അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam
കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നിർമ്മിച്ച നടപ്പാതയുടെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.പുതിയ ബസ്റ്റാൻ്റിൽ നിന്നും താവക്കര ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിയാണിത്. കെ.കെ. ബിൽഡേഴ്‌സിനെതിരെ കോർപ്പറേഷൻ കേസ് നടത്തിയാണ് അനധികൃത നിർമ്മാണം പൊളിച്ച് നീക്കിയത്. കോടതി വിധി ഉണ്ടായിട്ടും പൊളിച്ച് നീക്കാത്തതിൽ മേയറും വാർഡ് കൗൺസിലറും ഉൾപ്പെടെ രംഗത്തിറങ്ങിയാണ് പൊളിച്ച് നീക്കിയത്.നിലവിൽ ഓവ് ചാലിന് മുകളിലായി സ്ലാബ് പണിതിരുന്നു. എന്നാൽ നടപ്പാതയുമായി ബന്ധിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിച്ച ഉടനെ ഡിവിഷൻ കൗൺസിലറുടെ ഇടപെടലിലാണ് നടപ്പാത ഒരുങ്ങിയത്. പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾക്ക് ഏറെ അനുഗ്രഹമാണ് ഈ നടപ്പാത്ത . ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ്ബാബു എളയാവൂർ, ഡിവിഷൻ കൗൺസിലർ കെ.എം സാബിറ ടീച്ചർ, കൗൺസിലർ പി.വി കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു.

Comments