കണ്ണൂരിൽ റോബോട്ട് ടോയിക്കുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാവ് അറസ്റ്റിൽ.

Newsofkeralam | a online news portal 



കണ്ണൂർ:കണ്ണൂരിൽ റോബോട്ട് ടോയിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്. അതിവിദഗ്‌ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്‌തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 20.5 ഗ്രാം എം.ഡി.എം.എ.യുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്. ഇത് ബംഗളൂരുവിൽ നിന്ന് പാഴ്സൽ വഴി അയച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം എസ്.ഐ. ഉണ്ണികൃഷ്ണൻ പി.യുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ. ബിജു, സി.പി.ഒ.മാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.