റിപ്പബ്ലിക് ദിനം കാസര്‍കോട് ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തി.
കാസര്‍കോട്: റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടത്തിയത്. ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി.അഖില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഫസ്റ്റ് കമാന്‍ഡെന്റായി ശിവം ഐ.പിഎസ്, സെക്കന്റ് ഇന്‍ കമാന്‍ഡറായി കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എം.സദാശിവന്‍ എന്നിവര്‍ പരേഡ് നിയന്ത്രിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ് അനൂപ് നേതൃത്വം നല്‍കിയ ലോക്കല്‍ പോലീസ്, കാസര്‍കോട് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എം വി ശരണ്യ നയിച്ച വനിത പോലീസ്, കാസര്‍കോട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജി.ആദര്‍ശ് നയിച്ച എക്സൈസ് ഡിവിഷന്‍, കെ.വി ബ...