Newsofkeralam | a online news portal
June 2026
കടയ്ക്കൽ (കൊല്ലം) : എം.ഡി.എം.എ കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചെറുകര, കുമ്മിൾ വില്ലേജിൽ പാറവിള വീട്ടിൽ വിഷ്ണു (35) നെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ 11-ന് 8.260 ഗ്രാം എം.ഡി.എം.എ കടത്തിയതുമായി ബന്ധപ്പെട്ട് കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിഷ്ണു സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു. തുടർ അന്വേഷണത്തിന്റെയും വ്യാപകമായ അന്വേഷണ നടപടികളുടെയും ഭാഗമായി പ്രതിയെ 2026 ജൂൺ 22-ന് എസ് ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ വിട്ടു വീഴ്ച്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസ് അറിയിച്ചു.
Comments