടി സജിത്ത് ,ടി കെ അജിത്ത് , കല്ലിക്കോടൻ രാഗേഷ്, എം പി അരവിന്ദാക്ഷൻ ,കായ്ക്കൽ രാഹുൽ, തുണ്ടിക്കോത്ത് ലക്ഷ്മണൻ,കൂക്കിരി രാഗേഷ് ,പി കെ സരസ്വതി, മുണ്ടേരി ഗംഗാധരൻ,കാപ്പാടൻ ശശിധരൻ...

തൃശ്ശൂർ ജില്ലയിലെ അഞ്ച് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Image
Newsofkeralam | a online news portal  തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ച് വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം, ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി, ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 28-ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29-ന് രാവിലെ പത്തിന് വോട്ടെണ്ണൽ നടത്തും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിജ്ഞാപനവും തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും സെപ്റ്റംബർ മൂന്നിന് പൂർത്തിയായി. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ പത്തും സൂക്ഷ്മപരിശോധന സെപ്റ്റംബർ 11-നുമാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. പുതുക്കിയ സമ്മതിദായക പട്ടിക ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്...

പുതിയതെരുവിൽ നിന്ന് നിർത്തിയിട്ട ഡെലിവറി വാഹനത്തിൽ സൂക്ഷിച്ച പണം കവർന്ന പ്രതിയെ വളപട്ടണം പോലീസ് പിടികൂടി.

Image
Newsofkeralam | a online news portal  കണ്ണൂർ : പുതിയതെരുവിൽ നിന്ന് നിർത്തിയിട്ട ഡെലിവറി വാഹനത്തിൽ സൂക്ഷിച്ച പണം കവർന്ന പ്രതിയെ വളപട്ടണം പോലീസ് പിടികൂടി. പുതിയ തെരുവിലെ സ്റ്റൈലോ കോർണറിലെ ഒരു ഷോപ്പിലെ സമീപം വാഹനം നിർത്തി സാധനം ഇറക്കുന്നതിനിടെ വാഹനത്തിൽ ഉണ്ടായിരുന്ന തുക കവരുകയായായിരുന്നു. ശിവപുരം മാലൂർ സബീന മൻസിലിൽ ഹാരിസ് വി.സി (47) നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം എസ്.എച്ച്.ഒ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ എം. അജയൻ, പി. മധുസൂദനൻ, എ.എസ്.ഐ ഷാജി, സി.പി.ഒ.മാരായ നവീൻ, സുകേഷ് കൃഷ്ണൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒളിവിൽ കഴിയുന്ന കൊടിയേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.  വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിൽ ഉണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. പല സ്ഥലങ്ങളിൽ പോയി ലോഡ്ജ്‌ എടുത്തു താമസിക്കുകയും അവിടുന്ന് കവർച്ച നടത്തുകയുമാണ് ഇയാളുടെ പതിവ്. കർണാടകയിലും കൂത്തുപറമ്പിലും ഇയാൾക്ക് കേസുണ്ട്.  • അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.