ദീനുൽ ഇസ്ലാം സഭയുടെ നബിദിനാഘോഷം മന്ത്രി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.
Newsofkeralam | a online news portal
കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നബിദിനാഘോഷം പരിപാടി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കേരള വൈദ്യുതി പരിസ്ഥിതി പാർലമെൻററി കാര്യ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും . കണ്ണൂർ സിറ്റി റേഞ്ചിലെ വിവിധ മദ്രസ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന സ്കൗട്ട് മത്സരങ്ങളും ദഫ് മത്സരവും പൊതുസമ്മേളനവും ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വെച്ച് അരങ്ങേറുമെന്ന് സംഘാടകസമിതി അറിയിച്ചു.

Comments