കൊല്ലം സിറ്റി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാവലോണം-2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. News

Newsofkeralam | a online news portal 






കൊല്ലം സിറ്റി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാവലോണം-2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മന്ത്രിമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥപ്രമുഖർ, പോലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്ത ആഘോഷ പരിപാടികൾ ജില്ലാ പോലീസ് ക്യാമ്പ് അങ്കണത്തിൽ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവിയോടൊപ്പം മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, കെ.എം ഷാജി, കോർപ്പറേഷൻ മേയർ, ജില്ലാ കളക്ടർ, കൊല്ലം എം.പി, ഇരവിപുരം എം.എൽ.എ എന്നിവരും മറ്റ് പൗരപ്രമുഖരും കൊല്ലം സിറ്റി പോലീസ് ഒരുക്കിയ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ജില്ലാ പോലീസ് ഹെഡ്‌കോർട്ടിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കലാപാരിപാടികളും മത്സരങ്ങളും അരങ്ങേറി. മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷ വേളയിൽ സ്വന്തം ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് സമൂഹത്തിന്റെ കാവലാളായി കണ്ണും കാതും കൂർപ്പിച്ച് കർത്തവ്യ നിരതരാകുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത.എം ഐ.പി.എസ് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണാശംസകൾ നേർന്നു. 

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.