കണ്ണൂർ കലക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Newsofkeralam | a online news portal 



കണ്ണൂര്‍ : കണ്ണൂർ കലക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന റവന്യൂ വകുപ്പിന്റെ ആഘോഷ പരിപാടികള്‍ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ഒന്നിച്ചിരിക്കാനും ഭക്ഷണവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍. ഓണം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡി.എം പി.എന്‍ പുരുഷോത്തമന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ കെ രാജേഷ് ഖന്ന, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ ഓണക്കളികളും അരങ്ങേറി. ജീവനക്കാര്‍ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. ഡിടിപിസി ഓണം വാരാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ഒരുക്കിയ പൂക്കളം മൂന്നാം സ്ഥാനം നേടി. മറ്റ് വകുപ്പുകളും വിവിധ പരിപാടികളോടെ ഓണാഘോഷവും ഓണസദ്യയും നടത്തി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.