ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു യുവാക്കൾ രാജാക്കാട് പോലീസിന്റെ പിടിയിൽ. News

Newsofkeralam | a online news portal 



 രാജകുമാരി സ്വദേശികളായ ആവണക്കംചാൽ ശൗര്യമാക്കൽ ജോയൽ ജോർജ് (28), മാണിക്കൽ ആനന്ദ് എം എസ് (30), പന്നിയാർ ജംഗ്ഷൻ പച്ചേലിൽ വീട്ടിൽ ജോയൽ ജോസ് (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എം എസ് -ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജകുമാരി ആവണക്കംചാൽ ഭാഗത്ത് പരിശോധിച്ചതിൽ പ്രതികൾ 18.170 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനായി കൈവശം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കണമെന്ന് പോലിസ് പറഞ്ഞു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.