• അബൂബക്കർ പുറത്തീൽ,
കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം.
കണ്ണൂർ: കണ്ണൂർ സിറ്റി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിറ്റി പോലീസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ആർ.പി വിനോദിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സ്നേഹോപഹാരം കൈമാറി. അഷ്റഫ് ബംഗാളി മുഹല്ല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അറക്കൽ ഡിവിഷൻ കോർപ്പറേഷൻ കൗൺസിലർ സമീറ ഫിറോസ് കൂട്ടായ്മയുടെ സ്നേഹ സമ്മാനം എസ്.ഐയ്ക്ക് കൈമാറി.കോർപ്പറേഷൻ ആയിക്കര ഡിവിഷൻ കൗൺസിലർ സിറാജ് മാങ്ങാടൻ ചടങ്ങിൽ പൊന്നാട അണിയിച്ചു.വിവിധ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു. വി.പി ഡിവിഷൻ കൗൺസിലർ മുഹമ്മദ് ഷിബിലി,ഐയുഎംഎൽ മേഖല പ്രസിഡന്റ് അൽത്താഫ് മാങ്ങാടൻ,സിപിഎം ലോക്കൽ സെക്രട്ടറി ഷഹറാസ്,സിറ്റി കോൺഗ്രസ് കമ്മിറ്റി ടി. ഷറഫുദ്ദീൻ, ഐ എൻ എൽ സെക്രട്ടറി അസ്ലം പിലാക്കീൽ, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഇഖ്ബാൽ പൂക്കുണ്ടിൽ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സെക്രട്ടറി സി മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു.സാമൂഹിക സംഘടന പ്രതിനിധികളായ കണ്ണൂർ സ്നേഹതീരം ചീഫ് അഡ്മിൻ മുഹമ്മദ് യൂനുസ്,സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബൂ അൽമാസ്, ലഹരി വിരുദ്ധ കൂട്ടായ്മ വൈ. ചെയർമാൻ എം പി ഗസാലി, വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ.വി. സലീം എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. യാത്രയയപ്പിന് മറുപടിയായി എസ്.ഐ ആർ.പി വിനോദ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.പി മുബഷിർ, എം സി അബ്ദുൽ ഖല്ലാക്ക്, പി എം റയീസ്, സി ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിന് ജനകീയ കൂട്ടായ്മ കൺവീനർ കെ. നിസാമുദ്ദീൻ സ്വാഗതവും ടി കെ ഹംറാസ് നന്ദി പ്രകാശനവും നിർവ്വഹിച്ചു.
Comments