കണ്ണൂരിൽ ടൗണിൽ വൻ കഞ്ചാവ് വേട്ട: 12 കിലോ ഗ്രാം കഞ്ചാവുമായി 3 അന്യ സംസ്ഥാന യുവാക്കൾ അറസ്റ്റിൽ. News
Newsofkeralam | a online news portal
*കണ്ണൂർ ഡിവിഷൻ*
*എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ*
*20/08/2026*
കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ ഹെവൻ ഇൻ ലോഡ്ജിൽ വെച്ച് 12 കിലോ ഗ്രാം കഞ്ചാവുമായി 1.സർവേശ് കുമാർ(36/2026), ഉത്തർപ്രദേശ് സ്വദേശി 2.രാജ് കുമാർ തീവാരി(38/2026), ബീഹാർ സ്വദേശി 3. സുശീൽ കുമാർ ഗിരി (36/2026), ഉത്തർ പ്രദേശ് സ്വദേശി എന്നിവരെ അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതികൾ കഞ്ചാവുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രതികൾ. കണ്ണൂർ ജില്ലയിലെ വിവിധ എക്സൈസ് ഓഫിസുകളിളും പോലീസ് സ്റ്റേഷനുകളിലും പ്രതികൾക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കണ്ടു പിടിക്കാൻ കേരള എടിഎസിന്റെന്റെയും എക്സൈസ് സൈബർ സെല്ലിന്റെയും സഹായം ലഭിച്ചിരുന്നു. പ്രതികളെ കണ്ടു പിടിക്കുന്നതിൽ എക്സൈസ് ഇൻസ്‌പെക്ടർ സിയാദ് എസ്സ്,
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ പി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, സുബിൻ എം, ജിജീഷ് സി, സുഹീഷ് കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Comments