കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.


കണ്ണൂർ: കാൾടെക്സ് ഭാഗത്ത് നിന്നും മൂന്നു പേരെ ലഹരിവസ്തുക്കൾ സഹിതം കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ 765 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. 
കാൽടെക്സ് ഭാഗത്ത് കാറിൽ ലഹരിവസ്തു ഉണ്ടെന്നുള്ള രഹസ്യവിരുദ്ധത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനുരൂപ് കെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ നിധീഷ്, സനൂപ്, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.




Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.