ഹെന ഫാത്തിമയുടെ പ്രവർത്തനം മാതൃകാപരം.

- അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം

കണ്ണൂർ സിറ്റി: കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി ദാനം ചെയ്ത ഹെന ഫാത്തിമ. ടി. പിക്ക് സ്നേഹ സമ്മാന പ്രവാഹം. വാർഡ് 43 നീർച്ചാൽ ഡിവിഷന്റെ വാർഡ് കമ്മറ്റി യോഗത്തിൽ ഹെന ഫാത്തിമയെ അഭിനന്ദിക്കുകയും സ്നേഹാദരവ് നൽകുകയും ചെയ്തു. ഡെപ്യൂട്ടി മേയർ കെ പി താഹിർ വാർഡ് കമ്മറ്റി യോഗം ഉൽഘാടനം ചെയ്യുകയും ആദരവ് സമ്മാനിക്കുകയും ചെയ്തു. മുൻ മേയർ മുസ്ലീഹ് മഠത്തിൽ പൊന്നാട അണിയിച്ചു. കരുണ വറ്റിയ ഈ കാലഘട്ടത്തിൽ മഹനീയമായ മാതൃകയാണു ഹെന കാണിച്ചിട്ടുള്ളത്. ഉമ്മുൽ ഖുവൈൻ കെ.എം.സി.സി ഭാരവാഹിയായ ജംസലിന്റെ മകളായ ഹെനയ്ക്ക് സേവന പാതയിൽ പിതാവാണ് മാതൃക. വാർഡ് കമ്മറ്റി യോഗത്തിൽ കൗൺസിലർ നിസാമി സി അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ജ്യോതി, യു പി മഹമൂദ്, എഞ്ചിനിയർ ഇബ്രാഹിം, എ. ഷംസുദ്ദീൻ, എ. നസീർ, ടി. കെ. അസീം, ഫൈസൽ.പി.പി, സിറാജ് മന്നാസ, രതീഷ് ആരംഭൻ, റാസിക് തോട്ടോൻ, പി സി നൗഷീർ മുൻ കൗൺസിലർമാരായ പി താഹിറ, എം എം ആയിഷബി, തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി ടീച്ചർമാർ, ആശ വർക്കാമാർ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിച്ചു, വാർഡ് കോർഡിനേറ്റർ ജ്യോതി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വാർഡ് വികസനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ വാർഡ് കമ്മറ്റി അംഗീകരിച്ചു.






Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam