ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്രജൻ ബസിൽ യാത്ര നടത്തി; ഗ്രീൻ ഇന്ധനത്തിൻ്റെ പ്രോത്സാഹനത്തിനും ബസിൻ്റെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ബസ് യാത്രയെന്ന് മന്ത്രി. newdelhi news


ന്യൂഡൽഹി: സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്രജൻ ബസിൽ യാത്ര നടത്തി. 
കെ. എസ്. ആർ.ടി സി (സി.എം ഡി) പ്രമോജ് ശങ്കർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത കറങ്ങി സെൻട്രൽ സെക്രട്ടറിയേറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഹൈഡ്രജൻ ബസിൻ്റെ യാത്ര. 
ഗ്രീൻ ഇന്ധനത്തിൻ്റെ പ്രോത്സാഹനത്തിനും 
ബസിൻ്റെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ബസ് യാത്രയെന്ന് മന്ത്രി പറഞ്ഞു.
ഡി.എം.ആർ.സി അധികൃതരോടും ബസ് ഓപ്പറേറ്ററോടും ബസിൻ്റെ പ്രവർത്തനങ്ങളും സവിശേഷതകളും പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി യാത്ര അവസാനിപ്പിച്ചത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.