കാഞ്ഞിരോട് ടി. പി റഹൂഫ് ഹാജി നിര്യാതനായി.

Newsofkeralam | a online news portal 




കാഞ്ഞിരോട്: കാഞ്ഞിരോട് - മയ്യിൽ റോഡിൽ മായൻമുക്ക് ടിപ്ടോപ്പ് ബസ് സ്റ്റോപ്പിന് സമീപം ചാളകണ്ടി ജഫർനാസിൽ താമസിക്കുന്ന ടി. പി റഹൂഫ് ഹാജി (70) നിര്യാതനായി. മാഹി സ്വദേശിയാണ്. കർണാടകയിലെ കൂർഗിലെ സിദ്ധപുരം ബസ് സ്റ്റാൻഡിലെ ആയിഷ സ്റ്റോർ ഉടമയും കാപ്പി തോട്ടം ഉടമയുമാണ്. സിദ്ധാപുരം മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയും മുസ്ലിം യത്തീംഖാനയുടെ കാര്യദർശിയുമാണ്. സിദ്ധാപുരം ഇഖ്റ ഹയർസെക്കൻഡറി സ്കൂൾട്രസ്റ്റ്‌ അംഗവുമാണ്. സിദ്ധാപുരത്തെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിയാണ്. പരേതരായ മാഹിയിലെ കണ്ടോത്ത് അബൂബക്കർ ഹാജിയുടെയും സാറയുടെയും മകനാണ്. ഭാര്യ : പരേതയായ ചാളക്കണ്ടി കദീജ സി.പി (കാഞ്ഞിരോട്). 
 മക്കൾ: ജഫ്രീന, റാഷീദ. ജാമാതാക്കൾ: റഫീഖ് (ഇരിക്കൂർ), സുഹൈൽ (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: മഹമൂദ്, മൊയ്തു, ഖലീൽ, വാഹിദ്, മറിയം, ഹസീന. ജനാസ നിസ്കാരം ശനിയാഴ്ച രാവിലെ 9ന് കാഞ്ഞിരോട് പുതിയപ്പള്ളി ജുമാമസ്ജിദിൽ. കബറടക്കം രാവിലെ 11ന് സിദ്ധാപുരം നെൽഹുദിക്കേരി കബർസ്ഥാനിൽ.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.