47-മത് കേരള പോലീസ് സ്‌പോർട്‌സ് & ഗെയിംസിൻെറ ഭാഗമായുള്ള സംസ്ഥാന പോലീസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പാലക്കാട്ട് പ്രൗഢോജ്ജ്വല തുടക്കം. News

Newsofkeralam | a online news portal






47-മത് കേരള പോലീസ് സ്‌പോർട്‌സ് & ഗെയിംസിൻെറ ഭാഗമായുള്ള സംസ്ഥാന പോലീസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പാലക്കാട്ട് പ്രൗഢോജ്ജ്വല തുടക്കം. ആഗസ്റ്റ് 20, 21 തിയതികളിലായി കോഴിക്കോട് ബൈപാസിലുള്ള SA ബാഡ്മിന്റൺ അക്കാദമി, മണപ്പുള്ളിക്കവിലുള്ള കോസ്‌മോപോളിറ്റൻ ക്ലബ്ബ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ പോലീസ് യൂണിറ്റുകളിൽ നിന്നായി 215 - ലധികം പുരുഷ-വനിതാ താരങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ കാറ്റഗറികളിലെ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ടൂർണ്ണമെന്റിൻെറ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 20-ന് രാവിലെ 09.30-ന് ബഹുമാനപ്പെട്ട തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. നാരായണൻ ടി. IPS നിർവ്വഹിച്ചു. ചടങ്ങിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. എ. അബ്ദുൾ റഷി IPS അദ്ധ്യക്ഷത വഹിച്ചു.
പാലക്കാട് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, മത്സരങ്ങൾ നിയന്ത്രിക്കുന്ന പാലക്കാട് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രതിനിധികൾ, കോസ്‌മോപോളിറ്റൻ ക്ലബ്ബ്, SA സ്‌പോർട്ടിംഗ് ബാഡ്മിന്റൺ അക്കാദമി എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.