ലോക മാനവികതാ ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ മാതൃസദനത്തിലെ അമ്മമാരെ ഉൾപ്പെടുത്തി സ്റ്റേഷനിൽ വച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. News

Newsofkeralam | a online news portal 




ഒറ്റപ്പാലം: ലോക മാനവികതാ ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ മാതൃസദനത്തിലെ അമ്മമാരെ ഉൾപ്പെടുത്തി സ്റ്റേഷനിൽ വച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 19 ലോക മാനവികതാ ദിനത്തിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഹാളിൽ വച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹത്തിൻെറയും സന്തോഷത്തിൻെറയും പൊന്നോണക്കാഴ്ചകൾ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് സേന ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. അമ്മമാരും പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്ന് പൂക്കളമിട്ടും ഓണപ്പാട്ടുകൾ പാടിയും ഓണസദ്യ പങ്കുവെച്ചും ദിനം അവിസ്മരണീയമാക്കി.
സമൂഹത്തോട് ചേർന്നുനിൽക്കുന്ന ഇത്തരം മാനവിക ഇടപെടലുകൾ പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനമൈത്രി പോലീസിന്റെ ഈ സ്നേഹാദരം മാതൃസദനത്തിലെ അമ്മമാർക്ക് പുതിയൊരു അനുഭൂതിയായി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.