ജിഎസ്ടി ദിനത്തോട് മുന്നോടിയായി ജിഎസ്ടി സംവാദ് സംഘടിപ്പിക്കുന്നു.


         • അബൂബക്കർ പുറത്തീൽ, 
         കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ : ജിഎസ്ടി നിലവിൽ വന്നു 9 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 2026 ജൂലൈ ഒന്നിന് ജിഎസ്ടി ദിനം ആഘോഷിക്കുകയാണ്. അതിനു മുന്നോടിയായി സെൻട്രൽ ജിഎസ്ടി ഡിപ്പാർട്മെന്റ് കണ്ണൂർ ഡിവിഷൻ, കോഴിക്കോട് കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിൽ വെച്ചു ജൂൺ 23 നു ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ 5.30 വരെ ജിഎസ്ടി സംവാദ് നടത്തുന്നു. ഈ പരിപാടിയിൽ നികുതിദായകർക്കും മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുക്കാവുന്നതാണ്. ജിഎസ്ടി ഡേയുടെ ഭാഗമായി ഈ മാസം 17 മുതൽ ജൂലൈ 1 വരെ കണ്ണൂർ സെൻട്രൽ ജിഎസ്ടി ഡിവിഷനിൽ ജിഎസ്ടി ഹെൽപ് ഡസ്ക് പ്രവർത്തിക്കുമെന്ന് കണ്ണൂർ സെൻട്രൽ ജിഎസ്ടി അസിസ്റ്റൻ്റ് കമ്മീഷണർ  മനോജ് കുമാർ എൻ അറിയിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.