ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു നിരവധി ആളുകളിൽ നിന്നും പണം വാങ്ങി വഞ്ചന നടത്തി കേസുകളിൽ പ്രതിയായതിന് ശേഷം കോടതിയിൽ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Newsofkeralam | a online news portal June 2026




കണ്ണൂർ : ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു നിരവധി ആളുകളിൽ നിന്നും പണം വാങ്ങി വഞ്ചന നടത്തി കേസുകളിൽ പ്രതിയായതിന് ശേഷം കോടതിയിൽ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര വാളകം അണ്ടൂർ പൂവത്തുങ്കൽ ഹൗസിൽ എസ്. സന്തോഷ്‌ കുമാറിനെ (56) യാണ് കണ്ണൂര് ക്രൈം ബ്രാഞ്ച് എസ്പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് പി.പി.ഷിനോജ് പി.ബിജു.കെ എന്നിവർ അടങ്ങുന്ന സംഘം എറണാകുളം കാക്കനാട് വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കണ്ണൂര് ക്രൈം ബ്രാഞ്ച് കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, കർണാടകയിലെ മംഗലാപുരം ഈസ്റ്റ്‌ എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിൽ ഉണ്ട്. ഇന്ത്യയിലും വിദേശത്തും സർക്കാർ,സ്വകാര്യ മേഖലകളിൽ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളിൽ നിന്നും പണം തട്ടിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.