മന്ത്രി കെഎസ്ആർടിസിയെ തകർക്കുന്നത് സ്വകാര്യ മുതലാളിമാർക്ക് വേണ്ടി : രമേശ് ചെന്നിത്തല.
കണ്ണൂർ: കെഎസ്ആർടിസിയെ തകർത്തു സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാട് ആണ് ഗതാഗത മന്ത്രി സ്വീകരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസുകൾ വാങ്ങാതെയും നിയമനങ്ങൾ നടത്താതെയും ദയാവധത്തിന് വിട്ടിരിക്കുന്ന നിലപാട് ആണ് മന്ത്രിസ്വീകരിക്കുന്നത്.ഇടതു ഗവൺമെന്റ് കെഎസ്ആർടിസിയെ തകർക്കുന്നതോടൊപ്പം ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണ്. ഒരു ശതമാനം പോലും ഡിഎ നൽകാതെ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി കോമത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് എക്സ് എം. പി, കെപിസിസി വൈസ് പ്രസിഡന്റും, വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം.വിൻസന്റ് എംഎൽഎ, കെ പി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എ. എൻ.രാജേഷ്, എം. ഹാഷിം, ഒ. രാമചന്ദ്രൻ, പി.കെ.ജഗത് കുമാർ, ദിലീപ് കുമാർ. പി. കെ, രാജു ചത്തോത്ത്, ദിലീപൻ. കെ, കെ.വി. ദിനേശൻ, ടി. കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
Comments