ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം : എസ്.ഡി.ടി.യു കണ്ണൂർ ജില്ല കമ്മിറ്റി കലക്ട്രേറ്റ് ധർണ്ണ നടത്തി.

Newsofkeralam | a online news portal 

എസ്.ഡി.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ 

കണ്ണൂർ : ഓട്ടോ-ടാക്സി നിരക്കുകൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഇന്ധന വില, വാഹനങ്ങളുടെ സ്പെയർ പാർട്സുകളുടെ വില, ഇൻഷുറൻസ്, ക്ഷേമനിധി, അറ്റകുറ്റപ്പണി ചെലവുകൾ, നിത്യോപയോഗ ജീവിതച്ചെലവുകൾ എന്നിവ കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിലവിലെ നിരക്ക് തൊഴിലാളികളുടെ ഉപജീവനത്തിന് പര്യാപ്തമല്ലെന്ന് എസ്.ഡി.ടി.യു സംസ്ഥാന സെക്രട്ടറി എം. ജെ മാത്യു പറഞ്ഞു. എസ്.ഡി.ടി.യു  ജില്ലാ പ്രസിഡന്റ് എസ്.പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി നവാസ്. ടി.കെ സ്വാഗതം പറഞ്ഞു. എസ്.ഡി.ടി.യു ജില്ലാ ട്രഷറർ ലത്തീഫ്  നന്ദിയും പറഞ്ഞു.








Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.