കളിപ്പാട്ട-വസ്ത്ര കച്ചവടങ്ങളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ ഒന്നാം പ്രതിയ്ക്ക് 21 വർഷം കഠിനതടവും 210000 രൂപ പിഴയും ശിക്ഷ വിധിച്ചു. 01
കളിപ്പാട്ട-വസ്ത്ര കച്ചവടങ്ങളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ ഒന്നാം പ്രതിയ്ക്ക് 21 വർഷം കഠിനതടവും 210000 രൂപ പിഴയും ശിക്ഷ വിധിച്ചു. 'റാമ്പോ' എന്ന പേരിൽ അറിയപ്പെടുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി റമീസ് റോഷൻ(30 വയസ്) എന്നയാളെയാണ് കോടതി ശിക്ഷച്ചത്. 22.11.2020 ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖും പാർട്ടിയും ചേർന്നാണ് ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വാടക വീട്ടിൽ വെച്ച് 88.12 ഗ്രാം MDMA, 0.93 ഗ്രാം LSD സ്റ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയത്. ഹാഷിബ് ശഹീൻ, സക്കീർ ഹുസൈൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. മൂന്നാം പ്രതിയ്ക്ക് 21 വർഷം തടവും 210000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. വിചാരണ പൂർത്തിയായ രണ്ടാം പ്രതി ഒളിവിലാണ്.മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി.അനിൽകുമാർ, കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജു എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമര്‍പ്പിച്ചത്. ബഹുമാനപ്പെട്ട മഞ്ചേരി NDPS സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീ. ടി.ജി.വർഗീസ് ആണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.

Comments