ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി അനുശോചിച്ചു; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ.

Newsofkeralam | a online news portal 




എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ ടൂറിസം, സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി 
പി. സി. വിഷ്ണുനാഥ് അനുശോചിച്ചു.
നാൽപ്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ച അദ്ദേഹം മലയാള നാടകത്തിന്റെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. എഴുത്തുകാരൻ എന്ന നിലയിലും നാടകപ്രവർത്തകൻ എന്ന നിലയിലും പ്രഭാഷകനായും കലാസംഘാടകനായും അദ്ദേഹം നൽകിയ സംഭാവനകൾ സാംസ്കാരിക കേരളം എന്നും ഓർമിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

➖➖➖➖
 സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ആഗസ്റ്റ് 28ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ നടക്കും.
അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പേരിൽ ജില്ലാ കലക്ടർ പുഷ്പചക്രം സമർപ്പിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെയുള്ള പോലീസ് ബഹുമതികളും ഒരുക്കും.
ഇതു സംബന്ധിച്ച് പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് ജില്ലാ കളക്ടർക്കും പോലീസ് മേധാവികൾക്കും നിർദേശം നൽകി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.