അഹ്‌ലൻ മഹല്ലിന്റെ ആദരവ്: മുൻകാല സേവനങ്ങൾക്ക് സമുചിത സ്മരണ, നാടിന് മാതൃകാപരമായ ഒരു അനുഭവമായി മാറിയ ആദരവ്.

Newsofkeralam | a online news portal 
       

കണ്ണൂർ : നബിദിനാ ഘോഷത്തോടനുബന്ധിച്ച് ഐ.എം.ജെ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടയാട് മഹല്ലിലെ മുൻകാല സേവനങ്ങളെ പരിഗണിച്ച് നാടിന്റെ സാംസ്കാരിക - ആത്മീയ രംഗങ്ങളിൽ തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ മുതിർന്ന നിവാസികളെ ഉപഹാരം നൽകി ആദരിച്ചു. ഈ ആദരവ് നാടിന് മാതൃകാപരമായ ഒരു അനുഭവമായി മാറി. മുണ്ടയാട് മഹല്ലിന്റെ ചരിത്രത്തിൽ താങ്ങും തണലുമായി നിന്നവരുടെ നിസ്വാർത്ഥ സേവനങ്ങളെ കൃതജ്ഞതയോടെ സ്മരിച്ച ഈ സംഗമം, തലമുറകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രകാശപൂരിതമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മഹല്ല് ഭാരവാഹികളും പ്രമുഖ പണ്ഡിതന്മാരും സന്നിഹിതരായ ഈ ചടങ്ങിൽ, മുതിർന്ന വ്യക്തികളെ തേടിയെത്തിയ ഈ ആദരം സമൂഹത്തിന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വലിയൊരു സന്ദേശമാണ് നൽകുന്നത്. മുൻഗാമികളെ ചേർത്തുപിടിക്കുന്ന ഈ സൽക്കർമ്മം ഒരു തുടക്കം മാത്രമാണെന്നും 
വരുംകാലങ്ങളിലും സ്നേഹത്തിന്റെയും ആദരവിന്റെയും ഈ സുവർണ്ണ അധ്യായം എല്ലാ വർഷവും തുടരുന്നതായിരിക്കും എന്ന് സംഘടകർ അറിയിച്ചു.

• അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം,  കണ്ണൂർ ഡെസ്ക്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.