മഹിളാ കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു.

Newsofkeralam | a online news portal 



കണ്ണൂർ : മഹിളാ കോൺഗ്രസ് സ്ഥാപക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാക്കളും മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ മഹിളാ കോൺഗ്രസ് ജില്ല അധ്യക്ഷ ശ്രീജ മഠത്തില്‍ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന്റെ ആവശ്യകതയും ജനാധിപത്യ സംരക്ഷണത്തിൽ വനിതകളുടെ പങ്കും നേതാക്കൾ ചൂണ്ടിക്കാട്ടി. മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി ശക്തമായി ഇടപെടാനും യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രമാനന്ദ്, പുഷ്പലത കെ എൻ, ഉഷ അരവിന്ദ്, പദ്മിനി കെ പി, പദ്മജ എൻ പി, അജിത ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.