ദേശീയപാത നിർമ്മാണം നടക്കുന്ന എളയാവൂരിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ടി ഒ മോഹനൻ എം എൽ എ സ്ഥലം സന്ദർശിച്ചു.
Newsofkeralam | a online news portal
കണ്ണൂർ : ദേശീയപാത നിർമ്മാണം നടക്കുന്ന
എളയാവൂരിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ടി ഒ മോഹനൻ എം എൽ എ, കണ്ണൂർ ജില്ലാ കളക്ടർ വിഷ്ണുരാജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.ചൊവ്വാഴ്ച രാവിലെ 6:00 മണിയോടെയാണ് കനത്ത മഴയെ തുടർന്ന് പ്രദേശത്ത് മണ്ണിടിഞ്ഞത്. ദേശീയപാത നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിലെ അശാസ്ത്രീയത കുറിച്ച് പല കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു. മണ്ണിടിച്ചൽ മൂലം സമീപത്ത് വീടുകളിലുള്ള താമസക്കാർ ആശങ്കയിലാണ്.
ദേശീയപാത നിർമ്മാണം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ടി ഒ മോഹനൻ എം എൽ എ അറിയിച്ചു.

Comments