പുതിയതെരുവിൽ നിന്ന് നിർത്തിയിട്ട ഡെലിവറി വാഹനത്തിൽ സൂക്ഷിച്ച പണം കവർന്ന പ്രതിയെ വളപട്ടണം പോലീസ് പിടികൂടി.
Newsofkeralam | a online news portal

കണ്ണൂർ : പുതിയതെരുവിൽ നിന്ന് നിർത്തിയിട്ട ഡെലിവറി വാഹനത്തിൽ സൂക്ഷിച്ച പണം കവർന്ന പ്രതിയെ വളപട്ടണം പോലീസ് പിടികൂടി. പുതിയ തെരുവിലെ സ്റ്റൈലോ കോർണറിലെ ഒരു ഷോപ്പിലെ സമീപം വാഹനം നിർത്തി സാധനം ഇറക്കുന്നതിനിടെ വാഹനത്തിൽ ഉണ്ടായിരുന്ന തുക കവരുകയായായിരുന്നു. ശിവപുരം മാലൂർ സബീന മൻസിലിൽ ഹാരിസ് വി.സി (47) നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം എസ്.എച്ച്.ഒ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ എം. അജയൻ, പി. മധുസൂദനൻ, എ.എസ്.ഐ ഷാജി, സി.പി.ഒ.മാരായ നവീൻ, സുകേഷ് കൃഷ്ണൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒളിവിൽ കഴിയുന്ന കൊടിയേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിൽ ഉണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. പല സ്ഥലങ്ങളിൽ പോയി ലോഡ്ജ് എടുത്തു താമസിക്കുകയും അവിടുന്ന് കവർച്ച നടത്തുകയുമാണ് ഇയാളുടെ പതിവ്. കർണാടകയിലും കൂത്തുപറമ്പിലും ഇയാൾക്ക് കേസുണ്ട്.
• അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.
Comments