സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.


                     
- അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.         ന്യൂസ്‌ ഓഫ് കേരളം

കണ്ണൂർ : ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ കണ്ണൂർ എമ്പയർ ചാപ്റ്ററും, കണ്ണൂർ ഓൺക്യൂർ ഇൻ്റർഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിങ് സെന്ററും തണൽ ദയ റിഹാബിലിറ്റേഷൻ ട്രെസ്റ്റും സംയുക്തമായി നടത്തിയ സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ ഡോക്ടർ അബ്ദുള്ള കെ പി, ഡോക്ടർ അതുൽ ഹരീന്ദ്രൻ, ഡോക്ടർ ഗീത മേക്കോത്ത്, ഡോക്ടർ ദീപ്തി ടി ആർ എന്നിവർ നയിച്ചു. തുടർന്ന് സൗജന്യ ആരോഗ്യ പരിശോധനയും നടത്തി. കൂടാതെ നിരവധി പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന് ഡോക്ടർ ദീപ്തി ടി ആർ, ഡോക്ടർ അതുൽ ഹരീന്ദ്രൻ, ഡോക്ടർ അബ്ദുൽ റഹ്‌മാൻ, ജെസിഐ സോൺ കോർഡിനേറ്റർ സുറുമി ഷിറാസ് , ലേഡി ഡയറക്ടർ ശ്രുതി കിഷോർ എന്നിവർ ആശംസ അർപ്പിച്ചു. ജെസി ഫാത്തിമ ഷിറാസ് നന്ദിയും പറഞ്ഞു. വേൾഡ് കാൻസർ ദിനത്തോട് അനുബന്ധിച്ച് സൗജന്യ ക്യാൻസർ സ്ക്രീനിങ് പരിശോധയും നടന്നു. 





Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam