ക്ലാസ്സ് സംഘടിപ്പിച്ചു.

Newsofkeralam | a online news portal 








ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്കിടി ജവഹർലാൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (JCET) നടന്നു വരുന്ന എൻ.സി.സി. വാർഷിക പരിശീലന ക്യാമ്പിലെ വനിതാ കേഡറ്റുകൾക്കായി സ്വയം പ്രതിരോധ (Self Defense) ക്ലാസ്സ് സംഘടിപ്പിച്ചു. 29.08.2026-ൽ നടന്ന പരിശീലന പരിപാടിയിൽ ക്യാമ്പിൽ പങ്കെടുത്ത 300-ഓളം വനിതാ കേഡറ്റുകൾ പരിശീലനം നേടി.
അടിയന്തര ഘട്ടങ്ങളിൽ പെൺകുട്ടികൾക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പ്രായോഗിക പരിശീലനമാണ് ക്ലാസ്സിൽ നൽകിയത്.
ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സരള, എ.എസ്.ഐ. ജമീല, സി.പി.ഒ. സജിത, എസ്.സി.പി.ഒ. കൃഷ്ണനുണ്ണി, സി.പി.ഒ. രതീഷ് എന്നിവർ ചേർന്ന് ക്ലാസ്സിന് നേതൃത്വം നൽകി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.