പത്തരമാറ്റിൻ്റെ ഓർമ്മത്തിളക്കം’ പത്താം വാർഷികാഘോഷം വർണ്ണാഭമായി.
Newsofkeralam | a online news portal
കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'ഓർമ്മത്തോപ്പ്' സംഘടിപ്പിച്ച പത്താം വാർഷികാഘോഷ സംഗമം 'പത്തരമാറ്റിൻ്റെ ഓർമ്മത്തിളക്കം' സ്കൂൾ അങ്കണത്തിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കണ്ണൂർ എം എൽ എ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ച സാംസ്കാരിക സമ്മേളനവും, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്ത പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ഗുരുവന്ദനം' പ്രോഗ്രാമിലും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. നജ്മ തബ്ഷീറ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു, ഓർമ്മത്തോപ്പ് പ്രസിഡൻ്റ് സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൾ ഖല്ലാക്ക് എം.സി സ്വാഗതവും ഷാഹിന ടീച്ചർ നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ നൗഷാദ് പൂതപ്പാറയ്ക്ക് ട്രഷറർ ഷഹീദ ഇഖ്ബാലും പ്രധാനാധ്യാപിക സാജിത ടീച്ചർക്ക് അഡ്വ. നജ്മ തബ്ഷീറയും സ്നേഹാദരവ് കൈമാറി. കോർപ്പറേഷൻ കൗൺസിലർ സിറാജ് മാങ്ങാടൻ, ട്രഷറർ കെ ഷഹീദ ഇഖ്ബാൽ, മുൻ എ ഡി എം ഒ.മുഹമ്മദ് അസ്ലം, ജന.സിക്രട്ടറി ടി ഷറഫുദ്ദീൻ, വൈ. പ്രസി. സെമീറ മെഹബൂബ്, സിക്രട്ടറിമാരായ ഷഹനാസ് ഗസാലി, മിസ്രിയ്യ ആശിഖ്, കൺവീനർ മുഹ്സിന ഫൈസൽ, ഭാരവാഹികളായ ബി സമീറ, ആഷിഖ് കെ എം, മനാസ് ചിറക്കൽ കുളം, മുൻ മേയർ മുസ്ലിഹ് മഠത്തിൽ, ഡി.ഐ.എസ് സെക്രട്ടറി അൽതാഫ് മാങ്ങാടൻ, തുടങ്ങിയവർ സംസാരിച്ചു, മുൻ അധ്യാപകരായ പി വി ലതിക, പി വിജയൻ, കെ പി അബ്ദുൽ അസീസ്, എ അഷ്രഫ്, എന്നിവർ മറുമൊഴി പ്രഭാഷണം നടത്തി. ശീർഷക മത്സരത്തിൽ വിജയിയായ അബു ഷാമിന് വേദിയിൽ ഉപഹാരം നൽകി. തുടർന്ന് ഉന്നതവിജയം നേടിയ പ്രതിഭകൾക്കും വിവിധ മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളായ സംസ്ഥാന ജേതാക്കളുടെ ഒപ്പനയും ആൻ്റി ഡ്രഗ്സ് ഫ്ലാഷ് മൂവും സദസിന് വേറിട്ട അനുഭൂതിയായി മാറി, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലി ഉദ്ഘാടനം ചെയ്തു. സംഗീത കലാവിരുന്നിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം മുഖ്യാതിഥിയായി. ഗായകൻ കണ്ണൂർ ഷാഫിക്ക് വേദിയിൽ പ്രത്യേക സ്നേഹാദരവ് സമർപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സിറ്റി ഈണം സംഗീതകലാ അക്കാദമിയുടെ കരോക്കെ ഗാനമേളയും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ഭാരവാഹികളായ വൈ. പ്രസി. കെ നഫ്സത്ത്, ഉമർ ഫാറൂഖ്, ഷഹന സിറാജ്, പി കെ ഷഹനാസ്, സാബിറ ഹാരിസ്, തനൂജ ഹാറൂൺ, ടി അനസ് തുടങ്ങിയവർ നേതൃത്വം നല്കി.
• അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.

Comments