തൃശ്ശൂർ ജില്ലയിലെ അഞ്ച് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Newsofkeralam | a online news portal 



തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ച് വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം, ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി, ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 28-ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29-ന് രാവിലെ പത്തിന് വോട്ടെണ്ണൽ നടത്തും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിജ്ഞാപനവും തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും സെപ്റ്റംബർ മൂന്നിന് പൂർത്തിയായി. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ പത്തും സൂക്ഷ്മപരിശോധന സെപ്റ്റംബർ 11-നുമാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. പുതുക്കിയ സമ്മതിദായക പട്ടിക ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറിലും വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഏർപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുക.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.