വളപട്ടണത്ത് അനധികൃത ആറ്റു മണൽ കടത്ത്: രണ്ട് ടിപ്പർ ലോറികൾ പിടികൂടി; തോണി നശിപ്പിച്ചു.

Newsofkeralam | a online news portal 


​വളപട്ടണം: പാപ്പിനിശ്ശേരി പാറക്കൽ കടവിൽ നിന്ന് അനധികൃതമായി ആറ്റു മണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ വളപട്ടണം പോലീസ് പിടികൂടി. രാത്രികാല പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പോലീസിന്റെ ഈ ശക്തമായ നടപടി ഉണ്ടായത്.
​KL 32 6167, KL 32 7096 എന്നീ ടിപ്പർ ലോറികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമേ, പുഴയിൽ നിന്ന് പൂഴി കോരുവാൻ ഉപയോഗിച്ചിരുന്ന ഒരു തോണിയും പ്രദേശത്തുനിന്ന് കണ്ടെെടുക്കുകയും അത് നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് അനധികൃത മണൽക്കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്. വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ എസ്.ഐ. അജയൻ, സി.പി.ഒ. നവീൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നടപടികൾ സ്വീകരിച്ചത്. അനധികൃത പ്രവർത്തനങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.