രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു.
കണ്ണൂർ : രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി തെക്കി ബസാറിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്നും കാൽ നടയായി പ്രവർത്തകരോടൊപ്പം ജില്ലാ കലക്ടറേറ്റിൽ എത്തി ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ പി ആർ വേശാല, ബാബു ഗോപിനാഥ്, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കടന്നപ്പള്ളി രാമചന്ദ്രൻ ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക നൽകി.
Comments