ഓണം ടൂറിസം വാരാഘോഷം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും; സെപ്റ്റംബര്‍ അഞ്ച് വരെ ഇടുക്കി ജില്ലയില്‍ വര്‍ണാഭമായ പരിപാടികള്‍ News

Newsofkeralam | a online news portal 



ഇടുക്കി : ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുത, പരിസ്ഥിതി, പാര്‍ലമെന്റ് കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നാളെ (സെപ്റ്റംബര്‍ 21) ചെറുതോണിയില്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ റോയി കെ. പൌലോസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഓണാശംസകള്‍ നേര്‍ന്ന് സംസാരിക്കും. എം.എല്‍.എമാരായ അഡ്വ.സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ് രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലയിലെ സാമൂഹിക രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നാളെ (ഓഗസ്റ്റ് 21) രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ പതാക ഉയര്‍ത്തും.  
 ഉച്ചയ്ക്ക് രണ്ട് മണിക്ക് വര്‍ണ്ണശബളമായ ഓണാഘോഷ വിളംബര ഘോഷയാത്ര ചെറുതോണി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കും. ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ഫ്‌ലോട്ടുകള്‍ എന്നിവ അണിനിരക്കും.  
ടൂറിസം വകുപ്പില്‍ നിന്ന് 15,50,000 രൂപയാണ് ജില്ലാതല ഓണാഘോഷത്തിനായി അനുവദിച്ചിട്ടുള്ളത്. 5 നിയമസഭാ മണ്ഡലങ്ങളിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഇടുക്കി മണ്ഡലത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും, ദേവികുളത്ത് മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെയും, പീരുമേടില്‍ കുമളി ഗ്രാമപഞ്ചായത്തിന്റെയും, ഉടുമ്പന്‍ചോലയില്‍ രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെയും, തൊടുപുഴയില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും, മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ഓണാഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര, അത്തപൂക്കള മത്സരം, വടംവലി, വോളിബോള്‍ മത്സരം, ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.  

ഓഗസ്റ്റ് 29 ന് ഓണാഘോഷത്തിന്റെ ഭാഗമായി അഡ്വഞ്ചര്‍ ടൂറിസം സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ ഡി.ടി.പി.സിയുടെ info@dtpcidukki.com (04862-232248) എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് പേര്, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇടുക്കി മണ്ഡലത്തിലെ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഓഗസ്റ്റ് 31ന് വൈകീട്ട് നാലിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തിന് ശേഷം അതേ വേദിയില്‍ ഗാനമേള നടക്കും. ഓണാഘോഷ പരിപാടികളുടെ സമാപനം സെപ്റ്റംബര്‍ അഞ്ചിന് തൊടുപുഴയിലാണ് നടക്കുക.  
പരിപാടികളെക്കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്സാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, എ.ഡി.എം മിനി കെ. ജോണ്‍, ഡി.ടി.പി.സി സെക്രട്ടറി ജിതിഷ് ജോസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എം.കെ നവാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അനില്‍ ആനിക്കാട്ട്, കള്‍ച്ചറല്‍ ആന്‍ഡ് കോംപറ്റിഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.പി സലിം എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.