രോഗബാധിതനായ കുന്നുമ്മൽ മാധവന് കാറിനടുത്തേക്ക് എത്തി പട്ടയം കൈമാറി മന്ത്രി എ.പി. അനിൽകുമാർ.
Newsofkeralam | a online news portal
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പട്ടയമേള വേദിയിലേക്ക് നേരിട്ടെത്താൻ കഴിയാതിരുന്ന രോഗബാധിതനായ കുന്നുമ്മൽ മാധവന് കാറിനടുത്തേക്ക് നേരിട്ടെത്തി പട്ടയം കൈമാറി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ.
തലപ്പിള്ളി താലൂക്കിലെ പൈങ്കുളം വില്ലേജിൽ സർവ്വേ നമ്പർ 587/B8 ൽ പെട്ട 80 സെന്റ് മിച്ചഭൂമിയുടെ പട്ടയമാണ് വിതരണം ചെയ്തത്. കുന്നുമ്മൽ വീട്ടിൽ രാമന്റെ മകൻ കേശവന് അനുവദിച്ചിരുന്ന പട്ടയം, അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് സഹോദരനും അവകാശിയുമായ മാധവൻ ഏറ്റുവാങ്ങുകയായിരുന്നു.

Comments